ചെന്നൈ : ഗരീബ്‌രഥ് തീവണ്ടികളുടെ കോച്ചുകൾ തേഡ് എ.സി. ഇക്കോണമി കോച്ചുകളാക്കിമാറ്റാൻ റെയിൽവേബോർഡ് തീരുമാനം.ഘട്ടംഘട്ടമായാണ് തേഡ് എ.സി. ഇക്കോണമി കോച്ചുകളാക്കിമാറ്റുക. നിലവിൽ ഗരീബ് രഥിൽ തേഡ് എ.സി. കോച്ചുകൾ മാത്രമാണുള്ളത്.ഗരീബ്‌രഥ് വണ്ടികളുടെ ബർത്തുകൾക്ക് സാധാരണ തീവണ്ടികളിലെ തേഡ് എ.സി. കോച്ചുകളിലേതിനെ അപക്ഷേിച്ച് ഒരു ഇഞ്ച് നീളംകുറവാണ്.അതുപോലെ ബർത്തുകൾക്ക് ഇടയിലുള്ള വീതിയും കുറവാണ്. അതിനാൽ പകൽസമയങ്ങളിൽ ബർത്തുകളിൽ ഇരിക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന പരാതിയും ഉയർന്നിരുന്നു.തുടർന്നാണ് എ.സി.കോച്ചുകൾക്ക് പകരം തേഡ് എ.സി. ഇക്കോണമി കോച്ചുകളാക്കിമാറ്റാൻ തീരുമാനിച്ചത്. രാജ്യത്ത് സർവീസ് നടത്തുന്ന 47 ഗരീബ്‌രഥ് തീവണ്ടികളുടെ കോച്ചുകൾ…
Read MoreDay: 17 March 2024
സംസ്ഥാന സർക്കാരിന്റെ പ്രഭാതഭക്ഷണ പദ്ധതി: 95 ശതമാനം ആയി ഉയർന്ന് സ്കൂളുകളിലെ ഹാജർനില
ചെന്നൈ : സംസ്ഥാന സർക്കാരിന്റെ പ്രഭാതഭക്ഷണ പദ്ധതിയിലൂടെ വിദ്യാർഥികളുടെ ഹാജർനില 95 ശതമാനം വരെ വർധിച്ചു.പ്രഭാതഭക്ഷണം കഴിക്കാനായി കുട്ടികൾ സമയത്തിന് മുമ്പായിത്തന്നെ സ്കൂളുകളിൽ എത്തുന്നുണ്ട്.എല്ലാ കുട്ടികളും ക്ഷീണം വിട്ട് ഉൻമേഷം പ്രകടിപ്പിക്കുന്നുണ്ടെന്നും വീടുകളിലും നല്ല ഭക്ഷണം ഒരുക്കാൻ രക്ഷിതാക്കളോട് അവർ ആവശ്യപ്പെടാൻ തുടങ്ങിയെന്നും ഇതേക്കുറിച്ചു പഠനം നടത്തിയ സംസ്ഥാന ആസൂത്രണക്കമ്മിഷൻ ചെയർമാൻ ജെ. ജയരഞ്ജൻ അറിയിച്ചു. കുട്ടികളുടെ പോഷകാഹാര നിലവാരം കൃത്യമായി പഠിക്കുന്നുണ്ട്. സംസ്ഥാനത്ത് ഉടനീളമുള്ള സർക്കാർ ഡോക്ടർമാരും ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു.ചെന്നൈയിലെ രാജീവ്ഗാന്ധി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം…
Read Moreസംസ്ഥാനത്ത് നാല് കോർപ്പറേഷനുകൾകൂടി രൂപവത്കരിക്കും; ആകെ എണ്ണം 25 ആയി ഉയരും
ചെന്നൈ : തമിഴ്‌നാട്ടിൽ നാല് കോർപ്പറേഷനുകൾ കൂടി രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. തിരുവണ്ണാമലൈ, നാമക്കൽ, കാരൈക്കുടി, പുതുക്കോട്ട എന്നീ മുനിസിപ്പാലിറ്റികളാണ് കോർപ്പറേഷനുകളാക്കി മാറ്റുക. ഇതോടെ സംസ്ഥാനത്തെ കോർപ്പറേഷനുകളുടെ എണ്ണം 25 ആയി ഉയരും. പുതുക്കോട്ട മുനിസിപ്പാലിറ്റിയിൽ 11 ഗ്രാമപ്പഞ്ചായത്തുകൾകൂടി ഉൾപ്പെടുത്തിയാണ് കോർപ്പറേഷനാക്കി മാറ്റുക. തിരുവണ്ണാമലൈ മുനിസിപ്പാലിറ്റിയിൽ 18 ഗ്രാമപ്പഞ്ചായത്തുകളും നാമക്കൽ മുനിസിപ്പാലിറ്റിയിൽ 12 പഞ്ചായത്തുകളും കാരൈക്കുടി മുനിസിപ്പാലിറ്റിയിൽ രണ്ട് ടൗൺ പഞ്ചായത്തുകൾ, അഞ്ച് പഞ്ചായത്തുകൾ എന്നിവയും ഉൾപ്പെടുത്തിയാണ് കോർപ്പറേഷനാക്കി മാറ്റുക. കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങളിലും ഗാർഹികമാലിന്യം ഒഴുകിപ്പോകാനുള്ള ഭൂഗർഭ…
Read Moreതേനി, പെരിയകുളം സീറ്റുകളിൽ മത്സരിക്കുന്നതിനെച്ചൊല്ലി ഒ.പി.എസും ദിനകരനും ഇടയിൽ അഭിപ്രായഭിന്നത
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തേനി, പെരിയകുളം മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനെച്ചൊല്ലി അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനും അണ്ണാ ഡി.എം.കെ. വിമത നേതാവ് ഒ. പനീർശെൽവവും തമ്മിൽ അഭിപ്രായഭിന്നത. ഇതോടെ എൻ.ഡി.എ. സഖ്യത്തിലും ആശങ്ക. ഒ.പി.എസും ദിനകരനും ബി.ജെ.പി. സഖ്യത്തോട് അടുത്തിരിക്കുമ്പോഴാണ് പെട്ടെന്നുള്ള ഭിന്നത ഉടലെടുത്തത്. തേവർ സമുദായത്തിന് ആധിപത്യമുള്ള ഈ രണ്ട് മണ്ഡലങ്ങളിലും തങ്ങൾക്ക് അനായാസം വിജയം നേടാനാകുമെന്ന് ഇരു നേതാക്കളും കരുതുന്നു. തനിയിൽ മകൻ രവീന്ദ്രനാഥിനെ മത്സരിപ്പിക്കാനാണ് ഒ.പി.എസ്. നീക്കം നടത്തുന്നത്. ഈ സീറ്റ് കിട്ടിയില്ലെങ്കിൽ മകനെ മധുരയിൽ…
Read Moreരണ്ടാം ഘട്ട മെട്രോ റെയിൽ പദ്ധതി: മേയ് മുതൽ നന്ദമ്പാക്കം, പാടോട് ഗതാഗതം വഴിതിരിച്ച് വിടും
ചെന്നൈ: നന്ദമ്പാക്കം മദ്രാസ് യുദ്ധ സെമിത്തേരി, ഭട്ട് റോഡ്, പാൽവെൽസ് റോഡ് എന്നിവിടങ്ങളിൽ മെട്രോ റെയിൽ പണി നടക്കുന്നതിനാൽ മേയ് ആദ്യവാരം മുതൽ താത്കാലിക ഗതാഗതം വഴിതിരിച്ചുവിടൽ പ്രാബല്യത്തിൽ വരും. ചെന്നൈയിലെ രണ്ടാം ഘട്ട മെട്രോ റെയിൽ പദ്ധതി, 116.1 കി.മീ. 3 ചാനലുകളിൽ വിദൂരമായി പ്രവർത്തിക്കുന്നു. 118 മെട്രോ സ്‌റ്റേഷനുകൾ നിർമിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്, ഇതിൻ്റെ പണികൾ അതിവേഗം പുരോഗമിക്കുകയാണ്. മാധവരം മുതൽ ചോശിങ്ങനല്ലൂർ വരെയുള്ള റൂട്ട് 5 (44.6 കി.മീ.) സി.എം.പി.ഡിയിൽ നിന്ന് ആരംഭിച്ച് കാളിയമ്മൻ ടെമ്പിൾ സ്ട്രീറ്റ്, മൗണ്ട്-പൂന്തമല്ലി റോഡ്, ഭട്ട്…
Read Moreരാജീവ് ഗാന്ധി വധക്കേസ് : ശ്രീലങ്കൻ ഹൈക്കമ്മിഷനിൽ ഹാജരായി ജയിൽ മോചിതരായ മൂന്നുപേർ
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതരായ മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർ ബുധനാഴ്ച ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷനിൽ ഹാജരായി. ശ്രീലങ്കയിലേക്കു മടങ്ങാനായി പാസ്പോർട്ട് ലഭിക്കുന്നതിനുള്ള വ്യക്തിഗത അഭിമുഖത്തിനായാണ് ഇവരെ എത്തിച്ചത്. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ വെങ്കിടേശ്വരൻ രണ്ടു മണിക്കൂറോളം അവരുമായി അഭിമുഖം നടത്തി. മുരുകനെ കാണാൻ ഭാര്യ നളിനിയും ഇവിടെ എത്തി. നിലവിൽ തിരുച്ചിറപ്പള്ളിയിലെ വിദേശ പൗരർക്കായുള്ള പ്രത്യേക ക്യാമ്പിൽ തടങ്കലിൽ കഴിയുന്ന മൂന്നുപേരെയും കനത്ത പോലീസ് സുരക്ഷയിലാണ് ചെന്നൈയിൽ എത്തിച്ചത്. അഭിമുഖം പൂർത്തിയാക്കിയ ശേഷം തിരുച്ചിറപ്പള്ളിയിലേക്കുതന്നെ കൊണ്ടുപോയി. ഇവർക്കൊപ്പം…
Read Moreഇന്ന് ചെന്നൈ ബീച്ച് – താംബരംറൂട്ടിൽ റൂട്ടിൽ സർവീസ് നടത്തുന്ന സബർബൻ തീവണ്ടികൾ മുടങ്ങും; വിശദാംശങ്ങൾ
ചെന്നൈ : അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചെന്നൈ ബീച്ച്-താംബരം- ചെങ്കൽപ്പെട്ട് റൂട്ടിൽ ഞായറാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് നാലുവരെ സബർബൻതീവണ്ടികൾ തടസ്സപ്പെടും. കോടമ്പാക്കത്തിനും താംബരത്തിനുമിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 44 സബർബൻ തീവണ്ടി സർവീസുകളാണ് ചെന്നൈ റെയിൽവേഡിവിഷൻ റദ്ദാക്കിയത്. തുടർച്ചയായി അഞ്ചാമത്തെ ഞായറാഴ്ചയാണ് സബർബൻ തീവണ്ടികൾ അറ്റകുറ്റപ്പണികൾക്കായി റദ്ദാക്കുന്നത്. മതിയായ സമാന്തര സർവിസുകളില്ലാത്ത റൂട്ടാണ് ചെന്നൈ ബീച്ച്- താംബരം-ചെങ്കൽപ്പെട്ട്. ദിവസവും ആറ്ു ലക്ഷത്തിലധികം പേർ യാത്ര ചെയ്യുന്ന റൂട്ടിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ഞായറാഴ്ചകളിൽ ഏറെസമയം സബർബൻ തീവണ്ടികൾ റദ്ദാക്കുന്നത് സാധാരണകാരെ പ്രതികൂലമായി ബാധിക്കും. ട്രാക്കുകളിലെയും…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇത്തവണ ഉണ്ടാവുക കടുത്ത ത്രികോണ മത്സരം
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് ഇത്തവണ കടുത്ത ത്രികോണ മത്സരത്തിനു വേദിയാകും. ഡി.എം.കെ., അണ്ണാ ഡി.എം.കെ., ബി.ജെ.പി. എന്നീ കക്ഷികളുടെ നേതൃത്വത്തിൽ വീറുംവാശിയുമേറിയ പോരാട്ടമാവും നടക്കുക. ‘ഇന്ത്യ’ സഖ്യത്തിൽ ഡി.എം.കെ.യോടൊപ്പം കോൺഗ്രസ്, സി.പി.എം., സി.പി.ഐ., വി.സി.കെ., മുസ്‌ലിംലീഗ്, കമൽഹാസന്റെ മക്കൾ നീതി മയ്യം തുടങ്ങിയ പാർട്ടികളും ഏതാനും ചെറുകക്ഷികളുമുണ്ട്. അണ്ണാ ഡി.എം.കെ.ക്ക് ഇനിയും സഖ്യബന്ധം അന്തിമമാക്കാനായിട്ടില്ല. പി.എം.കെ.യുമായും ഡി.എം.ഡി.കെ.യുമായും ചർച്ചകൾ തുടരുകയാണ്. ഇരുകക്ഷികളും രാജ്യസഭാസീറ്റുകൾക്ക് വാശിപിടിക്കുന്നതാണ് അണ്ണാ ഡി.എം.കെ.യെ അലോസരപ്പെടുത്തുന്നത്. നിലവിൽ അണ്ണാ ഡി.എം.കെ.ക്കൊപ്പം ഇപ്പോഴുള്ളത് ഏതാനും ചെറുകക്ഷികൾ മാത്രമാണ്. എൻ.ഡി.എ. സഖ്യത്തിൽ…
Read Moreവർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; എലിഫന്റ് ഗേറ്റ് റെയിൽവേ മേൽപ്പാലം ഗതാഗതത്തിനായി തുറന്നു
ചെന്നൈ : വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ചെന്നൈ സെൻട്രൽ റെയിൽവേസ്റ്റേഷനും ബേസിൻ ബ്രിഡ്ജ് റെയിൽവേ സ്റ്റേഷനും ഇടയിൽ നിർമിച്ച എലിഫന്റ് ഗേറ്റ് റെയിൽവേ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. ദേവസ്വം ബോർഡ് മന്ത്രി പി.കെ. ശേഖർ ബാബു, ദയാനിധിമാരൻ എം.പി. എന്നിവർ ചേർന്നാണ് തുറന്നുകൊടുത്തത്. 71.26 കോടി ചെലവിലാണ് പാലം നിർമിച്ചത്. 1933-ൽ നിർമിച്ച മേൽപ്പാലം 2017-ൽ പൊളിച്ച് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നു. 2020 ഏപ്രിൽ 27-നാണ് പാലം പൊളിച്ചത്. ഒരുവർഷംകൊണ്ട് പൂർത്തീകരിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നിർമാണം നീണ്ടുപോയി.…
Read More