ചെന്നൈ: നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ 3, 5 ഇടനാഴികളിൽ ലിഫ്റ്റുകളും എസ്കലേറ്ററുകളും നിർമിക്കുന്നതിനുള്ള കരാർ ഷിൻലർ ഇന്ത്യ ലിമിറ്റഡിന് സിഎംആർഎൽ കൈമാറി. ഷോളിംഗനല്ലൂർ ലേക്ക്–1 മുതൽ സിരുശേരി സിപ്കോട് 11 വരെയും, കോയമ്പേട് മാർക്കറ്റ് മുതൽ എൽകോട്ട് പാർക്ക് വരെയുമുള്ള സ്റ്റേഷനുകളിലെ ലിഫ്റ്റുകളും എസ്കലേറ്ററുകളും നിർമിക്കുന്നതിനുള്ള കരാർ ആണ് ഷിൻലർ ഇന്ത്യ ലിമിറ്റഡിന് സിഎംആർഎൽ കൈമാറിയിരിക്കുന്നത്. സിഎംആർഎൽ സിസ്റ്റംസ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ രാജേഷ് ചതുർവേദി കരാർ രേഖകൾ കൈമാറി.
Read MoreDay: 23 February 2024
കാർ ട്രാക്ടറിലിടിച്ച് നാലുപേർ മരിച്ചു
ചെന്നൈ : ആന്ധ്രാപ്രദേശിൽനിന്ന് തമിഴ്‌നാട്ടിലേക്ക് വരുകയായിരുന്ന കാർ ട്രാക്ടറിലിടിച്ച് നാലുപേർ മരിച്ചു. തിരുവണ്ണാമലൈ സോമാച്ചിപ്പാടി പുത്തൂരിന് സമീപത്താണ് അപകടം നടന്നത്. മൂന്നുപേർ സംഭവസ്ഥലത്തും മറ്റൊരാൾ തിരുവണ്ണാമലൈ മെഡിക്കൽ കോളേജ് ആശുപത്രിയിലും മരിച്ചു. നാലുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
Read Moreചീട്ടുകളി സംഘത്തിലെ 22 പേർ അറസ്റ്റിൽ; 3,23,000 രൂപയും പിടിച്ചെടുത്തു
ചെന്നൈ : ചെഞ്ചേരിപുതൂരിൽ പണംവെച്ച് ചീട്ടുകളിച്ച 22 പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരം ലഭിച്ചതനുസരിച്ച് സുൽത്താൻപേട്ട സബ് ഇൻസ്പെക്ടർ മുത്തുകൃഷ്ണനും സംഘവും രാത്രി പരിശോധന നടത്തുമ്പോൾ പിടിയിലാവുകയായിരുന്നു. പ്രതികളിൽനിന്ന് ചീട്ടുകെട്ടുകളും 3,23,000 രൂപയും പിടിച്ചെടുത്തു.
Read Moreകോവൈ പുഷ്പമേള ആരംഭിച്ചു
ചെന്നൈ : തമിഴ്‌നാട് കാർഷികസർവകലാശാലയുടെ നേതൃത്വത്തിലുള്ള ആറാമത് കോവൈ പുഷ്പമേള ഇന്ന് തുടങ്ങും. സർവകലാശാല ബൊട്ടാണിക്കൽ ഗാർഡനിൽ 25 വരെ നടക്കുന്ന മേളയിൽ 200-ഓളം ഇനം പൂക്കൾ അണിനിരത്തിയിട്ടുണ്ട്. ടുലിപ് ഗാർഡൻ, ബോൺസായി ഐലൻഡ്, ഓക്‌സിജൻ പാർക്ക്, മിയവാക്കി ഗാർഡൻ, ആർട്ട് ഗാലറി, എന്നിവയാണ് മേളയുടെ പ്രധാന ആകർഷണം
Read Moreമെട്രോയിലെ എൽഇഡി റൂട്ട് മാപ് തെളിയുന്നില്ല; സ്ഥലം പിടികിട്ടാതെ വലഞ്ഞ് യാത്രക്കാർ
ചെന്നൈ: എൽഇഡി റൂട്ട് മാപ് കൃത്യമായി പ്രവർത്തിക്കാത്തതിനെ തുടർന്നു മെട്രോ ട്രെയിൻ യാത്രക്കാർക്ക് ആശയക്കുഴപ്പം. യാത്രയുടെ പുരോഗതി അറിയാനും തൊട്ടടുത്ത സ്റ്റേഷനെപ്പറ്റിയുള്ള വിവരങ്ങൾക്കുമായി യാത്രക്കാർ ഏറെ ആശ്രയിക്കുന്ന എൽഇഡി റൂട്ട് മാപ്പാണു പല കോച്ചുകളിലും കൃത്യമായി പ്രവർത്തിക്കാത്തത്. മുഴുവൻ സ്റ്റേഷനുകളുടെയും പേരുകൾ അടങ്ങിയ റൂട്ട് മാപ്പിൽ, വരാൻ പോകുന്ന സ്റ്റേഷനുകളുടെ പേരുകൾക്കു ചുവടെ എൽഇഡി െവളിച്ചം കത്തുന്ന സംവിധാനവുമുണ്ടായിരുന്നു. സ്റ്റേഷൻ പേരുകൾ തമിഴിലും ഇംഗ്ലിഷിലും എഴുതിയ എൽഇഡി റൂട്ട് മാപ് ആണ് ട്രെയിനുകൾക്കുള്ളിൽ പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. ഒരു സ്റ്റേഷൻ കഴിയുമ്പോൾ അതിനു നേരെയുള്ള വെളിച്ചം…
Read Moreഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
ആലപ്പുഴ: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. എംഎസ്എം കോളേജിന് മുന്‍വശത്തായി ദേശീയപാതയിലാണ് അപകടമുണ്ടായത്. തീ പിടുത്തത്തില്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ സുരക്ഷിതരാണ്. ഇന്ന് രാവിലെയാണ് സംഭവം. കായംകുളത്ത് നിന്ന് തോപ്പുംപടിയിലേക്ക് സര്‍വീസ് നടത്തിയ ബസിനാണ് തീ പിടിച്ചത്. ബസിന്റെ മുന്‍വശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ബസ് നിര്‍ത്തി പരിശോധിച്ചു. തീ ആളിപ്പടരുന്നത് കണ്ട ഡ്രൈവറും കണ്ടക്ടറും മുഴുവന്‍ യാത്രക്കാരോടും പുറത്ത് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബസില്‍ തീ ആളിപ്പടര്‍ന്നത്.
Read Moreഇനിമുതൽ ചെന്നൈ ബസ് ആപ്പ് ഐ ഫോണിലും
ചെന്നൈ : മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എം.ടി.സി.) ബസ് സർവീസ് വിവരങ്ങൾ ലഭിക്കുന്ന ചെന്നൈ ബസ് മൊബൈൽ ആപ്ലിക്കേഷൻ ഇനി ഐ ഫോണിലും ലഭിക്കും. ചെന്നൈ ബസ് ആപ്പിന്റെ ഐ.ഒ.എസ്. പതിപ്പ് ഗതാഗതവകുപ്പ് മന്ത്രി എസ്.എസ്. ശിവശങ്കർ പുറത്തിറക്കി. ഈ ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പ് 2022 മുതൽ ഉപയോഗത്തിലുണ്ട്. എം.ടി.സി. ബസുകളുടെ ലോക്കേഷൻ, സമയം, ബസ് സ്റ്റോപ്പുകളുടെ വിവരങ്ങൾ, ഒരോ റൂട്ടിലെയും ബസ് സർവീസുകളുടെ വിവരങ്ങൾ തുടങ്ങിയവ ചെന്നൈ ബസ് ആപ്പിൽ ലഭ്യമാണ്. ആപ്പ് പുറത്തിറക്കുന്ന ചടങ്ങിൽ എം.ടി.സി. എം.ഡി. ആൽബി ജോൺ വർഗീസും…
Read Moreകോപ്പിയടിച്ചാൽ ഉടൻ പിടി വീഴും സൂക്ഷിച്ചോളൂ; പ്ലസ്ടു പരീക്ഷയിൽ കോപ്പിയടി തടയാൻ 3200 പറക്കും സ്‌ക്വാഡുകൾ
ചെന്നൈ : മാർച്ച് ഒന്നിനുതുടങ്ങുന്ന പ്ലസ്ടു പൊതുപരീക്ഷയിൽ കോപ്പിയടിതടയാൻ 3200 പറക്കും സ്ക്വാഡുകളെ നിയോഗിക്കും. പരീക്ഷാഹാളുകളിൽ ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പുനൽകി. പരീക്ഷാകേന്ദ്രങ്ങളിൽ വൈദ്യുതി മുടങ്ങാതിരിക്കാൻ ജനറേറ്റർ സൗകര്യം ഏർപ്പെടുത്തും. കുടിവെള്ളം, ശൗചാലയസൗകര്യം തുടങ്ങിയവ ഒരുക്കണമെന്നും പരീക്ഷാവകുപ്പ് ജില്ലാ വിദ്യാഭ്യാസ അധികൃതർക്ക് നിർദേശം നൽകി. ചോദ്യക്കടലാസുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ 154 കേന്ദ്രങ്ങൾ ക്രമീകരിച്ചു. പരീക്ഷയ്ക്കുശേഷം ഉത്തരക്കടലാസുകൾ സൂക്ഷിക്കാൻ 118 കേന്ദ്രങ്ങളാണ് സജ്ജമാക്കുക.
Read Moreകക്ഷിരാഷ്ട്രീയം മറന്ന് രാജ്യത്തിനായി ചിന്തിക്കുന്ന ആരുമായും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ തയ്യാർ; കമൽഹാസൻ
ചെന്നൈ : സ്വാർഥതാത്പര്യമില്ലാതെ രാജ്യത്തിനായി ചിന്തിക്കുന്ന ആരുമായും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ. രാജ്യത്തിനു വേണ്ടി കക്ഷിരാഷ്ട്രീയം മറക്കുമെന്നും എന്നാൽ, ഫ്യൂഡൽ മനോഭാവം കാട്ടുന്ന പാർട്ടികളുമായി കൈകോർക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മക്കൾ നീതി മയ്യം വാർഷികാഘോഷ പരിപാടികൾക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കമൽ. തമിഴ്‌നാട്ടിൽ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ സഖ്യത്തിൽ മക്കൾ നീതി മയ്യം ചേരുമെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ തയ്യാറാകാതിരുന്ന കമൽ, ചർച്ചകൾ നടക്കുന്നുണ്ടെന്നും നല്ല വാർത്തയുണ്ടാക്കാൻ സമയമെടുക്കുമെന്നും പ്രതികരിച്ചു. ഭാവിയിൽ വിജയ്‌യുമായി കൈകോർക്കാൻ തയ്യാറാണെന്ന…
Read Moreമൂന്ന് വർഷത്തിനിടെ തമിഴ്‌നാട്ടിൽ കാട്ടാനകളുടെ ആക്രമണത്തിൽ മരിച്ചത് 152 ഓളം പേർ
ചെന്നൈ: തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ 32 ദിവസത്തിനിടെ 3 സ്ത്രീകളും 2 പുരുഷന്മാരുമടക്കം 5 പേരെങ്കിലും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പിഎംകെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അൻബുമണി രാമദാസ് പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ കണക്കുകൾ പ്രകാരം 2019 നും 2022 നും ഇടയിൽ 3 വർഷത്തിനിടെ തമിഴ്‌നാട്ടിൽ 152 പേരെങ്കിലും കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ, പ്രത്യേകിച്ച് പശ്ചിമഘട്ടത്തോട് ചേർന്നുള്ള ജില്ലകളിൽ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ധർമ്മപുരിയിൽ നിന്നുള്ള മുൻ എംപി ഒരു പ്രസ്താവനയിൽ ആശങ്ക ഉന്നയിച്ചു.…
Read More