സംസ്ഥാനങ്ങളെ ‘പ്രധാനമന്ത്രി മോദി പരിഗണിക്കുന്നത് മുനിസിപ്പാലിറ്റികളെപ്പോലെ ‘: എം കെ സ്റ്റാലിൻ

ചെന്നൈ: സംസ്ഥാന മുഖ്യമന്ത്രിമാരുടെ പങ്കിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലമതിക്കുന്നില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കൂടാതെ പ്രധാനമന്ത്രി മോദി സംസ്ഥാനങ്ങളെ മുനിസിപ്പാലിറ്റികളെപ്പോലെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ വിദേശയാത്ര കാരണം കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സംസ്ഥാന മന്ത്രി പി ത്യാഗ രാജനെയും ഡിഎംകെ എംപിമാരെയും പ്രതിഷേധത്തിൽ പങ്കെടുക്കാൻ അയച്ചുകൊണ്ട് അദ്ദേഹം പിന്തുണ അറിയിച്ചു. ഫണ്ട് വിനിയോഗ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ എല്ലാ സംസ്ഥാനങ്ങളും നിർബന്ധിതരാണെന്ന് തമിഴ്നാട്…

Read More

ഉത്തരാഖണ്ഡില്‍ മദ്രസ പൊളിച്ചതുമായി ബന്ധപ്പെട്ട് സംഘര്‍ഷം; 4 മരണം, 250 പേർക്ക് പരുക്ക്

ഉത്തരാഖണ്ഡ്: സർക്കാർ ഭൂമിയിലെ മദ്രസ പൊളിച്ചതിനെ ചൊല്ലി സംഘർഷം. മരണസംഖ്യ 4 ആയി. 250 പേർക്ക് പരുക്ക്. സംഘർഷം ഉണ്ടായത് ഹല്‍ദ്വാനിയില്‍.പ്രതിഷേധവുമായെത്തിയ ജനക്കൂട്ടം ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി. ബന്‍ഭുല്‍പുര പൊലീസ് സ്റ്റേഷന് നേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങള്‍ക്കും ട്രാന്‍സ് ഫോമറിനും തീയിട്ടു. അതേസമയം, സംഭവസ്ഥലത്ത് ജില്ലാ മജിസ്ട്രേറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണം നടത്തുന്നവരെ വെടിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ കൈയേറ്റ ഭൂമി തിരിച്ചുപിടിക്കല്‍ നടപടി നടക്കുകയാണ്. കൈയേറിയ മൂന്ന് ഏക്കര്‍ തിരിച്ചുപിടിച്ചതായും മദ്രസ കെട്ടിടം പൂട്ടി…

Read More

മായം കലർത്തി: നഗരത്തിൽ നിന്നും കോട്ടൺ മിഠായി പാക്കറ്റുകൾ പിടികൂടി

ചെന്നൈ: മറീനയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ റെയ്ഡിൽ 1000 പാക്കറ്റ് കോട്ടൺ മിഠായി പിടികൂടി. കോട്ടൺ മിഠായിയിൽ നിറം നൽകുന്നതിന് വ്യാവസായികമായി ഉപയോഗിക്കുന്ന (റോഡമെൻ ബി) ചേർത്തിട്ടുണ്ടെന്നും ഇത് ക്യാൻസർ എളുപ്പത്തിൽ പിടിക്കുന്നതിന് കാരണമാകുന്നതാണ് പഠനം കണ്ടെത്തി. കൂടാതെ കോട്ടൺ മിഠായിക്ക് നിറം നൽകാൻ ഉപയോഗിക്കാവുന്ന റോഡമെൻ ബി, ബെൽറ്റ്, ഷൂസ്, വസ്ത്രങ്ങൾ മുതലായവയിൽ ഉപയോഗിക്കാവുന്ന ഒരു തരം രാസവസ്തുവാണ്. ഇതേത്തുടർന്ന് തമിഴ്‌നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് ചെന്നൈ ജില്ലാ നിയുക്ത ഓഫീസർ സതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ മറീന…

Read More

കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചു

തൃശൂർ : കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥി യൂണിയന്റെ അപേക്ഷയിലാണ് നടപടി. ബിരുദ ബിരുദാനന്തര ഗവേഷണ കോഴ്‌സുകളിലെ വിദ്യാർത്ഥികൾക്കാണ് അവധി നൽകുന്നത്. ആർത്തവ അവധി ഉൾപ്പെടെ വിദ്യാർഥിനികൾക്ക് വേണ്ട ഹാജർ 73 ശതമാനമായി കുറച്ചു. ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ,ബൈജൂസ്, സ്വിഗ്ഗി,മാഗ്സ്റ്റർ, ഇൻഡസ്ട്രി, എആർസി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയ ആർത്തവ അവധി സ്ത്രീകള്‍ക്ക് നല്‍കുന്നുണ്ട്. ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ബിഹാറാണ്. നേരത്തെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർഥിനികൾക്കും ആർത്തവ…

Read More

എൻ.ഡി.എ. സഖ്യത്തിലേക്ക് ചേക്കേറി നടൻ ശരത് കുമാർ; തിരുനെൽവേലിയിൽ മത്സരിച്ചേക്കും

ചെന്നൈ : സമത്വ മക്കൾ കക്ഷി നേതാവും ഡി.എം.കെ.യുടെ മുൻ രാജ്യസഭാംഗവുമായ നടൻ ശരത്കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക്. ഇതിന്‍റെ മുന്നോടിയായി ബി.ജെ.പി. നേതൃത്വവുമായുള്ള ആദ്യഘട്ടചർച്ചകൾ പൂർത്തിയാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്യാകുമാരി, തിരുനെൽവേലി മണ്ഡലങ്ങളാണ് ശരത്കുമാർ ആവശ്യപ്പെട്ടതെങ്കിലും ഒരു സീറ്റ് നൽകാമെന്നാണ് ബി.ജെ.പി.യുടെ നിർദേശം. ഇതിൽ തിരുനെൽവേലിക്കാണ് ശരത്കുമാർ പ്രാധാന്യം നൽകുന്നത്. അവിടെ സീറ്റ് നൽകിയാൽ അദ്ദേഹംതന്നെ സ്ഥാനാർഥിയാവുമെന്നാണ് സൂചന. തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകൾ സമത്വ മക്കൾ കക്ഷിക്ക് സ്വാധീനമുള്ള മേഖലകളാണ്. 1996-ൽ ഡി.എം.കെ.യിലൂടെയാണ് ശരത്കുമാർ രാഷ്ട്രീയത്തിലെത്തുന്നത്. 1998 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലി മണ്ഡലത്തിൽ…

Read More

എഫ.ഐ.ആർ. റദ്ദാക്കണം; അണ്ണാമലൈയുടെ ഹർജി തള്ളി ഹൈക്കോടതി

ചെന്നൈ : തനിക്കെതിരേയുള്ള എഫ.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള തമിഴ്നാട് ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കേസുമായി മുന്നോട്ടുപോകാമെന്ന് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് ഉത്തരവിട്ടു. സേലത്തെ പരിസ്ഥിതി പ്രവർത്തകൻ വി.പീയൂഷാണ് അണ്ണാമലൈക്കെതിരേ രംഗത്തെത്തിയത്. സാമൂഹിക മാധ്യമത്തിലൂടെ ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കുമിടയിൽ വർഗീയ അസ്വാരസ്യം വളർത്തുന്ന പരാമർശം അണ്ണാമലൈ നടത്തിയെന്നായിരുന്നു ആരോപണം. സംഭവം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്ന് സംസ്ഥാന സർക്കാർ നൽകിയ പരാതിയിൽ 2023 ൽ അണ്ണാമലൈയ്ക്കെതിരേ പോലീസ് കേസെടുത്തു.ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അണ്ണാമലൈ ഹൈക്കോടതിയെ സമിപിച്ചത്.

Read More

പൊതുവിതരണസംവിധാനത്തിൽ നിന്ന് കടത്തിയ 1,100 കിലോ റേഷനരി പിടികൂടി

ചെന്നൈ : പൊതുവിതരണസംവിധാനത്തിൽനിന്ന് കടത്തിയ 1,100 കിലോഗ്രാം അരി സിവിൽ സപ്ലൈസ് സി.ഐ.ഡി. ഉദ്യോഗസ്ഥർ പിടികൂടി. സംഭവത്തിൽ തിരുപ്പൂർ ഫാത്തിമാനഗർ സ്വദേശി രജനിയെ (38) അറസ്റ്റ് ചെയ്തു. അതിഥിത്തൊഴിലാളികൾക്ക് അരിവിതരണം ചെയ്യാനായി ഉപയോഗിച്ച ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ ഒരുചാക്ക് അരിയുമായി രജനി വരുമ്പോഴാണ്‌ പടിയൂരിനടുത്തുവെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.

Read More

ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതി; ഡ്രൈവറില്ലാ ട്രെയിനുകളുടെ ഉത്പാദനം ശ്രീ സിറ്റിയിൽ ആരംഭിച്ചു

ചെന്നൈ:  ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിക്കായുള്ള ഡ്രൈവറില്ലാ ട്രെയിനുകളുടെ ഉത്പാദനം ശ്രീ സിറ്റിയിൽ ആരംഭിച്ചു ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL) അതിൻ്റെ രണ്ടാം ഘട്ട പദ്ധതിക്കായി ഡ്രൈവറില്ലാ ട്രെയിനുകളുടെ നിർമ്മാണം വ്യാഴാഴ്ച ശ്രീ സിറ്റിയിൽ ആരംഭിച്ചു. അൽസ്റ്റോം ട്രാൻസ്‌പോർട്ട് ഇന്ത്യ ലിമിറ്റഡ് 1,215.92 കോടി രൂപ ചെലവിൽ 36 ഡ്രൈവറില്ലാ ത്രീ കോച്ച് ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള കരാർ സ്വന്തമാക്കി. തുടർന്ന് ട്രെയിനുകളുടെ രൂപരേഖ അവലോകനം ചെയ്തതായി പത്രക്കുറിപ്പിൽ പറയുന്നു. വ്യാഴാഴ്ച, ആദ്യ ട്രെയിനിൻ്റെ നിർമ്മാണം ശ്രീ സിറ്റിയിലെ അൽസ്റ്റോം ഇന്ത്യയുടെ…

Read More

‘വിജയ് മാമൻ അഭിനയം നിർത്തി’ പൊട്ടി കരഞ്ഞ് കുഞ്ഞ് ആരാധിക

നടൻ വിജയ്‌യെ പോലെ കുട്ടി ആരാധകരുള്ള മറ്റ് നടന്മാർ താരതമ്യേന കുറവാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും നിറയെ ആരാധകരുള്ള താരമാണ് വിജയ്. രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ വിജയ് അഭിനയം നിർത്തുന്നുവെന്ന വാർത്ത ആരാധകരില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്. കേരളത്തിലെയും തമിഴ്‌നാടിലെയും ആരാധകരില്‍ പലരും തീരുമാനം മാറ്റണമെന്ന് വിജയ്‌യോട് ആവശ്യപ്പെടുന്നുമുണ്ട്. ഇപ്പോഴിതാ വിജയ് അഭിനയം നിർത്തുന്നുവെന്ന കാര്യമറിഞ്ഞ് പൊട്ടിക്കരയുന്ന കേരളത്തില്‍ നിന്നുള്ള ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളില്‍ കൂടി മാത്രമേ ഇനി അഭിനയിക്കൂ.…

Read More

ബിജെപി അക്കൗണ്ട് തമിഴ്‌നാട്ടില്‍ തുറക്കില്ല; സര്‍വേ ഫലം

ചെന്നൈ: തമിഴ്നാട്ടില്‍ 39 ലോക്സഭാ സീറ്റുകളിലും ഇന്ത്യാ മുന്നണിക്ക് വിജയം പ്രവചിച്ച് ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ മൂഡ് ഓഫ് ദി നേഷന്‍ പോള്‍. പ്രതിപക്ഷ സഖ്യം 47 ശതമാനവും ബിജെപി നയിക്കുന്ന എന്‍ഡിഎ 15 ശതമാനവും വോട്ട് വിഹിതം നേടുമെന്നാണ് സര്‍വേ പറയുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പാര്‍ട്ടിയായ ഡിഎംകെ ഇന്ത്യ ബ്ലോക്കിന്റെ ഭാഗമാണ്. ഈ വര്‍ഷവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഡിഎയ്ക്ക് കാര്യമായ വിജയം ഉണ്ടാകില്ലെന്നാണ് എംഒടിഎന്‍ സര്‍വേ സൂചിപ്പിക്കുന്നത്. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ നിന്ന് ഒരു ലോക്സഭാ സീറ്റ് നേടുന്നതില്‍ എന്‍ഡിഎ പരാജയപ്പെട്ടിരുന്നു.…

Read More