ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശ്രമിക്കുന്നതിനിടെ ട്രാൻസ് യുവതിയെ കൊലപ്പെടുത്തിയ കേസിൽ നാല് ട്രാൻസ്‌ജെൻഡർമാരെ സെമ്മഞ്ചേരി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. പെരുമ്പാക്കത്തെ ടിഎൻ അർബൻ ഹാബിറ്റാറ്റ് ഡെവലപ്‌മെൻ്റ് ബോർഡ് ഫ്ലാറ്റിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ട്രാൻസ് വുമൺ സിമി എന്ന സാധന (21) ആണ് കൊല്ലപ്പെട്ടത്. സാധന ജനുവരി 25ന് രാത്രി മുതൽ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് പെരുമ്പാക്കം, സെമ്മഞ്ചേരി, നീലങ്കരൈ, തലമ്പൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ കാണാതായവരെക്കുറിച്ച് പരാതി നൽകി അവളെ കണ്ടെത്താൻ മാതാപിതാക്കൾ തീവ്രശ്രമം നടത്തി. സാധനയെ കൊറേ നേരം വിളിക്കാൻ ശ്രമിച്ചെങ്കിലും…
Read MoreDay: 20 February 2024
ചെന്നൈ വണ്ടലൂർ മൃഗശാലയിൽ നിന്ന് ചാടിപ്പോയ രണ്ട് ഹനുമാൻ കുരങ്ങുകൾക്കായി തിരച്ചിൽ തുടരുന്നു
വണ്ടല്ലൂരിലെ അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്കിലെ (AAZP) ഉദ്യോഗസ്ഥർ ഒരു വലയത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് സാധാരണ ലാംഗുറുകളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഫെബ്രുവരി 14 ന് ആണ് ഹനുമാൻ കുരങ്ങുകൾ രക്ഷപെട്ടത്. കാൺപൂർ സുവോളജിക്കൽ പാർക്കിൽ നിന്ന് എട്ട് ലംഗറുകൾക്കൊപ്പം അടുത്തിടെ വണ്ടല്ലൂരിലെ അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്കിലെലേക്ക് കൊണ്ടുവന്ന രണ്ട് കുരങ്ങുകൾ പുതുതായി കൊണ്ടുവന്ന മൃഗങ്ങളെ ക്വാറൻ്റൈൻ ചെയ്യാൻ ഉദ്ദേശിച്ചുള്ള ട്രാൻസിറ്റ് ഏരിയയിൽ സ്ഥിതിചെയ്യുന്ന വലയത്തിൽ നിന്ന് തെന്നിമാറി രക്ഷപെടുകയായിരുന്നു. ഒരു മൃഗ സംരക്ഷകൻ സ്ഥലം വൃത്തിയാക്കുന്നതിനായി മൃഗങ്ങളെ കൂട്ടിലേക്ക് മാറ്റാതെ…
Read Moreആദ്യ വിമാന യാത്ര ആസ്വദിച്ച് ക്യാൻസറിനെ അതിജീവിച്ച കുട്ടികൾ
ചെന്നൈ: തമിഴ് നടൻ മൈം ഗോപിയുമായി സഹകരിച്ച് തേൻമൊഴി മെമ്മോറിയൽ ട്രസ്റ്റ് നടത്തുന്ന ‘വാൻ ഉല’യുടെ ഭാഗമായി ക്യാൻസറിനെ അതിജീവിച്ച പത്ത് കുട്ടികൾ ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള തങ്ങളുടെ ആദ്യ വിമാനയാത്ര നടത്തി. അർബുദത്തെ അതിജീവിച്ചവർക്കായി പ്രവർത്തിക്കുന്ന ട്രസ്റ്റും കൂടാതെ അടുത്തിടെ കുക്ക് വിത്ത് കോമാലി എന്ന റിയാലിറ്റി കുക്കിംഗ് ഷോയിൽ വിജയിക്കുകയും അതിൽ നിന്നും ലഭിച്ച തൻ്റെ സമ്മാനത്തുകയായ 5 ലക്ഷം രൂപയും ഈ സംരംഭത്തിനായി വിനിയോഗിച്ചാണ് 12 വയസ്സിന് താഴെയുള്ള ആറ് കുട്ടികളെയും നാല് കൗമാരക്കാരെയും ബെംഗളൂരുവിൽ ഒരു രാത്രി താമസത്തിനായി…
Read Moreകൂവംനദിക്ക് കുറുകെയുള്ള തറപ്പാലത്തിൽ അറ്റകുറ്റപ്പണികൾ തുടങ്ങി
ചെന്നൈ : തിരുവള്ളൂരിന് സമീപം കൂവംനദിക്ക് കുറുകെയുള്ള തറപ്പാലത്തിൽ അറ്റകുറ്റപ്പണികൾ തുടങ്ങി. കൊണ്ടഞ്ചേരി ഹൈവേ റോഡിൽ ചത്തരെ പഞ്ചായത്തിലെ തറപ്പാലത്തിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഡിസംബർമാസത്തിൽ ശക്തമായി മഴപെയ്തപ്പോൾ തറപ്പാലത്തിന് കേടുപാടുകൾ പറ്റിയിരുന്നു. തുടർന്ന് തറപ്പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചിരുന്നു. ഇതിനുമുമ്പ് മൂന്നുവർഷവും മഴക്കാലം കഴിഞ്ഞതിനുശേഷം തറപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. മഴക്കാലത്ത് തറപ്പാലം കവിഞ്ഞ് വെള്ളം ഒഴുകുന്നതിനാലാണ് അറ്റകുറ്റപ്പണികൾ വേണ്ടിവരുന്നത്. തറപ്പാലം മാറ്റി മേൽപ്പാലം പണിയണമെന്ന് പ്രദേശവാസികൾ കഴിഞ്ഞ നാലുവർഷമായി ആവശ്യപ്പെട്ടുവരുകയാണ്.
Read Moreമാലിന്യകൂമ്പാരത്തിൽനിന്നും നിന്ന് നവജാത ശിശുവിനെ രക്ഷപ്പെടുത്തി
ചെന്നൈ: പൂനമല്ലിയിലെമാലിന്യകൂമ്പാരത്തിൽനിന്നും നിന്ന് നവജാത ശിശുവിനെ സമീപത്തെ ഒരു സ്ത്രീ രക്ഷപ്പെടുത്തി. പൂനമല്ലിയിലെ രാമാനുജ കൂടം സ്ട്രീറ്റിലെ മാലിന്യക്കൂമ്പാരത്തിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് സ്ത്രീ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടത്. തുടർന്ന് ശബ്ദത്തിൻ്റെ ഉറവിടത്തെ സമീപിച്ചപ്പോൾ അവിടെ കിടക്കുന്ന നവജാത ശിശുവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിൽസയ്ക്കു ശേഷം കുട്ടിയെ എഗ്മോറിലെ സർക്കാർ ശിശു ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചയാളെ കണ്ടെത്താൻ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Read Moreഎസ് വി ശേഖറിന് ഒരു മാസം തടവ്: പ്രത്യേക കോടതി വിധി
ചെന്നൈ: വനിതാ മാധ്യമപ്രവർത്തകർക്കെതിരെ നടത്തിയ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ നടൻ എസ് വി ശേഖറിന് ചെന്നൈയിലെ പ്രത്യേക കോടതി ഒരു മാസം തടവ് ശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം 2018 ൽ നടനും രാഷ്ട്രീയ വ്യക്തിത്വവുമായ എസ് വി ശേഖർ വനിതാ മാധ്യമപ്രവർത്തകരെക്കുറിച്ചുള്ള തൻ്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു . ഇതേത്തുടർന്ന്, തമിഴ്‌നാട് ജേണലിസ്റ്റ് പ്രൊട്ടക്ഷൻ അസോസിയേഷന് വേണ്ടി സെക്രട്ടറി മിതാർ മൊയ്തീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈ സെൻട്രൽ ക്രൈം ബ്രാഞ്ച് സൈബർ ക്രൈം വിഭാഗം ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും…
Read Moreസഹോദരനുമായി വഴക്കിട്ട യുവതി ജീവനൊടുക്കി
ചെന്നൈ : സഹോദരനുമായുള്ള വഴക്കിനെത്തുടർന്ന് യുവതി ജീവനൊടുക്കി. പല്ലാവരത്തുള്ള കുമരന്റെ മകൾ മലർവിഴിയാണ് (22) സഹോദരൻ വിറ്റലുമായുണ്ടായ വഴക്കിന്റെ പേരിൽ ജീവനൊടുക്കിയത്. എൻജിനിയറിങ് പഠനം പൂർത്തിയാക്കി നഗരത്തിലെ ഒരു സ്വകാര്യകമ്പനിയിൽ ജോലിചെയ്തിരുന്ന മലർവിഴിയിൽനിന്ന് സഹോദരനായ വിറ്റൽ പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാതെ വന്നതിനെത്തുടർന്ന് രണ്ടുപേരും തമ്മിൽ വഴക്കുണ്ടായി. ഇനി ഒരിക്കലും മർവിഴിയുമായി സംസാരിക്കുകയില്ലെന്ന് പറഞ്ഞു വിറ്റൽ വീട്ടിൽനിന്ന് പുറത്ത് പോയി. പിന്നീട് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് മലർവിഴി സ്വന്തം മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു
Read Moreതമിഴ്‌നാട്ടിൽ മൂന്നു വർഷത്തിനുള്ളിൽ സർക്കാർജോലി ലഭിച്ചത് 60,000 പേർക്ക്
ചെന്നൈ : തമിഴ്‌നാട്ടിൽ മൂന്നുവർഷത്തിനിടെ സർക്കാർ ജോലികളിൽ നിയമനം നൽകിയത് 60576 പേർക്ക്. സർക്കാർ പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആരോഗ്യ-ജനക്ഷേമ വകുപ്പിൽ 4,286 തസ്തികകളിൽ നിയമനം നടത്തി. ഗ്രാമവികസന വകുപ്പിൽ 857 തസ്തികകളിലും ഉന്നതവിദ്യാഭ്യാസ വകുപ്പിൽ 1300 തസ്തികകളിലും നിയമനം പൂർത്തിയാക്കി. ജുഡീഷ്യൽ വകുപ്പിൽ 5,981 തസ്തികകളിലും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിൽ 1,847 തസ്തികകളിലുമാണ് നിയമനം. റവന്യു വകുപ്പിൽ 2,996 തസ്തികകളിൽ ജിവനക്കാരെ നിയമിച്ചു.
Read Moreഓൾ ഇന്ത്യാ മലയാളി കോൺഗ്രസ്സ് തമിഴ്നാട് സംസ്ഥാന കമ്മറ്റി പ്രസിഡന്റായി ശ്രി. രാമകൃഷ്ണൻ വി കെ യെ തിരഞ്ഞെടുത്തു
ചെന്നൈ: ഓൾ ഇന്ത്യാ മലയാളി കോൺഗ്രസ്സ് തമിഴ്നാട് സംസ്ഥാന കമ്മറ്റി പ്രസിഡന്റായി ശ്രി. രാമകൃഷ്ണൻ വി കെ യെ തമിഴ്നാട് പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി ഓഫീസിൽ നടന്ന യോഗത്തിൽ ഐക്യകണ്ഠേന തിരഞ്ഞെടുത്തു . നിലവിൽ ഇദ്ദേഹം എ ഐ എം സി തമിഴ്നാട് സംസ്ഥാന കമ്മറ്റി വർക്കിംഗ് പ്രസിഡന്റാണ് . മുൻ പ്രസിഡന്റ് ശ്രി . കെ കരുണാകരൻ തിരികെ കേരളത്തിലേക്ക് പോകുന്നതിനാൽ വന്ന ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത് . മുൻ പ്രസിഡന്റ് ശ്രി . കെ കരുണാകരന്റെ മികവുറ്റ നേതൃത്വം മലയാളി കോൺഗ്രസ്സിന്റെ…
Read Moreതമിഴ്‌നാട് ബജറ്റ് ഇന്ന് ധനമന്ത്രി തങ്കം തെന്നരശ് നിയമസഭയിൽ അവതരിപ്പിക്കും
ചെന്നൈ : പുതിയ സാമ്പത്തികവർഷത്തേക്കുള്ള തമിഴ്‌നാട് സംസ്ഥാന ബജറ്റ് ധനമന്ത്രി തങ്കം തെന്നരശ് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 10-നാണ് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം ആരംഭിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വൻജനപ്രിയ പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന പാചകവാതക സബ്‌സിഡി ഇതുവരെ നടപ്പാക്കിയിട്ടില്ല. ബജറ്റിൽ ഇത് സംബന്ധിച്ച് പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്.
Read More