ബെംഗളൂരു : നഗരത്തിൽ നിന്ന് ഇന്ന് ഉച്ചക്ക് 03.25 ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച കേരള ആർ.ടി.സിയുടെ വോൾവോ മൾട്ടി ആക്സിൽ ബസ് അപകടത്തിൽ പെട്ടു. രാമനഗരക്കും ചന്നപട്ടണക്കും ഇടയിൽ വച്ച് ബസ് ഒരു ലോറിയുടെ പിന്നിൽ ഇടിച്ച് കയറുകയായിരുന്നു. ബസിൻ്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്, ഡ്രൈവറേയും കണ്ടക്ടറേയും പരിക്കുകളോടെ രാമനഗരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല, അവരെ മറ്റ് ബസുകളിൽ നാട്ടിലേക്ക് അയച്ചിട്ടുണ്ട്.
Read MoreDay: 29 February 2024
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലിയിൽ നിന്ന് മത്സരിക്കാൻ തയ്യാറായി ശരത് കുമാർ
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുനെൽവേലിയിൽനിന്ന് മത്സരിക്കുന്നകാര്യം പരിഗണിക്കുന്നതായി ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി നേതാവ് ശരത് കുമാർ അറിയിച്ചു. ഏതുമുന്നണിയിലാണ് മത്സരിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല. ബി.ജെ.പി.യും അണ്ണാ ഡി.എം.കെ.യും ബന്ധപ്പെട്ടിട്ടുണ്ടെന്നും ആരോടൊപ്പം ചേരണമെന്ന് ഉടൻ വ്യക്തമാക്കുമെന്നും അദ്ദേഹം പറയുന്നു. അണ്ണാ ഡി.എം.കെ. നേതാവ് ജയലളിതയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും ഡി.എം.കെ.യിലൂടെയാണ് നടൻ ശരത്കുമാർ രാഷ്ട്രീയത്തിലിറങ്ങിയത്. 1998-ൽ ഡി.എം.കെ. ടിക്കറ്റിൽ തിരുനെൽവേലിയിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2001-ൽ പാർട്ടി അദ്ദേഹത്തെ രാജ്യസഭയിലേക്കയച്ചു. പക്ഷേ, 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് അദ്ദേഹം എം.പി.സ്ഥാനം രാജിവെച്ച് അണ്ണാ ഡി.എം.കെ.യിൽ ചേർന്നു. 2007-ലാണ് അണ്ണാ…
Read Moreവിവാഹം നടക്കാനുണ്ടായ കാരണത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന
ഗഗൻയാൻ ദൗത്യത്തിന്റെ തലപ്പത്തൊരു മലയാളി എന്ന വാർത്ത കെട്ടടങ്ങും മുൻപാണ് മലയാളികളുടെ അഭിമാനമായി മാറിയ പ്രശാന്ത് ബാലകൃഷ്ണൻ നായർ എന്ന നെന്മാറക്കാരൻ തന്റെ ഭർത്താവെന്ന് നടി ലെന കുമാർ അതേ ദിവസം വൈകുന്നേരത്തോടെ പ്രഖ്യാപിക്കുന്നത്. വലിയ പ്രഖ്യാപനം കഴിഞ്ഞ ശേഷമാകാം വ്യക്തിപരമായ ഈ സന്തോഷത്തിന്റെ വിവരം ഏവരെയും അറിയിക്കുക എന്ന് ലെന മനസ്സിൽ ഉറപ്പിച്ചിരുന്നു. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം എന്ന് ലെന പറഞ്ഞുവെങ്കിലും, പ്രശാന്ത് ബാലകൃഷ്ണൻ നായർ ലെനയുടെ വീട്ടുകാരുടെ കണ്ടെത്തൽ അല്ലായിരുന്നു എന്ന വിവരമാണ് ഇപ്പോൾ താരം പുറത്തുവിടുന്നത്. പ്രോട്ടോകോൾ കൃത്യമായി പാലിക്കണം…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ; കണ്ണൂരിൽ പകരക്കാരനെ നിർദേശിച്ചു
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയെയാണ് സുധാകരന്‍ അഭിപ്രായം അറിയിച്ചത്. പകരം കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു. കെപിസിസി പ്രസിഡന്റ് പദവി വഹിക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രചാരണ ചുമതലയും വഹിക്കേണ്ടതുണ്ട്. മത്സരിച്ചാല്‍ ഒരു മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടിവരുമെന്നും സുധാകരന്‍ സൂചിപ്പിച്ചു. രാവിലെ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ കെ സുധാകരന്റെ അഭിപ്രായം ചര്‍ച്ചയാകും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍,…
Read Moreപിക്ക് അപ്പ് വാൻ മറിഞ്ഞ് അപകടം; ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 14 പേർ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഡിൻഡോരിയിൽ പിക്ക് അപ്പ് വാൻ മറിഞ്ഞുണ്ടായ അപകടത്തിൽ 14 മരണം. 21 പേർക്ക് പരിക്കേറ്റു. പിക്കപ്പ് വാൻ നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. ദിൻഡോരി ജില്ലയിലെ ബദ്‌ജർ ഗ്രാമത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെയാണ് അപകടം. ബിച്ചിയ പോലീസ് സ്റ്റേഷന് കീഴിലുള്ള ബുദ്ജാർ ഘട്ടിൽ അതിർത്തി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. പിക്കപ്പ് വാനിലാണ് സംഘം സഞ്ചരിച്ചിരുന്നത്. നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ സമീപത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ എത്തിച്ചു. ദുരന്തബാധിതരെ സഹായിക്കാൻ ഡിൻഡോരി കലക്ടറും പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി.…
Read Moreദീപിക പദുക്കോണ്‍ അമ്മയാകുന്നു; സന്തോഷവാർത്ത സ്ഥിരീകരിച്ച് താര ദമ്പതികൾ
ബോളിവുഡിലെ താരദമ്പതികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ഇരുവര്‍ക്കും വലിയ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അടക്കമുണ്ട്. ഇരുവരുടെയും ആരാധകര്‍ക്ക് തേടി ഇതാ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. താരങ്ങൾക് തന്നെയാണ് ദീപിക പദുക്കോണ്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാർത്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. രണ്‍വീറും ദീപികയും വിവാഹിതരായിട്ട് അഞ്ച് വര്‍ഷമായി. ഇരുവരും ആദ്യത്തെ കണ്‍മണിയെയാണ് സ്വാഗതം ചെയ്യാന്‍ പോകുന്നത്. View this post on Instagram A post shared by दीपिका पादुकोण (@deepikapadukone) ദീപിക അമ്മയാവാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണെന്ന് നേരത്തെ ദി വീക്ക് റിപ്പോര്‍ട്ട്…
Read Moreയാത്രക്കാരുടെ ശ്രദ്ധയ്ക്ക് ;സൂക്ഷിച്ചില്ലെങ്കിൽ പണി ഉറപ്പ്; ഇനി റെയിൽവേ സ്റ്റേഷനോ തീവണ്ടിയോ വൃത്തികേടാക്കിയാൽ ടി.ടി.ഇ.യും പിഴയീടാക്കും
ചെന്നൈ : റെയിൽവേ സ്റ്റേഷനും തീവണ്ടിയും വൃത്തികേടാക്കുന്നവർക്ക് പിഴ ചുമത്താൻ ടിക്കറ്റ് പരിശോധകർക്ക് റെയിൽവേയുടെ നിർദേശം. ശുചിത്വമുറപ്പാക്കാനാണ് ഇതെന്ന് ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്ന് ഡിവിഷനുകളിലേക്ക് അയച്ച ഉത്തരവിൽ പറയുന്നു. തീവണ്ടികളിലും സ്റ്റേഷനുകളിലും പുകവലിക്കുകയോ മുറുക്കിത്തുപ്പുകയോ ചവറു വലിച്ചെറിയുകയോ ചെയ്യുന്നവരിൽനിന്ന് പിഴയീടാക്കാനാണ് നിർദേശം. പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർമാർ ശ്രദ്ധിക്കണമെന്ന് ഉത്തരവിലുണ്ട്.
Read Moreആറ് പുതിയ വന്ദേഭാരത് തീവണ്ടികൾകൂടി; ഐ.സി.എഫ് എട്ട് കോച്ചുവീതമുള്ള ആറ് വന്ദേഭാരത് തീവണ്ടികൾകൂടി പുറത്തിറക്കും
ചെന്നൈ : പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് (ഐ.സി.എഫ്) എട്ട് കോച്ചുവീതമുള്ള ആറ് വന്ദേഭാരത് തീവണ്ടികൾകൂടി പുറത്തിറക്കുന്നു. ഒന്ന് ദക്ഷിണ റെയിൽവേയിലേക്കും മറ്റൊന്ന് സൗത്ത് സെൻട്രൽ റെയിൽവേക്കും അയച്ചു. മറ്റ് നാലുസോണുകളായ വെസ്റ്റേൺ റെയിൽവേ, നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ എന്നിവിടങ്ങളിലേക്കുള്ള വന്ദേഭാരത് റേക്കുകൾ അടുത്ത ദിവസങ്ങളിൽ ഐ.സി.എഫിൽനിന്ന് അയക്കും. 2019 മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ 41 വന്ദേഭാരത് വണ്ടികളാണ് ഇറക്കിയത്. ആറെണ്ണം കൂടി സർവീസ് ആരംഭിക്കുന്നതോടെ രാജ്യത്ത് സർവീസ്…
Read Moreസംസ്ഥാനത്ത് 17,300 കോടിയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ചെന്നൈ : തമിഴ്‌നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 17,300 കോടി രൂപയുടെ വികസനപദ്ധതികൾക്ക് തുടക്കംകുറിച്ചു. സംസ്ഥാനം വികസനപാതയിൽ മുന്നേറുകയാണെന്നും തമിഴ്‌നാടിനെ സേവിക്കാനും വിധി തിരുത്തിയെഴുതാനുമാണ് താൻ വന്നതെന്നും തൂത്തുക്കുടിയിൽ വിവിധ പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് മോദി പറഞ്ഞു. തൂത്തുക്കുടി വി.ഒ. ചിദംബരനാർ തുറമുഖത്തിന്റെ ഔട്ടർ ഹാർബർ കണ്ടെയ്‌നർ ടെർമിനലിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. 7056 കോടിരൂപ ചെലവിലാണ് കണ്ടെയ്‌നർ ടെർമിനൽ നിർമിക്കുന്നത്. 13 തുറമുഖങ്ങളിൽ 900 കോടി രൂപയുടെ പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിച്ചതായും 2500 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കമിട്ടതായും പ്രധാനമന്ത്രി പറഞ്ഞു. 10 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 75…
Read Moreവീട്ടുകാർ വിവാഹാലോചന നടത്താൻ തയ്യാറാകാത്തതിൽ മനംനൊന്ത് ഇരുപത്തിമൂന്നുകാരൻ ജീവനൊടുക്കി
ചെന്നൈ : വിവാഹാലോചന നടത്താൻ വീട്ടുകാർ തയ്യാറാകാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. മധുര ജില്ലയിലെ കള്ളിക്കുടി ലാലാപുരം സ്വദേശി വടമലൈയുടെ മകൻ മദൻകുമാറാണ് (23) മരിച്ചത്. മദ്യലഹരിയിലായിരുന്ന മദൻകുമാർ അച്ഛൻ വടമലൈയുടെ മുന്നിൽനിന്ന് വിഷം കഴിക്കുകയായിരുന്നെന്നും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പോലീസ് പറഞ്ഞു. പത്താംക്ലാസോടെ പഠനം അവസാനിപ്പിച്ച മദൻകുമാർ, പിന്നീട് കൃഷിപ്പണിചെയ്ത് ജീവിക്കുകയായിരുന്നു. തനിക്ക് ഉടൻ വിവാഹം നടത്തണമെന്നും അതിനുള്ള ആലോചന തുടങ്ങണമെന്നും കുറച്ചുനാൾ മുമ്പ് മദൻകുമാർ വീട്ടുകാരോട് ആവശ്യപ്പെട്ടു. എന്നാൽ, വീട്ടുകാർ ഇതുകേട്ടില്ല. ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ വിവാഹപ്രായമായിട്ടില്ലെന്നും കുറച്ചുവർഷംകൂടി കാത്തിരിക്കാനും വടമലൈ ആവശ്യപ്പെട്ടു. തുടർന്ന്,…
Read More