ഇന്ന് നിശബ്ദ പ്രചാരണം; കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്

0 0
Read Time:1 Minute, 39 Second

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം ഇന്ന് നിശബ്ദ പ്രചാരണത്തിൻ്റെ ചൂടിലാണ്.

അവസാന മണിക്കൂറിലും വിലപ്പെട്ട വോട്ടുകൾ സ്വന്തം ചിഹ്നത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്.

നാളെ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ജില്ലാ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്ലാണ് നിരോധനാജ്ഞ. ഏപ്രില്‍ 24-ന് കൊട്ടിക്കലാശം അവസാനിച്ചതോടെ ജില്ലകളില്‍ നിരോധനാജ്ഞ ആരംഭിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളില്‍ ഏപ്രില്‍ 27-ന് രാവിലെ ആറുമണിവരെയാണ് നിരോധനാജ്ഞ. എന്നാല്‍ കാസര്‍കോട് ഏപ്രില്‍ 27-ന് വൈകിട്ട് ആറുമണിവരെ നിരോധനം നീളും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts