പൂനെ: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടില്‍ ആശുപത്രിയില്‍. പനിയെയും ശ്വാസ തടസത്തെയും തുടര്‍ന്നാണ് പ്രതിഭാ പാട്ടിലിനെ ബുധനാഴ്ച രാത്രി പൂനെയിലെ ഭാരതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിഭാ പാട്ടിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായിരുന്നു പ്രതിഭാ പാട്ടില്‍. ഇന്ത്യയുടെ പന്ത്രണ്ടാമത് രാഷ്ട്രപതിയായ ഇവര്‍ 2007 മുതല്‍ 2012വരെ സേവനം അനുഷ്്ഠിച്ചു. അതേസമയം മുന്‍രാഷ്ട്രപതി ചികിത്സയിലാണെന്നും ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 1991 മുതല്‍ 1996 വരെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നുള്ള ലോക്സഭാ എംപിയായും പിന്നീട് 2004 മുതല്‍ 2007…
Read MoreDay: 14 March 2024
മലയാളത്തിലെ ‘യെസ്മ’ ഉൾപ്പടെ 18 ഒടിടി പ്ലാറ്റ്ഫോമുകൾ നിരോധിച്ച് കേന്ദ്രം; വിശദാംശങ്ങൾ
ഡൽഹി : മുന്നറിയിപ്പുകൾ നൽകിയിട്ടും അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ച 18 ഒടിടി പ്ലാറ്റ്ഫോമുകൾ വിലക്കി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം. രാജ്യവ്യാപകമായി ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ 19 വെബ്സൈറ്റുകളെയും 10 ആപ്ലിക്കേഷനുകളെയും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളെയും നിരോധിച്ചിട്ടുണ്ട്. ഓൺലൈൻ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും കാഴ്ചക്കാരെ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. അശ്ലീലം പ്രചരിപ്പിക്കാതിരിക്കാനുള്ള പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്. ക്രിയേറ്റീവായ ആവിഷ്കാരത്തിൻ്റെ മറവിൽ അശ്ലീലം പ്രസിദ്ധീകരിക്കുന്ന പ്ലാറ്റ്ഫോമുകൾ നീക്കം ചെയ്തതായി താക്കൂർ…
Read Moreരാജീവ് ഗാന്ധി വധക്കേസ് : ശ്രീലങ്കൻ ഹൈക്കമ്മിഷനിൽ ഹാജരായി ജയിൽമോചിതരായ മൂന്നുപേർ
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതരായ മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ബുധനാഴ്ച ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷനിൽ ഹാജരായി. ശ്രീലങ്കയിലേക്കു മടങ്ങാനായി പാസ്പോർട്ട് ലഭിക്കുന്നതിനുള്ള വ്യക്തിഗത അഭിമുഖത്തിനായാണ് ഇവരെ എത്തിച്ചത്. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ വെങ്കിടേശ്വരൻ രണ്ടു മണിക്കൂറോളം അവരുമായി അഭിമുഖം നടത്തി. മുരുകനെ കാണാൻ ഭാര്യ നളിനിയും ഇവിടെ എത്തി. നിലവിൽ തിരുച്ചിറപ്പള്ളിയിലെ വിദേശ പൗരർക്കായുള്ള പ്രത്യേക ക്യാമ്പിൽ തടങ്കലിൽ കഴിയുന്ന മൂന്നുപേരെയും കനത്ത പോലീസ് സുരക്ഷയിലാണ് ചെന്നൈയിൽ എത്തിച്ചത്. അഭിമുഖം പൂർത്തിയാക്കിയ ശേഷം തിരുച്ചിറപ്പള്ളിയിലേക്കുതന്നെ കൊണ്ടുപോയി. ഇവർക്കൊപ്പം…
Read Moreആദായ വിൽപ്പന; ഒരിക്കൽ മാത്രമണിഞ്ഞ നവ്യ നായരുടെ സാരികൾ വിൽപ്പനയ്ക്ക്
സാരി ധരിച്ചാൽ അതിസുന്ദരിയായി കാണപ്പെടുന്ന താരമാണ് നവ്യ നായർ. പ്രധാനപ്പെട്ട പല പരിപാടികളിലും നവ്യക്ക് സാരി നിർബന്ധമാണ്. പ്രത്യേകിച്ചും നൃത്തവുമായി ബന്ധപ്പെട്ട പരിപാടികൾക്ക്. പട്ടുസാരി ചുറ്റിയ നവ്യയുടെ ചിത്രങ്ങളും വീഡിയോസും അവരുടെ ഇൻസ്റ്റഗ്രാം പേജിൽ നോക്കിയാൽ കാണാൻ സാധിക്കും. അത്രയും കണ്ടാൽ തന്നെ മനസിലാക്കാം നവ്യയുടെ സാരി പ്രേമം എത്രത്തോളം ഉണ്ടെന്ന് ആ സാരികൾ എല്ലാം തന്റെ അലമാരിയിൽ അടുക്കി സൂക്ഷിക്കാൻ നവ്യ തയാറല്ല. പ്രത്യേകിച്ചും ആരും കൊതിക്കുന്ന കാഞ്ചീപുരം സാരികൾ. ഇനി ആ സാരികൾ ആരാധകർക്കും സാരി പ്രേമികൾക്കും സ്വന്തമാക്കാം. അതിനുള്ള അവസരം…
Read Moreഡോ.ഷഹനയുടെ മരണം; ആത്മഹത്യ കേസിലെ പ്രതി റുവൈസിനു പഠനം തുടരാമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പി.ജി വിദ്യാർഥിനിയായിരുന്ന ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി ഡോക്ടർ റുവൈസിനു പഠനം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു . പി.ജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവ് ഹൈക്കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റേതാണ് ഉത്തരവ്. തുടർപഠനത്തിനുള്ള സാഹചര്യം ഉടൻ ഒരുക്കണമെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കോളേജ് അധികൃതർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ഷഹനയെ കഴിഞ്ഞ ദിവസമാണ് ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അനസ്തേഷ്യ മരുന്ന് കൂടുതലായി കുത്തിവെച്ചതാണ് മരണ കാരണമെന്ന്…
Read Moreവസ്തു, വീട്ടുനികുതി അടക്കുന്നതിൽ നിന്ന് മുൻ സൈനികരെ ഒഴുവാക്കി തമിഴ്നാട് സർക്കാർ
ചെന്നൈ: സംസ്ഥാന സർക്കാർ ബുധനാഴ്ച ഓർഡിനൻസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് തമിഴ്നാട്ടിൽ നടപ്പുസാമ്പത്തിക വർഷം മുതൽ വസ്തു, വീട്ടുനികുതി അടക്കുന്നതിൽ നിന്ന് മുൻ സൈനികരെ ഒഴുവാക്കി. 1.20 ലക്ഷം വിമുക്തഭടന്മാർക്ക് ഈ പ്രഖ്യാപനത്തിൻ്റെ പ്രയോജനം ലഭിക്കുമെന്ന് സ്റ്റാലിൻ്റെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാർ അറിയിച്ചു. എന്നാൽ, ആദായനികുതിദായകരായ വിമുക്തഭടന്മാർക്ക് ഈ പദ്ധതി ബാധകമല്ലെന്ന് തമിഴ്നാട് സർക്കാരും വിജ്ഞാപനത്തിൽ അറിയിച്ചു. നിലവിൽ, പ്രോപ്പർട്ടി ടാക്സിൻ്റെ റീഇംബേഴ്സ്മെൻ്റ് വസ്തു നികുതി റീഫണ്ടുകൾ യുദ്ധത്തിൽ പരിക്കേറ്റ മുൻ സൈനികരുടെ വിധവകളും വികലാംഗരായ മുൻ സൈനികരും ഉൾപ്പെടെ ചില വിഭാഗങ്ങൾക്ക് മാത്രമേ ലഭ്യമാകൂ. എന്നിരുന്നാലും,…
Read Moreരാജ്യാന്തര മയക്കുമരുന്ന് കടത്തൽ; ജാഫർ സാദിഖിൻ്റെ അടുത്ത അനുയായി തമിഴ്നാട്ടിൽ പിടിയിൽ
ചെന്നൈ: രാജ്യാന്തര മയക്കുമരുന്ന് കടത്തുകേസുമായി ബന്ധപ്പെട്ട് സഫർ സാദിഖിൻ്റെ അടുത്ത അനുയായി സദയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. സദയെ ചെന്നൈയിലെ ഒളിത്താവളത്തിൽ നിന്ന് ഇന്നലെ പുലർച്ചെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. 2000 രൂപയുടെ മയക്കുമരുന്ന് കടത്ത് കേസിലെ അഞ്ചാം പ്രതിയായാണ് അറസ്റ്റ്. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖല നടത്തുന്നതായി ആരോപിക്കപ്പെടുന്ന സാദിഖിൻ്റെ മയക്കുമരുന്ന് റാക്കറ്റ് ന്യൂഡൽഹി, തമിഴ്നാട് തുടങ്ങി ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് ന്യൂസിലാൻഡ്, ഓസ്ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ…
Read Moreനടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി വിജയ്; നന്ദിയറിയിച്ച് വിശാൽ
ചെന്നൈ: തമിഴ് താര സംഘടനയായ നടികർ സംഘത്തിന്റെ ഓഫീസ് നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ വിജയ്. സംഘം ജനറൽ സെക്രട്ടറിയും നടനുമായ വിശാലാണ് സോഷ്യൽ മീഡിയലിലൂടെ ഇക്കാര്യം അറിയിച്ചത്. വിജയിക്ക് നന്ദി അറിയിച്ചുള്ള കുറിപ്പും വിശാൽ പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങൾക്ക് നന്ദി എന്നത് രണ്ട് വാക്കുകൾ മാത്രമാണ്. പക്ഷേ അദ്ദേഹം അത് സ്വന്തം ഹൃദയത്തിൽത്തട്ടിയാണ് ചെയ്തത്. പ്രിയപ്പെട്ട നടനും സഹോദരനുമായ വിജയെ കുറിച്ചാണ് പറയുന്നത്. നടികർ സംഘം കെട്ടിടനിർമാണത്തിന് അദ്ദേഹം ഒരുകോടി രൂപ സംഭാവന നൽകിയിരിക്കുന്നു. നിങ്ങളുടെ പിന്തുണയും പങ്കാളിത്തവുമില്ലാതെ ആ…
Read Moreസാങ്കേതികവിദ്യ കൈമാറ്റം; മദ്രാസ് ഐ.ഐ.ടി. സ്വന്തമാക്കിയത് 18 കോടി
ചെന്നൈ : സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ മദ്രാസ് ഐ.ഐ.ടി. സ്വന്തമാക്കിയത് 18 കോടി വയർലെസ് നെറ്റ്വർക്ക്, റോബോട്ടിക്സ്, എൻജിൻ സാങ്കേതികത, സെൻസർ ആപ്ലിക്കേഷൻ, ക്ലീൻ എനർജി, എയ്റോസ്പേസ് ആപ്ലിക്കേഷൻ, ബയോമെഡിക്കൽ ആപ്ലിക്കേഷൻ തുടങ്ങി വിവിധമേഖലകളിൽ മദ്രാസ് ഐ.ഐ.ടി. വിവരം കൈമാറി. 5 ജി സാങ്കേതികവിദ്യയിൽ ടാറ്റ ഗ്രൂപ്പായ തേജസ്, റിക്കോവർ ഹെൽത്ത്കെയർ, എസ്.എഫ്.ഐ. മെക്കാട്രോണിക്സ്, നിയോ മദർ എന്നിവ ഐ.ഐ.ടി. മദ്രാസിന്റെ സഹായം ലഭ്യമായ കമ്പനികളിൽ ഉൾപ്പെടും. നടപ്പു സാമ്പത്തികവർഷം ഇതുവരെയായി സ്ഥാപനത്തിൽ വികസിപ്പിച്ച വിവിധ സാങ്കേതികവിദ്യകൾക്കായി മൊത്തം 366 പേറ്റന്റുകൾ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തികവർഷം…
Read Moreസംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത വർധിപ്പിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ചെന്നൈ : സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത നാലുശതമാനം വർധിപ്പിച്ചതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. സർക്കാർജീവനക്കാർക്കും അധ്യാപകർക്കും നൽകിയിരുന്ന ക്ഷാമബത്ത 46 ശതമാനത്തിൽനിന്ന് 50 ശതമാനമായാണ് ഉയർത്തിയത്. 16 ലക്ഷം സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവർക്ക് ഇതിന്റെപ്രയോജനം ലഭിക്കും. ഇതിലൂടെ സർക്കാരിന് പ്രതിവർഷം 2587.91 കോടി രൂപയുടെ അധികചെലവു വരും.
Read More