പുതിയ ഡിജിറ്റൽ സംവിധാനം; മെട്രോ ടിക്കറ്റ് ഇനിമുതൽ സ്വകാര്യ മൊബൈൽ ആപ്പുകളിലൂടെയും ലഭ്യമാക്കി സിഎംആർഎൽ

ചെന്നൈ; മെട്രോ യാത്രകൾക്കുള്ള ടിക്കറ്റെടുക്കാൻ സ്വകാര്യ മൊബൈൽ ആപ്ലിക്കേഷനുകളുമായി ചേർന്ന് അധികസൗകര്യങ്ങൾ ഒരുക്കി സിഎംആർഎൽ. റാപിഡോ, നമ്മ യാത്രി, റെഡ് ബസ് തുടങ്ങിയ സ്വകാര്യ ആപ്ലിക്കേഷനുകൾ വഴി ടിക്കറ്റെടുക്കാനുള്ള സൗകര്യമാണ് (ഓപ്പൺ നെറ്റ്‌വർക് ഫോർ ഡിജിറ്റൽ കൊമേഴ്സ്– ഒഎൻഡിസി) ഏറ്റവും പുതിയതായി ഏർപ്പെടുത്തിയത്. മെട്രോ ട്രാവൽ കാർഡ്, എൻസിഎംസി സിങ്കാര ചെന്നൈ കാർഡ്, വാട്സാപ്, ഫോൺപേ, പേയ്ടിഎം ക്യുആർ കോഡുകൾ തുടങ്ങിയവ വഴി ടിക്കറ്റുകളെടുക്കാനുള്ള സംവിധാനങ്ങൾക്കു പുറമേയാണിത്. ഇതോടെ, ഒഎൻഡിസി നെറ്റ്‌വർക്കിന്റെ ഭാഗമാകുന്ന രാജ്യത്തെ ആദ്യ മെട്രോയായി ചെന്നൈ മാറി. സിഎംആർഎൽ മാനേജിങ് ഡയറക്ടർ…

Read More

യാത്രാത്തിരക്ക് ; ചെന്നൈ ടാറ്റാ നഗറിൽനിന്ന് എറണാകുളത്തേക്ക് പ്രത്യേക തീവണ്ടിസർവീസ് പ്രഖ്യാപിച്ചു; വിശദാംശങ്ങൾ

ചെന്നൈ : യാത്രാത്തിരക്ക് പരിഗണിച്ച് ടാറ്റാനഗറിൽനിന്ന് എറണാകുളത്തേക്ക് പ്രതിവാര പ്രത്യേക തീവണ്ടിസർവീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി അഞ്ച്, 12 തിങ്കളാഴ്ചകളിൽ രാവിലെ 5.15-ന് ടാറ്റാ നഗറിൽനിന്നു പുറപ്പെടുന്ന തീവണ്ടി (08189) മൂന്നാംദിവസം പുലർച്ചെ 1.55-ന് എറണാകുളത്തെത്തും. തിരിച്ച് ഫെബ്രുവരി എട്ട്, 15 എന്നീ വ്യാഴാഴ്ചകളിൽ രാവിലെ 7.15-ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന വണ്ടി (08190) മൂന്നാംദിവസം പുലർച്ചെ 4.35-ന് ടാറ്റാനഗറിലെത്തും. റൂർക്കേല, വിജയവാഡ, കാട്പാടി, സേലം, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ വഴിയാണ് യാത്ര. റിസർവേഷൻ മൂന്നിന് തുടങ്ങും.

Read More

സനാതന ധർമത്തിനെതിരായ പരാമർശം; മാർച്ച് 4 ന് ഹാജരാകാൻ ഉദയനിധി സ്റ്റാലിന് ബെംഗളൂരു കോടതിയുടെ സമൻസ്

ബെംഗളൂരു : സനാതന ധർമത്തിനെതിരായ പരാമർശം നടത്തിയകേസിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേകകോടതി സമൻസ് അയച്ചു. മാർച്ച് നാലിന് കേസിന്റെ വാദത്തിനായി ഹാജരാകാൻ ആവശ്യപ്പെട്ടാണ് സമൻസ്. ബെംഗളൂരു സ്വദേശി പരമേശ് നൽകിയ ഹർജിയിലാണ് നടപടി. കഴിഞ്ഞ സെപ്റ്റംബറിൽ ചെന്നൈയിൽ നടന്ന ഒരു സമ്മേളനത്തിലാണ് ഉദയനിധി സ്റ്റാലിൻ സനാതന ധർമത്തിനെതിരേ വിവാദപരാമർശം നടത്തിയത്. സനാതനധർമം ഡെങ്കി, മലേറിയപോലുള്ള പകർച്ചവ്യാധികളോട് താരതമ്യപ്പെടുത്തിയായിരുന്നു പരാമർശം. സനാതന ധർമം സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്നും അത് തുടച്ചു നീക്കേണ്ടതാണെന്നും പറഞ്ഞിരുന്നു. ഇതിനെതിരേ…

Read More

കേരള ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി: ഒന്നാം സമ്മാനം 20 കോടി രൂപ ലഭിച്ചത് ശബരിമല തീർഥാടനത്തിനെത്തിയ തമിഴ്നാട് സ്വദേശിക്ക്

ചെന്നൈ : കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലോട്ടറി സമ്മാനമായ 20 കോടി രൂപയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിൻ്റെ ഭാഗ്യശാലി തമിഴ്നാട് സ്വദേശി . ശബരിമല തീർഥാടനത്തിൻ്റെ ഭാഗമായി കേരളത്തിലെ തിരുവനന്തപുരത്ത് എത്തിയ പുതുച്ചേരി സ്വദേശിയായ 33 കാരനായ വ്യവസായിയാണ് ടിക്കറ്റ് എടുത്തത്. നികുതിയും ഏജൻ്റിൻ്റെ കമ്മീഷനും കഴിഞ്ഞ് 12 കോടിയോളം രൂപ ഈ ഭാഗ്യശാലിക്ക് ലഭിക്കും. കേരള സർക്കാരിൻ്റെ ഭാഗ്യക്കുറി വകുപ്പിൻ്റെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറി നറുക്കെടുപ്പ് ജനുവരി 24-ന് നടന്നു. 400 രൂപ വിലയുള്ള ആ ലോട്ടറിയുടെ 45 ലക്ഷം ടിക്കറ്റുകളാണ്…

Read More

ചെന്നൈ – മൈസൂരു വീക്കിലി വന്ദേഭാരത് സർവീസ് നീട്ടി; വിശദാംശങ്ങൾ

ബെംഗളൂരു: എംജിആർ ചെന്നൈ സെൻട്രൽ – ബെംഗളൂരു – മൈസൂരു വീക്കിലി വന്ദേഭാരത് എക്സ്പ്രസ് (06037) സർവീസ് ദീർഘിപ്പിച്ചു. നേരത്തെ ജനുവരി 31 വരെയായിരുന്ന ചെന്നൈ – മൈസൂരു വീക്കിലി വന്ദേഭാരത് സർവീസ് മാർച്ച് 27 വരെയാണ് ദീർഘിപ്പിച്ചിട്ടുള്ളത് എന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു. തിരിച്ചുള്ള സർവീസും (06038) മാർച്ച് 27 വരെ നീട്ടിയിട്ടുണ്ട്. ബുധനാഴ്ചകളിലാണ് ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്നത്. ഫെബ്രുവരി 7 മുതൽ മാർച്ച് 27 വരെ 8 ട്രിപ്പുകളില്‍ സർവീസ് നടത്തും,

Read More

‘ഞാൻ ജീവിച്ചിരിപ്പുണ്ട് മരിച്ചിട്ടില്ല; പൂനം പാണ്ഡെ മരിച്ചിട്ടില്ല!! ഇന്നലെ ‘മരിച്ച’ പൂനം പാണ്ഡെ ഇന്നു ഇൻസ്റ്റാഗ്രാം ലൈവിൽ 

മരിച്ചു എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പൂനം പാണ്ഡെ ജീവനോടെ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പൂനം പാണ്ഡെ മരിച്ചുവെന്ന വാർത്ത പുറത്തുവന്നത്. അതിനു ശേഷം അവരുടെ മാനേജർ ഈ വിവരം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ത്യകർമങ്ങളോ, മറ്റു വിവരങ്ങളോ ഒന്നും പുറത്തുവരാത്ത സാഹചര്യത്തിൽ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. പൂനത്തിന്റെ ടീമിനെയോ കുടുംബത്തെയോ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവർക്കൊന്നും അവരെ ലഭ്യമായിരുന്നില്ല. ഇതും ദുരൂഹത വർധിപ്പിച്ചു. അപ്പോഴാണ് മരണവാർത്ത പുറത്തുവിട്ടത് കൊണ്ട് പൂനം ഉദ്ദേശിച്ചത് മറ്റൊരു വിഷയമെന്ന വിവരം ഇപ്പോൾ പുറത്തായത്. എന്നാൽ നടി…

Read More

ഇന്ന് വൈകിട്ട് മെട്രോയിൽ സൗജന്യയാത്ര; വിശദാംശങ്ങൾ

ചെന്നൈ: ഇന്ന് വൈകിട്ട് നന്ദനം വൈഎംസിഎ ഗ്രൗണ്ടിൽ നടക്കുന്ന സംഗീത പരിപാടിക്ക് എത്തുന്നവർക്ക് മെട്രോയിൽ സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കും. സംഗീതനിശയുടെ സംഘാടകരും സിഎംആർഎല്ലും ഇതു സംബന്ധിച്ച ധാരണയിലെത്തി. സംഗീത പരിപാടിക്കായി ടിക്കറ്റെടുത്തിട്ടുള്ള എല്ലാവർക്കും സംഘാടകർ സൗജന്യ മെട്രോ ടിക്കറ്റ് വിതരണം ചെയ്യും. തങ്ങളുടെ താമസസ്ഥലത്തിന് അടുത്തുള്ള മെട്രോ സ്റ്റേഷൻ മുതൽ നന്ദനം മെട്രോ വരെയും തിരിച്ചുമുള്ള യാത്രയ്ക്കാണ് ഈ സൗകര്യം ഒരുക്കുന്നത്. വൻ ജനക്കൂട്ടമെത്തുന്ന പരിപാടികൾ ആസൂത്രണം ചെയ്യുന്നവർക്കു സമാനമായ യാത്രാ സൗജന്യങ്ങൾ ഏർപ്പെടുത്തുന്നതിനായി ചെന്നൈ മെട്രോയെ സമീപിക്കാമെന്ന് സിഎംആർഎൽ അധികൃതർ പറഞ്ഞു.

Read More

മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ഭാരത് രത്ന

ഡൽഹി: ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്ന മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എൽ കെ അദ്വാനിക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. I am very happy to share that Shri LK Advani Ji will be conferred the Bharat Ratna. I also spoke to him and congratulated him on being conferred this honour. One of the most respected statesmen of our…

Read More

പേടിഎമ്മിന് വിലക്ക് : ഉപഭോക്താക്കളെ ബാധിക്കുന്നത് എങ്ങനെ? ഫണ്ട് കൈമാറ്റവും യുപിഐ അടക്കമുള്ള സേവനങ്ങളും  പാടില്ലെന്ന് ആര്‍ബിഐ

ഇന്ത്യയിൽ, ഡിജിറ്റൽ പേയ്‌മെൻ്റുകൾ സർവസാധാരണമായി മാറി കഴിഞ്ഞിരിക്കുന്നു. അതിൽ ഏറ്റവും സാധാരണമായ ഒരു പേയ്‌മെൻ്റ് ഓപ്ഷനാണ് പേടിഎം. ആയിരക്കണക്കിന് പേടിഎം ഉപയോക്താക്കളെ ബാധിക്കുന്ന സുപ്രധാന തീരുമാനവുമായി ആർബിഐ . 2024 ഫെബ്രുവരി 29ന് ശേഷം ഏതെങ്കിലും കസ്റ്റമര്‍ അക്കൗണ്ടിലേക്ക്, വാലറ്റ്, ഫാസ്‌ടാഗ് പോലുള്ള പ്രീ പെയ്‌ഡ് സംവിധാനങ്ങളില്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ക്രെഡിറ്റ് ഇടപാടുകള്‍ നടത്തുന്നതിനും ആര്‍ബിഐ വിലക്ക് ഏര്‍പ്പെടുത്തി. പേടിഎം പേയ്‌മെൻ്റ് ബാങ്കിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് റിസർവ് ബാങ്കിന്റെ (ആർബിഐ) പുതിയ ഉത്തരവ്. ഇന്നലെയാണ് ഇത് സംബന്ധിച്ച് ആര്‍ബിഐ ഉത്തരവ് ഇറക്കിയത്. മാർച്ച്…

Read More

ചെന്നൈയിൽ മൂന്ന് ഐ.ടി. പാർക്കുകൾ കൂടി എത്തും; നടപടികൾ ആരംഭിച്ച് സർക്കാർ

ചെന്നൈ : ചെന്നൈയിൽ മൂന്ന് ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി.) പാർക്കുകൾ സ്ഥാപിക്കാനുള്ളനടപടികൾ സർക്കാർ ആരംഭിച്ചു. ഇതിലൂടെ 5000-ത്തിലധികംപേർക്ക് തൊഴിൽ ലഭിക്കും. ചെന്നൈ ഔട്ടർ റിങ് റോഡിനടുത്തായുള്ള മന്നിവാക്കം, മലയമ്പാക്കം, വണ്ടല്ലൂർ പ്രദേശങ്ങളിലാണ് പുതിയ ഐ.ടി. പാർക്കുകൾ സ്ഥാപിക്കുക. ഇതിനായി ടൈഡൽ പാർക്ക് ടെക്നോളജി കമ്പനിയുടെ അപേക്ഷയ്ക്ക് ചെന്നൈ മെട്രോപൊളിറ്റൻ ഡിവലപ്പ്മെന്റ് അതോറിറ്റി (സി.എം.ഡി.എ) പ്രാഥമിക അനുമതിനൽകി. ഭൂപ്രദേശം തിരഞ്ഞെടുത്ത് മെച്ചപ്പെടുത്തുന്ന ജോലികൾ പുരോഗമിക്കുകയാണ്. മലയമ്പാക്കത്തെ ഐ.ടി പാർക്കിന് 5.33 ഏക്കർ ഭൂമിയാണ് അനുവദിച്ചിരിക്കുന്നത്. ഏക്കറിന് മൂന്ന് കോടി രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 5.04 ഏക്കറിലാണ്…

Read More