തിരുപ്പോരൂരിൽ ഭൂമി വാങ്ങി തലൈവർ; രജിസ്ട്രാർ ഓഫീസിൽ രജനിയെ പൊതിഞ്ഞ് ആരാധകർ

0 0
Read Time:1 Minute, 6 Second

ചെന്നൈ : ചെന്നൈയ്ക്കടുത്ത് ചെങ്കൽപ്പെട്ട് ജില്ലയിലെ തിരുപ്പോരൂരിൽ വാങ്ങിയ ഭൂമിയുടെ രജിസ്‌ട്രേഷനായെത്തിയ നടൻ രജനികാന്തിനെ ആരാധകർ പൊതിഞ്ഞു. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

രജിസ്ട്രാർ ഓഫീസിന്റെ പടി കയറാൻപോലും താരമേറെ പ്രയാസപ്പെട്ടു. വെള്ളകുർത്തയും പൈജാമയും ധരിച്ചാണ് അദ്ദേഹം രജിസ്ട്രാർ ഓഫീസിലെത്തിയത്.

അപ്പോഴക്കും പുറത്ത് മുഴുവനായും ജനങ്ങളായിരുന്നു. രജനി അവരെനോക്കി കൈവീശിക്കാട്ടി.

പുഞ്ചിരിയോടെ അടുത്തുവന്ന വയോധികക്കൊപ്പം സെൽഫിയെടുത്തു.

തിരുപ്പോരൂരിൽ ആശുപത്രി നിർമിക്കാനാണ് രജനി സ്ഥലംവാങ്ങിയതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Related posts