ടിപി ചന്ദ്രശേഖരൻ വധക്കേസ്; അപ്പീലുകളിൽ ഹൈക്കോടതി വിധി ഇന്ന്

0 0
Read Time:3 Minute, 1 Second

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ രാഷ്ട്രീയ കൊലപാതക കേസിലെ അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്. മൂന്ന് സിപിഐഎം നേതാക്കള്‍ ഉള്‍പ്പടെ 12 പ്രതികളെ ശിക്ഷിച്ചതിലും 24 പ്രതികളെ വെറുതെ വിട്ടതിന്മേലുമുള്ള അപ്പീലുകളിലാണ് വിധി.

സിപിഐഎം പ്രതിക്കൂട്ടില്‍ നിന്ന രാഷ്ട്രീയ കൊലപാതകത്തിലാണ് നിര്‍ണ്ണായക വിധി. ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് രാവിലെ പത്തേകാലിന് വിധി പറയുന്നത്.

ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികളും, കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാരും നൽകിയ ഹർജികൾ കോടതി പരിഗണിക്കും. സിപിഎം നേതാവ് പി മോഹനനെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നൽകിയ അപ്പീലിലും കോടതി വിധി പ്രസ്താവിക്കും.

രാവിലെ 10.15 ന് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറയും.

എഫ്‌ഐആറിൽ ഇല്ലാത്ത പലരെയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തി. അതിനു പിന്നിൽ രാഷ്ട്രീയഗൂഢാലോചന നടന്നിട്ടുണ്ട്.

അതിനാൽ തങ്ങൾക്കെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന് പ്രതികൾ അപ്പീലിൽ ആവശ്യപ്പെടുന്നു.

അതേസമയം ചില പ്രതികൾക്ക് നൽകിയ ശിക്ഷ കുറഞ്ഞുപോയെന്നും, പരമാവധി ശിക്ഷ നൽകണമെന്നുമാണ് സർക്കാരിന്റെ അപ്പീലിൽ ആവശ്യപ്പെടുന്നത്.

സിപിഎമ്മിന്റെ ഉന്നത നേതാക്കൾ അറിഞ്ഞു കൊണ്ടുള്ള രാഷ്ട്രീയക്കൊലപാതകമാണ് ടിപി ചന്ദ്രശേഖരന്റേത്.

ഇതിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിൽ ഉൾപ്പെട്ടിട്ടുള്ള സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചത് റദ്ദാക്കണം.

ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുള്ളവരെ കൂടി വിചാരണ ചെയ്യണമെന്നും കെ കെ രമ ഹർജിയിൽ ആവശ്യപ്പെടുന്നു.

2012 മെയ് 4ന് ആർഎംപി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts