ചെന്നൈ : ശിവകാശിക്ക് സമീപം ചെങ്ങമലപ്പട്ടി സുദർശൻ പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിച്ച സംഭവത്തിൽ ഫാക്ടറിയുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കാൻ കേന്ദ്ര എക്‌സ്‌പ്ലോസീവ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് (പെസോ) ഉത്തരവിട്ടു . ശിവകാശിക്ക് സമീപം സെങ്കമലപ്പട്ടിയിൽ സെൻട്രൽ എക്‌സ്‌പ്ലോസീവ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് (പിഇഎസ്ഒ) ലൈസൻസിന് കീഴിൽ പ്രവർത്തിക്കുന്ന ശരവണൻ്റെ ഉടമസ്ഥതയിലുള്ള സുദർശൻ പടക്ക ഫാക്ടറിയിൽ വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തിൽ 6 സ്ത്രീകൾ ഉൾപ്പെടെ 10 പേർ മരിച്ചു. അനധികൃതമായി ഫാക്ടറി പാട്ടത്തിനെടുത്തതും, അധിക തൊഴിലാളികളെ ഉപയോഗിച്ച് പടക്കങ്ങൾ നിർമിച്ചതും, അനുവദനീയമായ അളവിൽ കൂടുതൽ സ്‌ഫോടകവസ്തുക്കൾ…
Read MoreDay: 11 May 2024
സർക്കാർജോലി നൽകാമെന്ന് പറഞ്ഞു ചതിച്ച് പണംതട്ടിയയാളെ അടിച്ചുകൊന്നു; മൂന്നുപേർ പിടിയിൽ
ചെന്നൈ : സർക്കാർജോലി നൽകാമെന്നുപറഞ്ഞ് പലരിൽനിന്നായി 12 കോടി രൂപ തട്ടിയെടുത്തയാളെ മൂന്നുപേർചേർന്ന് അടിച്ചുകൊന്നു. ഭാര്യയെ ബന്ദിയാക്കിയശേഷമായിരുന്നു മർദനം. ചെന്നൈയിലെ വെസ്റ്റ് മൊഗപ്പെയർ സ്വദേശിയായ കെ. വെങ്കടേശനാണ്(54) സേലത്തിനുസമീപം കൊല്ലപ്പെട്ടത്. മകനെ നീറ്റ് എഴുതാനായി കുന്ദ്രത്തൂരിലെ കോളേജിൽ ഇറക്കിയതിനുശേഷം ഭാര്യ ലക്ഷ്മിയോടൊപ്പം സേലത്തേക്ക് പുറപ്പെട്ടതായിരുന്നു വെങ്കിടേശ്വരൻ. മൂന്നുപേർചേർന്ന് ഭാര്യയെ ഒരു ക്രഷർ യൂണിറ്റിൽ പൂട്ടിയിട്ടശേഷം വെങ്കടേശനെ മർദിക്കുകയായിരുന്നു. മരിച്ചെന്നുറപ്പായപ്പോൾ മൃതദേഹം കുഴിച്ചിടുകയും ചെയ്തു. സംഭവവുമായിബന്ധപ്പെട്ട് തിപ്പംപട്ടിയിലെ ഗണേശൻ(50) പൊള്ളാച്ചിയിലെ നിത്യാനന്ദം(39) ഊത്തങ്കരയിലെ വിഘ്‌നേഷ്(28) എന്നിവരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇവരിൽനിന്നും ഇവരുടെ ബന്ധുക്കളിൽനിന്നുമായി വെങ്കിടേശൻ 12…
Read Moreചിലത് സാമൂഹികശല്യമായി മാറിയിരിക്കുന്നു: യുട്യൂബ് ചാനലുകളെ നിയന്ത്രിക്കണമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ : ചില യുട്യൂബ് ചാനലുകൾ സാമൂഹികശല്യമായി മാറിയിരിക്കുകയാണെന്നും നിയന്ത്രിക്കുന്നതിന് നടപടിയെടുക്കേണ്ട സമയമായെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. വരിക്കാരെ കൂട്ടുന്നതിന് ചില യുട്യൂബ് ചാനലുകൾ അവഹേളനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇത്തരം ചാനലുകൾ സാമൂഹികശല്യമാണ്. അവയെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു -ജസ്റ്റിസ് കുമരേശ് ബാബു വാക്കാൽ അഭിപ്രായപ്പെട്ടു. റെഡ്പിക്സ് യുട്യൂബ് ചാനലിന്റെ ഉടമയായ ഫെലിക്സ് ജെറാൾഡ് നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. വനിതാപോലീസുകാർക്കെതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായി ജയിലിൽക്കഴിയുന്ന സവുക്കു ശങ്കറിന്റെ അഭിമുഖം പുറത്തുവിട്ടതിന് ഫെലിക്സ് ജെറാൾഡിന്റെപേരിൽ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ്…
Read Moreഭാര്യയുടെ സ്മരണയ്ക്കായി ക്ഷേത്രം നിർമിച്ച് വ്യവസായി
ചെന്നൈ : അരിയല്ലൂരിലെ വ്യവസായി പരേതയായ ഭാര്യയുടെ സ്മരണയ്ക്കായി ക്ഷേത്രം പണിത് പ്രാർത്ഥന നടത്തി. തിരുപ്പൂരിൽ ടെക്സ്റ്റൈൽ സ്ഥാപനം നടത്തിവരികയായിരുന്ന ദേവമംഗലം സ്വദേശി ഗോപാലകൃഷ്ണൻ (45) ആണ് മരണമടഞ്ഞ ഭാര്യക്കായി ക്ഷേത്രംപണിത്. ഗോപാലകൃഷ്ണന്റെ ഭാര്യ കർപ്പഗവല്ലിയെ സംസ്കരിച്ച സ്ഥലത്ത് അഞ്ചുലക്ഷം രൂപ ചെലവിലാണ് അദ്ദേഹം ക്ഷേത്രം പണിതത്. ക്ഷേത്രത്തിന്റെ കുംഭാഭിഷേകവും അന്നദാനവും കഴിഞ്ഞദിവസം നടന്നു. വസ്ത്രവ്യാപാരിയായ ഗോപാലകൃഷ്ണനും കർപ്പഗവല്ലിയും 2009-ലാണ് വിവാഹിതരായത്. ദമ്പതികൾക്ക് അഞ്ചുവയസ്സുള്ള മകനുണ്ട്. വൃക്കരോഗം ബാധിച്ച കർപ്പഗവല്ലി 2023-ൽ മരിച്ചു. ഭാര്യ ദേവിയായി മാറിയെന്ന് അതിനുശേഷം ഗോപാലകൃഷ്ണൻ പലരോടും പറഞ്ഞിരുന്നു.
Read Moreസംസ്ഥാനത്ത് രാഷ്ട്രീയത്തിൽ അടിസ്ഥാനമാറ്റം കൊണ്ടു വരാൻ ലക്ഷ്യം; ജന്മദിനത്തിൽ പാർട്ടി സംസ്ഥാന സമ്മേളനം നടത്താൻ ഒരുങ്ങി വിജയ്
ചെന്നൈ : നടൻ വിജയ്‌യുടെ രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴക(ടി.വി.കെ.)ത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം അടുത്തമാസം മധുരയിൽ നടന്നേക്കും. അദ്ദേഹത്തിന്റെ ജന്മദിനമായ ജൂൺ 22-ന് സമ്മേളനം നടത്താനാണ് ആലോചന. ആരാധകരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുവിജയമാണ് ലക്ഷ്യമെന്നും വിജയ് വ്യക്തമാക്കിയിരുന്നു. ജൂൺ ആദ്യം ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വരുന്നതോടെ പാർട്ടി പ്രവർത്തനത്തിന് തുടക്കമിടാനാണ് വിജയ് ഉദ്ദേശിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ആർക്കും പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. വെങ്കട്ട് പ്രഭു സംവിധാനംചെയ്യുന്ന…
Read Moreഅവിഹിത ബന്ധമുണ്ടെന്ന സംശയം; യുവാവിനൊപ്പം ബൈക്കിൽ പോകവെ യുവതി തീകൊളുത്തി
ചെന്നൈ : ബൈക്കിൽ യുവാവിനൊപ്പം പോകുന്നതിനിടെ യുവതി പെട്രോളൊഴിച്ച് തീകൊളുത്തി. സാരമായി പൊള്ളലേറ്റ യുവാവിനും കാമുകിയും ചികിത്സയിലാണ്. മയിലാടുതുറയിലെ വിചിത്രയാർ തെരുവിലാണ് സംഭവം. കാമുകന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ഈ കടുംകൈ ചെയ്തെന്ന് പോലീസ് പറയുന്നു. കടലൂർ ജില്ലയിലെ ഭുവനഗിരി സ്വദേശിയായ എൻ. സിന്ധുജ(20)യും മയിലാടുതുറൈ സ്വദേശിയായ ആർ. ആകാശു(24)മാണ് പൊള്ളലേറ്റ് ആശുപത്രിയിലായത്. മയിലാടുതുറൈ ഗവ. വിമൻസ് ആർട്‌സ് കോളേജിൽ രണ്ടാം വർഷ ബി.എ. ഇക്കണോമിക്സ് വിദ്യാർഥിനിയാണ് സിന്ധുജ. പൂംപുഹാർ കോളേജിൽ ബി.കോം. മൂന്നാംവർഷ വിദ്യാർഥിയാണ് ആകാശ്. ആകാശ് മറ്റൊരു പെൺകുട്ടിയുമായി ബന്ധത്തിലാണെന്ന…
Read Moreമെയ് 14 വരെ തമിഴ്‌നാട്ടിലെ 8 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ചെന്നൈ: നീലഗിരി, കോയമ്പത്തൂർ, തേനി, ജില്ലകളിൽ ഇന്ന് മുതൽ മെയ് 14 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ തമിഴ്‌നാട്ടിൽ രണ്ടിടത്ത് മഴ പെയ്തിട്ടുണ്ട്. എന്നാൽ പുതുവൈയിലും കാരയ്ക്കലിലും പൊതുവെ വരണ്ട കാലാവസ്ഥയാണ്. തമിഴ്‌നാട്ടിലെ ഉൾനാടൻ ജില്ലകളിലെ സമതലങ്ങളിൽ പലയിടത്തും ഉയർന്ന താപനില സാധാരണയോട് അടുത്തും രണ്ടിടങ്ങളിൽ സാധാരണയേക്കാൾ വളരെ കൂടുതലുമായിരുന്നു. തീരപ്രദേശങ്ങളിലും പുതുവൈയിലും കാരയ്ക്കലിലും ഉയർന്ന താപനില ആണെങ്കിലും പൊതുവെ സാധാരണ നിലയ്ക്ക് അടുത്തു തന്നെയാണ്. കരൂർ പരമത്തിയിൽ 41.5 ഡിഗ്രി സെൽഷ്യസ്…
Read Moreഗോപി സുന്ദറിന്‍റെ ആ ഗ്ലാമര്‍ പെണ്‍ സുഹൃത്ത് ആരാണെന്ന് കണ്ടെത്തി സോഷ്യല്‍ മീഡിയ കണ്ടെത്തി
പെരുമാനിയുടെ മ്യൂസിക് ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാൻ പോകുന്ന ചിത്രം ഗോപി സുന്ദർ ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നു. കാറിൽ യാത്രപോകുന്ന ചിത്രത്തിൽ പിൻസീറ്റിൽ ഒരാൾ കൂടിയുണ്ട് എന്ന് പറഞ്ഞാണ് മയോനി പ്രിയ നായരുടെ ചിത്രം ഗോപി സുന്ദര്‍ പങ്കിട്ടത്. കുറച്ചു നാളുകളായി ആളെ ഗോപിയുടെ കാണാൻ കഴിഞ്ഞിരുന്നില്ല എങ്കിലും, വീണ്ടും അവർ രണ്ടുപേരും ഒന്നിച്ചൊരു പരിപാടിയിൽ പങ്കെടുക്കുകയാണ് ലുലു മാളിലേക്ക് പോയി ചടങ്ങില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും അതിനുള്ള ഒരുക്കവും പ്രിയ നായർ അവരുടെ ഇൻസ്റ്റഗ്രാം പേജിലും പങ്കിട്ടിരുന്നു. രണ്ടുപേരും ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചടങ്ങിന് എത്തുന്ന ദൃശ്യങ്ങള്‍ പങ്കിട്ടിട്ടുണ്ട്.…
Read Moreസംസ്ഥാനത്ത് 23 ഇനം നായകൾക്ക് വിലക്ക്; ഉത്തരവിറക്കി തമിഴ്‌നാട് മൃഗക്ഷേമവകുപ്പ്
ചെന്നൈ : അപകടകാരികളായ 23 ഇനം നായകളെ ഇറക്കുമതി ചെയ്യുന്നതും പ്രജനനം നടത്തുന്നതും വിൽക്കുന്നതും നിരോധിച്ചുകൊണ്ട് തമിഴ്‌നാട് മൃഗക്ഷേമവകുപ്പ് ഉത്തരവിറക്കി. രജിസ്‌ട്രേഷനില്ലാതെ നായകളെ വളർത്തുന്നവർക്ക് 1000 രൂപ പിഴശിക്ഷ വിധിക്കുമെന്ന് ചെന്നൈ നഗരസഭയും അറിയിച്ചിട്ടുണ്ട്. നഗരത്തിലെ പാർക്കിൽ കളിക്കുകയായിരുന്ന ബാലികയ്ക്ക് രണ്ട് റോട്ട് വീലർ നായകളുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റതിന്റെ പശ്ചാത്തലത്തിലാണ് വളർത്തുനായകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. അപകടകാരികളായ നായകളുടെ പ്രജനനം തടയണമെന്നാവശ്യപ്പെട്ട് രണ്ടുമാസംമുമ്പ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച നിർദേശത്തിന്റെ ചുവടുപിടിച്ചാണ് തമിഴ്‌നാട് സർക്കാർ വ്യാഴാഴ്ച ഉത്തരവിറക്കിയത്. റോട്ട് വീലർ, അമേരിക്കൻ ബുൾഡോഗ്, കോക്കേഷ്യൻ ഷെപേർഡ്, വൂൾഫ്…
Read Moreവെള്ളപ്പൊക്ക പ്രതിരോധ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പദ്ധതി; 4 സർക്കാർ ഉദ്യോഗസ്ഥർക്ക് ജപ്പാനിൽ പരിശീലനം
ചെന്നൈ: നഗരത്തിലെ വെള്ളപ്പൊക്ക പ്രതിരോധ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനത്തിനായി തമിഴ്‌നാട് സർക്കാരിലെ നാല് ഉദ്യോഗസ്ഥർ ജപ്പാനിലേക്ക് പോയി. എല്ലാ വർഷവും വടക്കുകിഴക്കൻ മൺസൂൺ തലസ്ഥാനമായ ചെന്നൈയിലും അതിൻ്റെ പ്രാന്തപ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കത്തിന് കാരണമാകുന്നത് പതിവാണ്. ഇത് കണക്കിലെടുത്ത് സർക്കാർ വിവിധ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും പൂർണമായി ഇതുവരെ നിയന്ത്രിക്കാനായില്ല. കഴിഞ്ഞ വർഷം വടക്കുകിഴക്കൻ കാലവർഷത്തിൽ ചെന്നൈയിലെ പള്ളിക്കരണവും സബർബൻ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇതോടുകൂടിയാണ് ചെന്നൈയിലെ നഗര നദീതടങ്ങളിൽ വെള്ളപ്പൊക്കം തടയുന്നതിനുള്ള ഒരു മാസ്റ്റർ പ്ലാൻ വികസിപ്പിക്കാനും നടപ്പിലാക്കാനും തമിഴ്നാട് സർക്കാർ…
Read More