Read Time:1 Minute, 23 Second
ചെന്നൈ : അവധിക്കാല യാത്രാതിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രലിൽനിന്ന് കൊച്ചുവേളിയിലേക്ക് ഏപ്രിലിൽ അനുവദിച്ച പ്രത്യേക എ.സി. പ്രതിവാര തീവണ്ടി മേയ്‌മാസവും സർവീസ് നടത്തും.
മേയ് മാസം ഒന്ന്, എട്ട്, 15, 22, 29 തീയതികളിൽ വൈകീട്ട് 3.45-ന് പുറപ്പെടുന്ന തീവണ്ടി (06043) പിറ്റേന്ന് രാവിലെ 8.45-ന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളിയിൽനിന്ന് മേയ് രണ്ട്, ഒൻപത്, 16, 23, 30 തീയതികളിൽ വൈകീട്ട് 6.25-ന് പുറപ്പെടുന്ന തീവണ്ടി (06044) പിറ്റേന്ന് രാവിലെ 10.40-ന് ചെന്നൈയിലെത്തും.
തീവണ്ടിയിൽ 14 ത്രീടയർ എ.സി. കോച്ചുകൾ മാത്രമാണുണ്ടാകുക. രണ്ട് ലഗേജ് കോച്ചുകളുമുണ്ടാകും.
ജനറൽ കോച്ചുകളും ഭിന്നശേഷിക്കാർക്ക് യാത്ര ചെയ്യാനുള്ള കോച്ചുകളുമുണ്ടാകില്ലെന്ന് ദക്ഷിണ റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു. തീവണ്ടിയിലേക്കുള്ള റിസർവേഷൻ ആരംഭിച്ചു.