വന്യജീവി സംഘർഷത്തിൽ ജീവഹാനി; നഷ്ടപരിഹാര തുക വർധിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

ചെന്നൈ : വന്യജീവി സംഘട്ടനത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയായി ഉയർത്താൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു. മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കാൻ തമിഴ്‌നാട് സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ് എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഈ നഷ്ടപരിഹാര ക്ലെയിമുകൾ ഉടനടി നൽകുന്നതിന് തമിഴ്‌നാട് സർക്കാർ 10 കോടി രൂപയുടെ കോർപ്പസ് ഫണ്ട് രൂപീകരിച്ചിട്ടുണ്ട് . ഈ സാഹചര്യത്തിൽ, മനുഷ്യ-വന്യജീവി സംഘർഷം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അധിക ദുരിതാശ്വാസ സഹായം നൽകണമെന്ന് സർക്കാരിനോട് ജനങ്ങൾ അപേക്ഷിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ അഭ്യർത്ഥനകൾ ദയാപൂർവം…

Read More

പൊങ്കൽ ഉത്സവം; നഗര സുരക്ഷയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നത് 50,000 ത്തോളം പോലീസുകാരെ

ചെന്നൈ: പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ഷോപ്പിംഗ് സ്ട്രീറ്റുകളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ക്ഷേത്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതനുസരിച്ച് 50,000 പോലീസുകാരെ തമിഴ്‌നാട്ടിലുടനീളം 24 മണിക്കൂറും സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. തിരക്കും വാഹനാപകടങ്ങളും തടയുന്നതിനായി ഹൈവേ പട്രോളിംഗ് വാഹനങ്ങളും ബന്ധപ്പെട്ട ജില്ലാ, സിറ്റി പോലീസും പട്രോളിംഗിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ ഡിജിപി ശങ്കര് ജിവാൾ പറഞ്ഞു. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജല്ലിക്കെട്ട് മത്സരങ്ങളിലും ക്ഷേത്രോത്സവങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജലാശയങ്ങളിലും പൊതുജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും…

Read More

‘സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി’സന്തോഷം പങ്കുവച്ച് ശ്രീനീഷ്.. പേർളി മാണിക്ക് കുഞ്ഞ് പിറന്നു

മലയാളികളുടെ ഇഷ്ടതാരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു താരജോഡികൾ. ഇപ്പോൾ സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ശ്രീനിഷ്. ഇരുവർക്കും മകൾ പിറന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ ശ്രീനിഷ് തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. “ഞങ്ങൾ വീണ്ടുമൊരു പെൺകു‍ഞ്ഞിനാൽ അനു​ഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി”- എന്നാണ് ശ്രീനിഷ് കുറിച്ചത്. താരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് താരദമ്പതികൾക്ക് ആശംസകളുമായി എത്തിയത്.  

Read More

പുലി റോഡിന് കുറുകെ ചാടി ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരന് പരിക്ക്

മലപ്പുറം: റോഡിന് കുറുകെ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. മണിമൂളി സ്വദേശി പന്താര്‍ അസറിനാണ് (32)  പരിക്കേറ്റത്. മലപ്പുറം വഴിക്കടവ്- നെല്ലിക്കുത്ത് രണ്ടാം പാടം റോഡിലാണ് പുലിയിറങ്ങിയത്. അസര്‍ ബൈക്കില്‍ പോകുമ്പോള്‍ പുലി റോഡിലേക്ക് ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അസറിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വനമേഖലയാണ് ഈ പ്രദേശം.  എന്നാല്‍ പുലിയാണ് അപകടം ഉണ്ടാക്കിയതെന്ന കാര്യത്തില്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന സ്ഥിരീകരണം…

Read More

പൊങ്കൽ ആഘോഷത്തിനിടെ ബസിനു മുകളിൽ നൃത്തം ചെയ്ത് കോളേജ് വിദ്യാർഥികൾ; ഗതാഗത തടസ്സം രൂപപ്പെട്ടു

ചെന്നൈ: ചെന്നൈ കോളേജുകളിലെ പൊങ്കൽ ആഘോഷത്തിനിടെ വിദ്യാർഥികൾ ബസിന് മുകളിൽ കയറി പ്രതിഷേധകമാകമായി നൃത്തം ചെയ്തു. ചെന്നൈ ഉൾപ്പെടെ തമിഴ്‌നാട്ടിലെ ഒട്ടുമിക്ക കോളേജുകളിലും സ്‌കൂളുകളിലും ഇന്നലെയാണ് പൊങ്കൽ ആഘോഷം നടന്നത് ഇതനുസരിച്ച് ഇന്നലെ പച്ചയ്യപ്പൻ കോളജിൽ നടന്ന ചടങ്ങിൽ വൈകിയെത്തിയ നൂറിലധികം വിദ്യാർഥികളെ കോളജിനുള്ളിൽ കയറ്റിയില്ല ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രവേശന കവാടത്തിന് മുന്നിൽ മുദ്രാവാക്യം വിളിക്കുകയും പൂന്തമല്ലി ഹൈവേയിൽ നിലയുറപ്പിക്കുകയും ചെയ്തു. പിന്നെ ആ വഴി വന്ന സിറ്റി ബസിന്റെ മേൽക്കൂരയിൽ കയറി നൃത്തം ചെയ്തു. ഇതുമൂലം പ്രദേശത്തെ ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞെത്തിയ…

Read More

‘ഉറക്കം എണീറ്റപ്പോൾ മകനെ മരിച്ച നിലയിൽ ആണ് കണ്ടത്’ നാലുവയസുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സുചനയുടെ മൊഴി 

ബെംഗളൂരു: നാ​ലു വ​യ​സ്സു​കാ​ര​നാ​യ മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​സ്റ്റ​ഡി​യി​ൽ ക​ഴി​യു​ന്ന പ്രതി സു​ച​ന സേ​ത് (39) അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഗോ​വ പോലീ​സ്. മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ ത​നി​ക്ക് പ​ങ്കി​ല്ലെ​ന്നും താ​ൻ ഉ​റ​ക്ക​മെ​ഴു​ന്നേ​റ്റ​പ്പോ​ൾ കു​ഞ്ഞ് മ​രി​ച്ച​താ​യി ക​ണ്ടു​വെ​ന്നു​മു​ള്ള മൊ​ഴി​യാ​ണ് സു​ച​ന സേ​ത് ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ആ​വ​ർ​ത്തി​ക്കു​ന്ന​ത്. സു​ച​ന സേ​തി​ന്റെ ബാ​ഗി​ൽ​നി​ന്ന് ടി​ഷ്യൂ പേ​പ്പ​റി​ൽ ഐ ​ലൈ​ന​ർ ഉ​പ​യോ​ഗി​ച്ച് എ​ഴു​തി​യ കു​റി​പ്പ് പോലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഭ​ർ​ത്താ​വു​മാ​യു​ള്ള ബ​ന്ധം തീ​ർ​ത്ത മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ളെ​യും മ​ക​ന്‍റെ ക​സ്റ്റ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ല​ഹ​ത്തെ​യും കു​റി​ച്ച് കു​റി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്. ചി​ല അ​വ്യ​ക്ത ഭാ​ഗ​ങ്ങ​ളു​ള്ള കു​റി​പ്പി​ലെ മു​ഴു​വ​ൻ…

Read More

പൊങ്കൽ ആഘോഷത്തിന് നാട്ടിലേക്ക് ഉള്ള യാത്രയിൽ ബസ്‌സ്റ്റാൻഡ് മാറ്റം യാത്രക്കാരിൽ ആശയക്കുഴപ്പം ഉണ്ടാക്കി; ബന്ധപ്പെടേണ്ട നമ്പറുകൾ അടങ്ങിയ വിശദാംശം

ചെന്നൈ : പൊങ്കൽ ആഘോഷത്തിന് പുറപ്പെടുന്ന എസ്.ഇ.ടി.സി. യുടെ പ്രത്യേക ബസുകൾ താത്കാലികമായി ആറ് ബസ്‌സ്റ്റാൻഡുകളിൽ നിന്നായി പുറപ്പെട്ടത് യാത്രക്കാരിൽ ആശങ്കയുള്ളവാക്കി. സ്ഥിരമായി യാത്ര ചെയ്യുന്നവർ നഗരത്തിലെ ഏറ്റവും വലിയ സ്റ്റാൻഡായ കോയമ്പേട് ബസ് സ്റ്റാൻഡിലേക്കാണ് എത്തിയത്. അവിടെനിന്നാണ് മറ്റിടങ്ങളിലേക്കുള്ള ബസുകൾ നേരത്തേ പുറപ്പെട്ടിരുന്നത്. എന്നാൽ ഇതിൽനിന്നുള്ള മാററം സംബന്ധിച്ച് സ്റ്റേറ്റ് എക്സ്‌പ്രസ് ട്രാൻസ്പോർട്ട് കോർപറേഷന്റെ അറിയിപ്പ് വ്യാഴാഴ്ചയാണ് പുറത്തിറങ്ങിയത് അറിയിപ്പ് എല്ലായാത്രക്കാരിലേക്കും എത്താത്തതാണ് പ്രശ്നമായത്. ഒരു മാസം മുമ്പ് കോയമ്പേട് സ്റ്റാൻഡിൽനിന്ന് ബുക്ക് ചെയ്തവർക്ക് കൂടി ബസ് സ്റ്റാൻഡുകൾ മാറ്റിയതുമായി ബന്ധപ്പെട്ട വിവരം…

Read More

ജല്ലിക്കെട്ടിനിടെ കാളകളുടെ കുത്തേറ്റ് മരണം രണ്ടായി

ചെന്നൈ : തമിഴ്‌നാട്ടിൽ ജല്ലിക്കെട്ട് മത്സരത്തിനും പരിശീലനത്തിനുമിടെ പോരുകാളകളുടെ കുത്തേറ്റ് പുതുക്കോട്ടയിലും മധുരയിലുമായി മരണം രണ്ടായി. മധുരയിലെ ക്ഷീരകർഷകരായ രവിചന്ദ്രൻ, ചിത്ര ദമ്പതിമാരുടെ മകൻ ആർ. കാശിരാജൻ (27)എന്നിവരാണ് മരിച്ചത്. പുതുച്ചേരിയിലെ തച്ചൻകുറിച്ചിയിൽ കഴിഞ്ഞയാഴ്ച നടന്ന ജല്ലിക്കെട്ടിനിടെ പരിക്കേറ്റ മരുത വ്യാഴാഴ്ചയാണ് മരിച്ചത്. മത്സരത്തിനിടെ കാണികളുടെ ഇടയിലേക്ക് കുതിച്ചെത്തിയ കാളയുടെ ആക്രമണത്തിൽ 31 കാണികൾക്കും 22 മത്സരാർഥികൾക്കും പരിക്കേറ്റിരുന്നു. വയറിന് കുത്തേറ്റ മരുത തഞ്ചാവൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. മധുരയിലെ ഇരവത്തുനല്ലൂരിൽ ജല്ലിക്കെട്ട് കാളയെ നടത്തിക്കാൻ കൊണ്ടുപോകും വഴിയാണ് കാശിരാജന് സ്വന്തം കാളയുടെ…

Read More

അഭ്യൂഹങ്ങൾക്കുള്ള മറുപടി; താൻ ആരോഗ്യവാനെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ : ആരോഗ്യസ്ഥിതി മോശമാണെന്ന അഭ്യൂഹങ്ങൾ തള്ളി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ജനങ്ങളുടെ സന്തോഷമാണ് തന്റെ സന്തോഷമെന്നും അതിനുവേണ്ടി പരമാവധി പരിശ്രമിക്കുന്നുണ്ടെന്നും വെള്ളിയാഴ്ച ചെന്നൈയിൽ പ്രവാസി തമിഴ് സമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഈമാസം ഒടുവിൽ വിദേശയാത്രയ്ക്കു പോകുന്ന സ്റ്റാലിൻ അതിനുമുമ്പ് മകൻ ഉദയനിധി സ്റ്റാലിന് ഉപമുഖ്യമന്ത്രിപദം നൽകുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഉദയനിധിയാവും മന്ത്രിസഭയ്ക്ക് നേതൃത്വം നൽകുക. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ആരോഗ്യനില മോശമാണെന്ന റിപ്പോർട്ട് വന്നത്. ‘എനിക്ക് നല്ല സുഖമില്ലെന്നും വേണ്ടത്ര ഊർജസ്വലനല്ലെന്നുമാണ് അവർ പറയുന്നത്. ആ വാർത്ത കണ്ട്…

Read More

ആത്മഹത്യ ചെയ്യാൻ പലതവണ തോന്നിയിട്ടുണ്ട്’;പക്ഷെ പിൻവാങ്ങിയതിന് കാരണം” ; തുറന്നു പറഞ്ഞ് എ.ആർ.റഹ്മാൻ

ചെന്നൈ: മാനസികാരോഗ്യത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും വാചാലനായി സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. ചെറുപ്രായത്തിൽ തനിക്ക് ആത്മഹത്യാ പ്രേരണകളുണ്ടായിട്ടുണ്ടെന്നും അമ്മ കരീമ ബീഗത്തിന്റെ വാക്കുകളാണ് തന്നെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു. അടുത്തിടെ ഓക്‌സ്‌ഫഡ് യൂണിയൻ ഡിബേറ്റിങ് സൊസൈറ്റിയിലെ വിദ്യാർഥികളുമായി സംവദിക്കവെയാണ് റഹ്മാൻ ഇക്കാര്യങ്ങളെക്കുറിച്ചു സംസാരിച്ചത്. ‘എനിക്ക് ചെറുപ്പത്തിൽ ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നു. ഇത് മനസ്സിലാക്കിയ അമ്മ ഒരിക്കൽ എന്നോടു പറഞ്ഞു, നീ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ നിനക്ക് ഇത്തരം ചിന്തകള്‍ ഉണ്ടാകില്ലെന്ന്. അമ്മയിൽ നിന്ന് എനിക്കു ലഭിച്ച ഏറ്റവും മനോഹരമായ ഉപദേശങ്ങളിലൊന്നാണത്. നിങ്ങൾ സ്വാർഥതയോടെയല്ല ജീവിക്കുന്നതെങ്കിൽ…

Read More