തടികുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ചു: സ്വകാര്യ ആശുപത്രിക്കെതിരെ പോലീസിൽ പരാതിയുമായി കുടുംബം

ചെന്നൈ : ശരീരഭാരം കുറയ്ക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചതിനെതിരേ പരാതിയുമായി കുടുംബം. പുതുച്ചേരി സ്വദേശി ഹേമചന്ദ്രനാണ് (26) ചെന്നൈ പമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ പൂർത്തിയായി അധികം സമയം കഴിയുന്നതിന് മുമ്പ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം. എന്നാൽ ചികിത്സപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വരുകയായിരുന്നു. പിന്നീട് പോലീസിൽ പരാതിയും നൽകി.

Read More

തമന്നയ്ക്ക് കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്

നിയമവിരുദ്ധമായി ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബോളിവുഡ് താരം തമന്ന ഭാട്ടിയയ്ക്ക് നോട്ടീസ്. ഏപ്രില്‍ 29 നകം ഹാജരാകാനാണ് മഹാരാഷ്ട്ര സൈബർ സെല്ലിന്‍റെ നിർദേശം. താരം ഫെയർ പ്ലേ ആപ്പിന്‍റെ ഭാഗമായി പ്രചാരണം നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2023ലെ ഐപിഎല്‍ മത്സരം ഫെയര്‍ പ്ലേ ആപ് വഴി സംപ്രേഷണം ചെയ്തുവെന്നും ഇത് വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് കേസ്. കേസില്‍ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ്, ഗായകൻ ബാദ്ഷാ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നടൻ സഞ്ജയ് ദത്തിനോട്…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പിന് 8465 കിലോമീറ്റർ പര്യടനം; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ

udayanidhi

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് പാർട്ടി യുവജനവിഭാഗം നേതാവും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണെന്ന് ഡി.എം.കെ. അച്ഛനും മുഖ്യമന്ത്രിയുമായി എം.കെ. സ്റ്റാലിനെക്കാൾ കൂടുതൽ ഇടങ്ങളിൽ ഉദയനിധി പര്യടനം നടത്തി. ആകെ 8465 കിലോമീറ്റർ പര്യടനത്തിനായി സഞ്ചരിച്ചു. സംസ്ഥാനത്തെ പകുതിയിലേറെ നിയമസഭാ മണ്ഡലങ്ങളിലൂടെ ഉദയനിധി കടന്നുപോയി. എല്ലാ ജില്ലകളിലും പ്രചാരണം നടത്തിയെന്നും ഡി.എം.കെ. പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിലായിരുന്നു തമിഴ്‌നാട്ടിലെ 39 ലോക്‌സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്. ഡി.എം.കെ.യുടെ സ്ഥാനാർഥികളെ കൂടാതെ ഇന്ത്യ സഖ്യത്തിൽ ഉൾപ്പെട്ട എല്ലാ…

Read More

അപൂർവമത്സ്യത്തെ ലേലത്തിൽ വിറ്റത് : 1.87 ലക്ഷത്തിന്

ചെന്നൈ: തഞ്ചാവൂർ ജില്ലയിലെ ആദിരാമപട്ടണത്തെ ഒരു മത്സ്യത്തൊഴിലാളി തമിഴിൽ കൂറൈ കഥഴൈ എന്നറിയപ്പെടുന്ന കറുത്ത പുള്ളികളുള്ള ക്രോക്കർ മത്സ്യം ലേലം ചെയ്ത് 1.87 ലക്ഷം രൂപയ്ക്ക്. അതിരമ്പട്ടണം കാരയൂരിലെ മീൻപിടിത്തക്കാരൻ രവിയുടെ വലയിൽ കുടുങ്ങിയ ഈ മത്സ്യത്തിന്റെ ജൈവശാസ്ത്രനാമം ‘പ്രോട്ടോണിബിയ ഡയകാന്തസ്’ (protonibia diacanthus) എന്നാണ്. ശസ്ത്രക്രിയകൾക്കാവശ്യമായ നൂൽ നിർമിക്കാൻ ഈ മീനിന്റെ ബ്ലാഡർ (പളുങ്ക്) ഉപയോഗിക്കുന്നതായി പറയുന്നു. സിങ്കപ്പൂരിൽ വൈൻ ശുദ്ധീകരിക്കുന്നതിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യവർധക വസ്തുക്കൾ നിർമിക്കാൻ മാംസവും ഉപയോഗിക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ ഔഷധഗുണങ്ങളുമുണ്ട്. 25 കിലോ തൂക്കമുള്ള അപൂർവ മത്സ്യത്തെ…

Read More

ഐ.പി.എൽ. ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റു: 12 പേർ അറസ്റ്റിൽ

ചെന്നൈ : കഴിഞ്ഞദിവസം ചെന്നൈയിൽ നടന്ന ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ 12 പേർ അറസ്റ്റിലായി. 1.4 ലക്ഷം രൂപ വിലമതിക്കുന്ന ടിക്കറ്റുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു. മത്സരം നടന്ന ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിനുസമീപം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആന്ധ്രസ്വദേശി എഴുമലൈ(38), തമിഴ്‌നാട് സ്വദേശികളായ ഹയാത്ത് ബാഷ (38), ശ്യാം (20), കിഷോർ (27), വിനീത് കുമാർ (25), കാളീശ്വരൻ മൂർത്തി (24), രാജ്കുമാർ (34), വിഘ്‌നേശ് (32), സുരേഷ് (47), വെങ്കിട്ടസുബ്രഹ്മണ്യൻ (51), സന്തോഷ് (19), ശ്രീജിത്ത് (27)…

Read More

കേരളം സുരക്ഷിതമാണെന്ന് വ്ലോഗ്ഗ് ചെയ്ത വിദേശവനിതക്ക് നേരെ തൃശൂർ പൂരത്തിനിടെ ചുംബന ശ്രമം

തൃശൂർ: തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം. വിദേശ വനിതയെ പാലക്കാട് സ്വദേശി ചുംബിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പ്രമുഖ മാധ്യമങ്ങൾക്ക് ലഭിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം. പൂര വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ പോസ്റ്റ് ചെയ്തു. ഭാര്യയും ഭർത്താവും ഒന്നിച്ച് യാത്രകൾ ചെയ്ത് വ്ലോഗ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വിഡിയോ ചെയ്ത വ്ലോഗർമാർക്കാണ് ഇപ്പോൾ ദുരനുഭവം…

Read More

സംസ്ഥാനത്തെ വിദ്യാലയങ്ങൾ അടച്ചു: വേനലവധി തുടങ്ങി

ചെന്നൈ : സർക്കാർ വിദ്യാലയങ്ങൾ ബുധനാഴ്ച അടച്ചതോടെ തമിഴ്‌നാട്ടിൽ വേനലവധി തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്ന ജൂൺനാലിന് ശേഷം മാത്രമേ ഇനി സ്‌കൂളുകൾ തുറക്കുകയുളളൂ. കനത്തചൂട് മൂലം സ്‌കൂളുകൾ തുറക്കുന്നത് വീണ്ടും നീളാൻ സാധ്യതയുണ്ടെന്ന സൂചനയുണ്ട്. ക്ലാസുകൾ തുടങ്ങുന്ന തീയതി പിന്നീട് അറിയിക്കുമെന്നാണ് വിദ്യാഭ്യാസവകുപ്പ് അറിയിച്ചിരിക്കുന്നത്.

Read More

‘ഹോർലിക്സ് ഇനി ഹെൽത്ത് ഡ്രിങ്കല്ല’ പ്രഖ്യാപനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ

ഡൽഹി: ഹോർലിക്‌സിൽ നിന്ന് ‘ഹെൽത്ത്’ ലേബൽ ഒഴിവാക്കി ഹിന്ദുസ്ഥാൻ യൂണിലിവർ. ഹോർലിക്‌സിനെ ‘ഫംഗ്ഷണൽ ന്യൂട്രീഷ്യൻ ഡ്രിങ്ക്‌സ്’ (എഫ്.എൻ.ഡി) എന്നായിരിക്കും ഇനി അവതരിപ്പിക്കുക. നേരത്തെ ‘ഹെൽത്ത് ഫുഡ് ഡ്രിങ്ക്‌സ്’ എന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. നിയമപരമായ വ്യക്തതയില്ലാത്തതിനാൽ ഡയറി, ധാന്യങ്ങൾ അല്ലെങ്കിൽ മാൾട്ട് അധിഷ്ഠിത പാനീയങ്ങൾ എന്നിവയെ ‘ഹെൽത്ത് ഡ്രിങ്ക്‌സ്’ അല്ലെങ്കിൽ ‘എനർജി ഡ്രിങ്ക്‌സ്’ എന്നിങ്ങനെ തരംതിരിക്കാൻ പാടില്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഈ മാറ്റം. ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങളെ ‘ഹെൽത്ത് ഡ്രിങ്ക്സ്’ വിഭാഗത്തിൽനിന്ന് നീക്കാൻ കേന്ദ്ര സർക്കാർ ഇ-കൊമേഴ്സ് സൈറ്റുകളോട്…

Read More

ജീവൻ അപകടത്തിൽ; ‘സ്‌മോക്ക്’ ബിസ്‌കറ്റ് നിരോധിക്കാനൊരുങ്ങി തമിഴ്‌നാട്

ചെന്നൈ : വായിൽവെക്കുമ്പോൾ പുകവരുന്ന സ്‌മോക്ക് ബിസ്കറ്റ് നിരോധിക്കാനുള്ള നീക്കവുമായി തമിഴ്‌നാട്. ഇതിനു മുന്നോടിയായി ഭക്ഷ്യസുരക്ഷാവകുപ്പ് നടപടികൾ ശക്തമാക്കി. കുട്ടികൾ സ്‌മോക്ക് ബിസ്കറ്റ് കഴിക്കരുതെന്നും ജീവൻ അപകടത്തിലാവുമെന്നും മുന്നറിയിപ്പ് നൽകിത്തുടങ്ങി. ഇത്തരം ഭക്ഷണപദാർഥങ്ങൾ വിൽക്കരുതെന്ന് ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും പ്രത്യേക നിർദേശവും നൽകി. സ്‌മോക്ക് ബിസ്‌കറ്റിനുപുറമേ നൈട്രജൻ ഐസ് കലർന്ന ഭക്ഷണങ്ങളും വിൽക്കാൻപാടില്ല. ഭക്ഷണത്തിൽ ഡ്രൈ ഐസ് ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പത്തുവർഷം തടവും പത്തുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ദ്രവനൈട്രജൻ ശരീരകോശങ്ങളെ മരവിപ്പിക്കുകയും ദഹനനാളിയെ സാരമായി ബാധിക്കുകയും ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പുനൽകുന്നു. ആദ്യഘട്ടത്തിൽ…

Read More

ചൂട് കനക്കുന്നു; സംസ്ഥാനത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്

ചെന്നൈ : കടുത്ത ചൂട് കാരണം തമിഴ്‌നാട്ടിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്. തെക്കൻ ജില്ലകളിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലാണ് കുറവ് വന്നത്. വെള്ളമില്ലാത്തതിനാൽ വന്യജീവികൾ കാടുവിട്ട് നാട്ടിലിറങ്ങുന്നുവെന്ന വാർത്തയും വിനോദ സഞ്ചാരികളെ അകറ്റാൻ കാരണമായി. ചൂട് സഹിക്കാൻ കഴിയാത്തതും നദികളിലെയും തടാകങ്ങളിലെയും വെള്ളം വറ്റിയതും സഞ്ചാരികൾ കുറയാൻ കാരണമായി. കഴിഞ്ഞവർഷം ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ 4.42 ലക്ഷം വിദേശ വിനോദ സഞ്ചാരികൾ തമിഴ്‌നാട്ടിലെത്തി. ആഭ്യന്തര സഞ്ചാരികളടക്കം 72 ലക്ഷം പേർ ഇതേ കാലയളവിൽ കഴിഞ്ഞവർഷം തമിഴ്‌നാട്ടിലെത്തിയിരുന്നു. വിനോദ…

Read More