ഗുജറാത്തിൽ നിന്നും 108 അടി നീളമുള്ള ചന്ദനത്തിരി അയോധ്യയിൽ സമർപ്പിച്ചു

ഗുജറാത്ത്: 108 അടി നീളമുള്ള ചന്ദനത്തിരി ഗുജറാത്തിൽ നിന്ന് അയോധ്യയിൽ എത്തി. ഏകദേശം 50 കിലോമീറ്റർ ഓളം ഇതിന്റെ സുഗന്ധം നിലനിൽക്കും എന്നാണ് വിലയിരുത്തുന്നത്. ഏകദേശം 3.5 അടി വീതിയുണ്ട് ഈ ചന്ദനതിരിയ്ക്ക്. തിങ്കളാഴ്ച പുലർച്ചെ ശ്രീരാമന് കാണിക്കയായി സമർപ്പിക്കാനുള്ള ചന്ദനത്തിരിയാണ് ക്ഷേത്ര നഗരത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. ഗുജറാത്തിൽ നിന്ന് ഇത് അയോധ്യയിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേക ട്രെയിലറും, മോട്ടോർ വാഹനങ്ങളുടെ ഒരു വാഹനവ്യൂഹവും സജ്ജമാക്കിയിരുന്നു. ഗുജറാത്തിലെ വിവിധ കർഷകരും പ്രദേശവാസികളും ചേർന്നാണ് 3,610 കിലോഗ്രാം ഭാരമുള്ള ഈ ഭീമൻ ചന്ദനത്തിരി നിർമ്മിച്ചത്. കൂടാതെ ആറ് മാസത്തിലധികം…

Read More

പൊങ്കൽ അവധി : നാട്ടിലേക്ക് കുതിച്ച് ജനങ്ങൾ; പലയിടത്തും ഗതാഗത കുരുക്ക്

ചെന്നൈ: നഗരത്തിലെ നിരത്തിലെങ്ങും വാഹനങ്ങളുടെ നീണ്ട നിര. തമിഴ് ഉത്സവമായ പൊങ്കൽ അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്കാണ് ഇപ്പൊ തമിഴ്‌നാട്ടിൽ എങ്ങും. തിങ്കളാഴ്ച ജനുവരി 15നാണ് പൊങ്കൽ ആഘോഷിക്കുന്നത്. പൊങ്കലിന് തുടർച്ചയായി 5 ദിവസത്തെ അവധിയായതിനാലാണ് ജോലി സംബന്ധമായി ചെന്നൈയിൽ തങ്ങുന്നവരും തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഇന്ന് മുതൽ സ്വന്തം നാട്ടിലേക്ക് പോകാൻ കാരണം. പൊങ്കലിന് ആളുകൾ സ്വന്തം നാട്ടിലേക്ക് പോകുമ്പോൾ ക്രോംപേട്ട് ജിഎസ്ടി റോഡിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങൾ ഇഴഞ്ഞു നീങ്ങാൻ ഇത് കാരണമായി. ഒപ്പം വാനഗരം ടോൾ…

Read More

സൂക്ഷിച്ചോളൂ പശുക്കളെ റോഡുകളിലേക്ക് വിട്ടാൽ ഇനി 5000 രൂപ പിഴ

ചെന്നൈ : പശുക്കളെയും എരുമകളെയും റോഡുകളിലേക്ക് അഴിച്ചുവിട്ടാൽ ഉടമസ്ഥരിൽനിന്ന് ഈടാക്കുന്ന പിഴ തുകയിൽ വർധന. ഇതുവരെ 2000 രൂപയാണ് ഉടമസ്ഥരിൽനിന്ന് പിഴയായി ഈടാക്കിയത്. എന്നാൽ ഇനി പിഴത്തുക 2000 ത്തിൽ നിന്നും വർധിപ്പിച്ച് 5000 രൂപ പിഴ ഈടാക്കുമെന്ന് ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ജെ. രാധാകൃഷ്ണൻ അറിയിച്ചു. കഴിഞ്ഞ ദിവസം നങ്ങനല്ലൂർ ഭാഗത്ത് റോഡിലൂടെ അലഞ്ഞു തിരിഞ്ഞിരുന്ന പശുവിന്റെ ചവിട്ടേറ്റ് മുൻ തപാൽ ജീവനക്കാരൻ മരിച്ചിരുന്നു

Read More

മകളുടെ വിവാഹത്തിന് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് പോലും നോക്കിയില്ല, രാധികയ്ക്ക് ആണ് കഷ്ടപ്പാട്; സുരേഷ് ഗോപിയെ കുറിച്ച് ജയറാം

സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ദുരിതങ്ങള്‍ കേട്ട് ലക്ഷക്കണക്കിന് രൂപ നല്‍കി അദ്ദേഹം നിരവധി പേരെ സഹായിച്ചിട്ടുണ്ട്. ബാങ്ക് വായ്പ നിഷേധിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകൻ കെ ജി പ്രസാദിന്റെ കുടുംബത്തിന്റെ മുഴുവൻ സാമ്പത്തിക ബാദ്ധ്യതയും സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ജയറാം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ‘ആ പാവം പൈസയുണ്ടാക്കുന്നത് മുഴുവൻ ഇതിനുവേണ്ടി ചെലവഴിക്കുകയാണ്. വരുന്ന പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ച്‌ സ്വന്തം…

Read More

റേഷന്‍ വിതരണത്തിന്റെ മാതൃകയിൽ സപ്ലൈക്കോ ഔട്ട്‌ലെറ്റുകളിലും ആധാർ നിർബന്ധമാക്കും

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നു. സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് യഥാര്‍ത്ഥ ഗുണഭോക്താവാണോ എന്നു ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. റേഷന്‍ വിതരണത്തിന്റെ മാതൃകയിലാണ് പുതിയ സംവിധാനം. ഇതിനായി ആധാര്‍ ഉള്‍പ്പെടെയുള്ള റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തിലെ ഡേറ്റ ഉള്‍പ്പെടെ സപ്ലൈകോയ്ക്ക് കൈമാറാന്‍ ഭക്ഷ്യവകുപ്പ് ഉത്തരവിറക്കി. ഡേറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡ് ഉടമകകളുടെ വിരലടയാളം പരിശോധിച്ച് ആധാര്‍ വിവരങ്ങള്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. നിലവില്‍ സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നവരുടെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ സപ്ലൈകോയില്‍ രേഖപ്പെടുത്താറുണ്ട്. ഇതു പിന്നീട് ദുരുപയോഗം…

Read More

അടച്ചിട്ട കടമുറിയിൽ മനുഷ്യന്റെ തലയോട്ടി; കോഴിക്കോട് ഉണ്ടായത് ‘ദൃശ്യം’ മോഡൽ സംഭവം 

കോഴിക്കോട്: അടച്ചിട്ട കടമുറിയില്‍ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയാണ്. പോലീസെത്തി പരിശോധന നടത്തി. തലയോട്ടിക്ക് ആറ് മാസത്തെ പഴക്കം മാത്രമെയൊള്ളുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ മനുഷ്യന്റെ തലയോട്ടി എങ്ങനെ ഇവിടെ വന്നുവെന്നതില്‍ വ്യക്തതയില്ല.

Read More

സദാചാര പോലീസിങ്; കൂ​ട്ട മാ​ന​ഭം​ഗ​ത്തി​നി​രയാക്കിയതായി യുവതിയുടെ മൊഴി

ബെംഗളൂരു: ഹാ​വേ​രിയിൽ യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും സ​ദാ​ചാ​ര പൊ​ലീ​സി​ങ് ന​ട​ത്തി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി യു​വ​തിയുടെ മൊഴി. ഹോ​ട്ട​ൽ​മു​റി​യി​ൽ​വെ​ച്ച് മ​ർ​ദി​ച്ച​ശേ​ഷം ത​ന്നെ വി​ജ​ന​മാ​യ മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി ഏ​ഴു​പേ​ർ കൂ​ട്ട മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​താ​യും ശേ​ഷം മൂ​ന്നു​പേ​ർ ത​ന്നെ കാ​റി​ൽ ഒ​രു ബ​സ് സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നെ​ന്നും അ​വ​ർ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ ആ​രോ​പി​ച്ചു. പ്ര​തി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഹം​ഗ​ലി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ന്റെ വി​ഡി​യോ ബു​ധ​നാ​ഴ്ച സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഉ​ത്ത​ര ക​ന്ന​ട​യി​ലെ സി​ർ​സി സ്വ​ദേ​ശി​യാ​ണ് യു​വ​തി. ബു​ർ​ഖ ധ​രി​ച്ച് യു​വ​തി…

Read More

തച്ചങ്കുറിച്ചി ജെല്ലിക്കെട്ടിൽ പരിക്കേറ്റ യുവാവ് മരിച്ചു

ചെന്നൈ : പുതുക്കോട്ട ജില്ലയിലെ കണ്ടർവക്കോട്ടയ്ക്ക് സമീപം തച്ചങ്കുറിച്ചിയിൽ നടന്ന ജല്ലിക്കെട്ടിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് കഴിഞ്ഞ ദിവസം മരിച്ചു. പുതുകോട്ടൈ ജില്ലയിലെ കണ്ഠർവക്കോട്ടയ്ക്കടുത്തുള്ള തച്ചങ്കുറിച്ചി ഗ്രാമത്തിലെ പ്രസിദ്ധമായ വിണ്ണെലുപ്പു അണ്ണൈ ക്ഷേത്രത്തിൽ പുതുവർഷവും പൊങ്കൽ ഉത്സവവും പ്രമാണിച്ച് 2024ലെ തമിഴ്‌നാട്ടിലെ ആദ്യത്തെ ജല്ലിക്കെട്ട് മത്സരം 6-ന് നടന്നു. 559 കാളകളെയാണ് ഇത്തവണ ജല്ലിക്കെട്ടിൽ വിട്ടത്. കാളകളെ മെരുക്കുന്ന തിക്കിലും തിരക്കിലുംപെട്ട് കാണികളും ഗോപാലകരുമടക്കം 63 പേർക്ക് പരിക്കേറ്റു. ഇതിൽ മധുര ജില്ലയിലെ ഊമാച്ചിക്കുളം സ്വദേശി രാജുവിന്റെ മകൻ മറുത (19) മധുരയിൽ നിന്ന്…

Read More

കാഞ്ചീപുരം സർക്കാർ ആശുപത്രിയിലെ ഗ്ലൂക്കോസ് സ്റ്റാൻഡിന് പകരം ഉപയോഗിക്കുന്നത് മോപ്പ് സ്റ്റിക്കുകൾ; അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ

ചെന്നൈ : തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സർക്കാർ ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ പനി വാർഡിൽ ഐവി ഫ്ലൂയിഡ് സ്റ്റാൻഡിന് (ഗ്ലൂക്കോസ് സ്റ്റാൻഡ്) പകരം മോപ്പ് സ്റ്റിക്ക് ഉപയോഗിച്ചതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. കാഞ്ചീപുരം ജില്ലാ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രതിദിനം ആയിരത്തിലധികം രോഗികൾ ചികിത്സയ്‌ക്കായി എത്തുന്നുണ്ടെങ്കിലും അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ആശുപത്രിയിൽ ഇല്ലെന്ന് സംഭവത്തോട് പ്രതികരിച്ച് എഎംഎംകെ ടിടിവി ദിനകരൻ ആരോപിച്ചു. കാഞ്ചീപുരം സർക്കാർ ആശുപത്രി ഗ്ലൂക്കോസ് സ്റ്റാൻഡായി മോപ്പ് സ്റ്റിക്ക് ഉപയോഗിക്കുന്ന വാർത്ത…

Read More