മിതമായ നിരക്കീടാക്കുന്ന ഭക്ഷണസ്റ്റാളുകൾ; ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച പദ്ധതിക്ക് മികച്ച പ്രതികരണം

0 0
Read Time:2 Minute, 5 Second

ചെന്നൈ : റെയിൽവേ സ്റ്റേഷനുകളിൽ കുറഞ്ഞവിലയിൽ ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.

രാജ്യത്ത് 100 സ്റ്റേഷനുകളിലായി 150 കൗണ്ടറുകളാണ് സൗജന്യ നിരക്കിലുള്ള ഭക്ഷണം വിതരണം ചെയ്യുന്നത്.

ഏഴ് പൂരിയും മസാലക്കറിയും അടങ്ങിയ ജനതാഖാന എന്ന പേരിൽ അറിയപ്പെടുന്ന ഭക്ഷണത്തിന് 20 രൂപയാണ് നിരക്ക്. തൈര്, ലെമൻ റൈസ്, പുളി ചോറ് എന്നിവയ്ക്കും 20 രൂപയാണ് ഈടാക്കുക.

വിവിധ വിഭവങ്ങളടങ്ങിയ ഉച്ചഭക്ഷണത്തിന് 50 രൂപയാണ് നിരക്ക്. സീൽ ചെയ്ത ഒരു ഗ്ലാസ് കുടിവെള്ളത്തിന് മൂന്ന് രൂപയാണ് വില.

ദക്ഷിണ റെയിൽവേയിൽ 34 റെയിൽവേ സ്റ്റേഷനുകളിലാണ് സ്റ്റാളുകൾ തുടങ്ങിയത്. ചെന്നൈ റെയിൽവേ ഡിവിഷനിൽ ചെന്നൈ സെൻട്രൽ, എഗ്‌മോർ, താംബരം, ചെങ്കൽപ്പെട്ട്, ആർക്കോണം എന്നീ റെയിൽവേ സ്റ്റേഷനുകളിലാണുള്ളത്.

തിരുച്ചിറപ്പിള്ളി റെയിൽവേ ഡിവിഷനിൽ മൂന്ന് സ്റ്റേഷനുകളിലും, സേലത്ത് നാലും, മധുരയിൽ രണ്ടും പാലക്കാട് ഒൻപതും തിരുവനന്തപുരത്ത് 11 എണ്ണത്തിലും സ്റ്റാളുകൾ ആരംഭിച്ചതായി ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

പ്ലാറ്റ്ഫോമുകളിൽ ജനറൽ കോച്ചുകൾക്ക് സമീപമായാണ് ചെറുസ്റ്റാളുകൾ ആരംഭിച്ചത്.

ജനറൽ കോച്ചുകളിലെ യാത്രക്കാർക്ക് ഏറെ സഹായകമാകുമെന്ന് കരുതുന്നതിലാണ് കുറഞ്ഞ വിലയിൽ ഭക്ഷണം നൽകാനായി സ്റ്റാളുകൾ ദക്ഷിണ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ എം.സെന്തിൽ സെൽവൻ അറിയിച്ചു.

Happy
Happy
25 %
Sad
Sad
25 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
8 %
Surprise
Surprise
8 %

Related posts