Read Time:1 Minute, 11 Second
തൃശൂർ: തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം.
വിദേശ വനിതയെ പാലക്കാട് സ്വദേശി ചുംബിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പ്രമുഖ മാധ്യമങ്ങൾക്ക് ലഭിച്ചതായി റിപ്പോർട്ട്.
ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം. പൂര വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു.
പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ പോസ്റ്റ് ചെയ്തു.
ഭാര്യയും ഭർത്താവും ഒന്നിച്ച് യാത്രകൾ ചെയ്ത് വ്ലോഗ് ചെയ്യുന്നതാണ് ഇവരുടെ രീതി.
ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വിഡിയോ ചെയ്ത വ്ലോഗർമാർക്കാണ് ഇപ്പോൾ ദുരനുഭവം ഉണ്ടായത്.