അമോണിയവാതക ചോർച്ച; 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ചെന്നൈ : കോയമ്പത്തൂർ കാരമട ചെന്നിവീരംപാളയത്ത് ചിപ് നിർമാണ കമ്പനിയിൽനിന്നും അമോണിയംവാതകം ചോർന്നതിനെത്തുടർന്ന് സമീപത്തെ 250 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. നാലുവർഷമായി പൂട്ടിക്കിടക്കുന്ന കമ്പനി അടുത്തിടെ അനിവാശിസ്വദേശി ആഷിക് മുഹമ്മദ് വാങ്ങിയിരുന്നു. ഇവിടെ നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. കമ്പനിക്കകത്തെ കോൾഡ് സ്‌റ്റോറേജിൽനിന്നാണ് അമോണിയവാതകം ചോർന്നതെന്ന് ജില്ലാ പോലീസ് അധികൃതർ അറിയിച്ചു. കമ്പനിക്ക് ചുറ്റുമുള്ള 800 മീറ്റർ പരിധിയിൽ വാതകം പടർന്നു. പോലീസും അഗ്നിശമനവിഭാഗവും എത്തി രക്ഷാപ്രവർത്തനം നടത്തി. അമോണിയംടാങ്കിന്റെ വാൾവ് അടച്ചതോടെയാണ് അപകടം ഒഴിവായതെന്ന് ജില്ലാ പോലീസ് മേധാവി വി. ഭദ്രിനാരായണൻ പറഞ്ഞു.…

Read More

റസ്‌റ്ററന്റിനുനേരെ ബോംബേറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ

ചെന്നൈ : അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് മുത്തുപാണ്ടിയുടെ ഉടമസ്ഥതയിലുള്ള വണ്ടല്ലൂർ-കേളമ്പാക്കം റോഡിലുള്ള റസ്‌റ്ററന്റിനുനേരെ പെട്രോൾബോംബ് എറിഞ്ഞകേസിൽ ഒരാൾ അറസ്റ്റിൽ. നെടുങ്കുണ്ട്രം സ്വദേശി അൻപഴകനാണ് (22) അറസ്റ്റിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റുരണ്ടുപ്രതികൾ ഓടിരക്ഷപ്പെട്ടു. മുത്തുപാണ്ടിയുടെ മകനോടുള്ള വിരോധത്തിന്റെപേരിലാണ് ആക്രമണം നടത്തിയതെന്നു പോലീസ് പറഞ്ഞു.

Read More

കാട്ടുമണ്ണാർകോവിയിൽ മുതലയുടെ കടിയേറ്റ് വയോധികയ്ക്ക് പരിക്ക്

ചെന്നൈ: കടലൂർ ജില്ലയിലെ കടുമണ്ണാർകോവിലിനടുത്ത് മുതലയുടെ കടിയേറ്റ് വയോധികക്ക് പരിക്കേറ്റു. കാട്ടുമണ്ണാർകോവിലിനടുത്ത് നാട്ടുകഞ്ഞാൻകൊല്ലായി സ്വദേശിയാണ് വൈദ്യനാഥൻ്റെ ഭാര്യ ചിന്നമ്മ (70) യ്ക്കാണ് മുതലയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ കൊല്ലിടം പുഴയോരത്ത് ആടുകളെ മേയ്ക്കാൻ കൊണ്ടുപോയി. ഈ സമയം പുഴയോരത്ത് കിടന്ന മുതല പെട്ടെന്ന് ചിന്നമ്മയുടെ കാലിൽ കടിക്കുകയായിരുന്നു. വൃദ്ധയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മുതലയുടെ കയ്യിൽ നിന്ന് ചിന്നമ്മയെ രക്ഷിച്ചത്. മുതലയുടെ കടിയേറ്റ് ചിന്നമ്മയുടെ ഇടതുകാലിന് സാരമായി പരിക്കേറ്റിരുന്നു. പിന്നീട് ജയങ്കണ്ടം സർക്കാർ ആശുപത്രിയിൽ ചിന്നമ്മയെ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം…

Read More

പൊള്ളാച്ചിയിൽ മുയൽവേട്ട നടത്തിയ10 പേർ അറസ്റ്റിൽ

പൊള്ളാച്ചി : പൊള്ളാച്ചി കണക്കംപട്ടികൊണ്ട കൗണ്ടൻപാളയത്തിൽ മുയലുകളെ വേട്ടയാടിയ 10 പേരെ അറസ്റ്റുചെയ്തു. ഒരുലക്ഷം രൂപ പിഴ ചുമത്തി. ചിന്നരാജ്‌ (35), നാഗരാജ്‌ (26), സതീഷ്‌കുമാർ (29), പ്രകാശ്‌ (30), ഈശ്വരൻ (27), ഭഗവതി (29), നാഗാർജുനൻ (19), മുരുകൻ (52), ശക്തിവേൽ (27), തങ്കവേൽ (56) എന്നിവരാണ്‌ അറസ്റ്റിലായത്‌.

Read More

വിദ്യാർഥിനികളെ ഉന്നതർക്ക് വേണ്ടി വഴങ്ങാൻ പ്രേരിപ്പിച്ച കേസ്; പ്രൊഫ. നിർമലദേവി കുറ്റക്കാരിയെന്ന് കോടതി

ചെന്നൈ : ഉന്നതർക്ക് വഴങ്ങാൻ വിദ്യാർഥിനികളെ പ്രേരിപ്പിച്ചെന്നകേസിൽ ശ്രീവില്ലിപൂത്തൂരിനടുത്ത അറുപ്പുക്കോട്ടയിലെ സ്വകാര്യകോളേജിലെ പ്രൊഫ. നിർമല ദേവി കുറ്റക്കാരിയാണെന്ന് ശ്രീവില്ലിപൂത്തൂർ അതിവേഗകോടതി വിധിച്ചു. കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന മധുരകാമരാജ് കോളേജിലെ അസി. പ്രൊഫ. മുരുഗനെയും ഗവേഷണവിദ്യാർഥി കറുപ്പ്‌സ്വാമിയെയും കോടതി വെറുതെവിട്ടു. സ്ത്രീകൾക്കെതിരായ ക്രൂരതയും വ്യഭിചാര ക്കുറ്റവുമാണ് പ്രൊഫ. നിർമലാദേവിക്കെതിരേ ചുമത്തിയിരിക്കുന്നത്. 2018-ലാണ് സംഭവം നടന്നത്. കേസിൽ പ്രതിചേർക്കപ്പെട്ടതിനെ ത്തുടർന്ന് നിർമല ദേവിയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. അന്വേഷണത്തിന് നേതൃത്വംനൽകിയ ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ട് രാജേശ്വരിയുടെ നേതൃത്വത്തിൽ 1160 പേജ്…

Read More

സേലത്ത് ഉള്ള സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 4 യാത്രക്കാർ മരിച്ചു.

ചെന്നൈ : തമിഴ്‌നാട്ടിലെ സേലത്ത് ചൊവ്വാഴ്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നാല് യാത്രക്കാർ മരിച്ചു. 45 പേർക്ക് പരിക്കേറ്റു. ഏർക്കാട് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കുന്നിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പതിമൂന്നാം ഹെയർപിൻ വളവിന് സമീപം ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടമായതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപകടസ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകരും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ചികിത്സയ്ക്കായി സേലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ നാല് പേർ മരണത്തിന് കീഴടങ്ങി. സേലം പൊലീസ് സൂപ്രണ്ട് അരുൺ കബിലൻ,…

Read More

കാൻഡിഡേറ്റ് ചെസ് സീരീസ് വിജയിച്ച തമിഴ്നാട് താരം ഗുകേഷിന് 75 ലക്ഷം രൂപ നൽകി ആദരിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ: കാൻഡിഡേറ്റ്‌സ് ചെസ് സീരീസ് ജേതാക്കളായ തമിഴ്‌നാട് താരം ഗുകേഷിന് 75 ലക്ഷം രൂപയുടെ ചെക്ക് നൽകി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പതിനേഴാം വയസ്സിൽ കാനഡയിലെ ടൊറൻ്റോയിൽ നടന്ന FIDE കാൻഡിഡേറ്റ്‌സ് ചെസ് സീരീസ് ഒരു ‘ചലഞ്ചർ’ ആയി വിജയിച്ച് ഗുകേഷ് ചരിത്രം സൃഷ്ടിച്ചു. ഇതോടെ കൗമാരപ്രായത്തിൽ തന്നെ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ താരമായി കുകേഷ് മാറി. യുവതാരമായി ചരിത്രം സൃഷ്ടിച്ച അദ്ദേഹം കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നലെ ക്യാമ്പ് ഓഫീസിൽ വിളിച്ച് പ്രോത്സാഹനമായി 75…

Read More