തലക്ക് പിടിച്ച് പ്രചാരണ ചൂട്; കളം നിറഞ്ഞ്‌ വോട്ടുതേടി നേതാക്കൾ

politics party
0 0
Read Time:4 Minute, 9 Second

ചെന്നൈ : വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ,

പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി അടക്കമുള്ളവർ കളം നിറഞ്ഞുനിൽക്കുകയാണ്.

അടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ കൂടി എത്തുന്നതോടെ ആവേശം വാനോളം ഉയരുമെന്നാണ് പ്രതീക്ഷ.

പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം പ്രതീക്ഷിക്കുന്നതിനാൽ പ്രവർത്തകരിൽ പരമാവധി ആവേശം നിറയ്ക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്.

ഇന്ത്യ സഖ്യത്തിനായി സംസ്ഥാനത്ത് പ്രചാരണം നയിക്കുന്നത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്നെയാണ്.

സംസ്ഥാനപര്യടനം നടത്തുന്ന സ്റ്റാലിൻ പ്രഭാത സവാരിപോലും പ്രചാരണത്തിനായി ഉപയോഗിക്കുകയാണ്.

സ്റ്റാലിന്റെ റോഡ് ഷോകളിലും പൊതുയോഗങ്ങളിലും വൻ ജനക്കൂട്ടമാണ് ദൃശ്യമാകുന്നത്.

തിരുവണ്ണാമലൈയിലായിരുന്നു ബുധനാഴ്ച സ്റ്റാലിന്റെ പര്യടനം.

കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചാണ് സ്റ്റാലിന്റെ പ്രസംഗങ്ങൾ.

കച്ചത്തീവ് വിഷയത്തിൽ മറുപടി നൽകാനാണ് ഇപ്പോൾ പ്രധാനമായും സ്റ്റാലിൻ ശ്രമിക്കുന്നത്.

സ്റ്റാലിനെപ്പോലെ തന്നെ മകനും കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തുന്നുണ്ട്.

വൻ പൊതുസമ്മേളനങ്ങളെക്കാൾ റോഡ് ഷോകളിലാണ് ഉദയനിധിയുടെ ശ്രദ്ധ.

ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി തന്റെ മണ്ഡലമായ തൂത്തുക്കുടി കൂടാതെ മറ്റിടങ്ങളിലും പ്രചാരണം നടത്തുന്നുണ്ട്.

മക്കൾ നീതി മയ്യം നേതാവ് കമൽഹാസനും ഇന്ത്യ സഖ്യത്തിനായി പ്രചാരണം നടത്തി വരുകയാണ്.

ഇത്തവണ കാര്യമായ സഖ്യമില്ലാതെ രംഗത്തിറങ്ങിയിരിക്കുന്ന അണ്ണാ ഡി.എം.കെ.യുടെ പ്രചാരണത്തെ നയിക്കുന്നത് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയാണ്.

ജയലളിതയുടെ മരണത്തിന് ശേഷം നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ അണ്ണാ ഡി.എം.കെ.ക്കു വേണ്ടി ഒ. പനീർശെൽവവും പ്രചാരണം നടത്തിയിരുന്നുവെങ്കിൽ ഇത്തവണ പളനിസ്വാമിയുടെ ഒറ്റയാൻ പ്രകടനമാണ്.

നടി ഗായത്രി രഘുറാം അടക്കം താര പ്രചാരകരെയും അണ്ണാ ഡി.എം.കെ. കളത്തിൽ ഇറക്കിയിട്ടുണ്ട്.

ബി.ജെ.പി. യുടെ സംസ്ഥാനത്തെ പ്രധാന നേതാക്കൾ മിക്കവരും സ്ഥാനാർഥികളാണ്.

ഇവർ കൂടുതൽ സമയവും സ്വന്തം മണ്ഡലങ്ങളിലാണ്. കോയമ്പത്തൂരിൽ മത്സരിക്കുന്ന സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ മണ്ഡല പര്യടനത്തിൽ സജീവമാണ്.

ഇത്തവണ ബി.ജെ.പി. ഏറെ പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കോയമ്പത്തൂർ. പൊൻരാധാകൃ നടൻ ശരത്കുമാർ, അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി.ദിനകരൻ, പി.എം.കെ. നേതാവ് അൻപുമണി രാമദാസ്,പനീർശെൽവം തുടങ്ങിയവരും എൻ.ഡി.എ.സഖ്യത്തിനായി പ്രചാരണം നടത്തുന്നുണ്ട്.

നാം തമിഴർ കക്ഷി നേതാവ് സീമാനും സംസ്ഥാനത്ത് ഉടനീളം പ്രചാരണം നടത്തുന്നുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts