Read Time:1 Minute, 23 Second
ചെന്നൈ : കേരളത്തിലും കർണാടകയിലും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമായി രംഗത്തിറങ്ങി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ.
കോയമ്പത്തൂരിലെ സ്ഥാനാർഥി കൂടിയായ അദ്ദേഹം ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് മറ്റു സംസ്ഥാനങ്ങളിലും സജീവമായി പ്രചാരണത്തിനിറങ്ങുന്നത്.
മുൻ ഐ.പി.എസ്. ഓഫീസറെന്ന നിലയിലും മാധ്യമ ഇടപെടലുകളിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും സജീവ സാന്നിധ്യമറിയിക്കാറുള്ള അണ്ണാമലൈയുടെ ജനപ്രീതി പരമാവധി ഉപയോഗപ്പെടുത്തുകയാണ് ബി.ജെ.പി.
കേരളത്തിലും കർണാടകയിലും ആവശ്യമെങ്കിൽ ഉത്തരേന്ത്യയിലും അദ്ദേഹത്തെ പ്രചാരണത്തിനിറക്കാനാണ് തീരുമാനമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
കർണാടകയിൽ ‘സിംഹം’ എന്ന പേരിലാണ് അണ്ണാമലൈ അറിയപ്പെടുന്നത്. തിരുവനന്തപുരം, പാലക്കാട്, കൊല്ലം എന്നിവിടങ്ങളിൽ അണ്ണാമലൈ പ്രചാരണത്തിനിറങ്ങി.