അഞ്ചുവയസ്സുള്ള മകളെ കിണറ്റിലെറിഞ്ഞു കൊന്ന അമ്മ അറസ്റ്റിൽ

ചെന്നൈ : വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ അഞ്ചുവയസ്സുള്ള മകളെ അമ്മ കിണറ്റിലെറിഞ്ഞു കൊന്നു. മധുര ജില്ലയിലെ മേലൂരിനടുത്ത ഉലകനാഥപുരത്തെ സമയമുത്തു-മലർ സെൽവി ദമ്പതിമാരുടെ മകൾ കാർത്തികയാണ് മരിച്ചത്. സംഭവത്തിൽ മലർ സെൽവിയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് കാർത്തികയെ കാണാതായത്. ഇക്കാര്യം മലർ സെൽവി തന്നെയാണ് പോലീസിൽ അറിയിച്ചത്. വീട്ടിനു സമീപത്തെ കിണറ്റിൽനിന്ന് പിന്നീട് പോലീസ് കാർത്തികയുടെ മൃതദേഹം കണ്ടെടുത്തു. മലർ സെൽവിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി അവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മകളെ കൊന്നത് താനാണെന്ന് അവർ സമ്മതിച്ചത്. അതേ പ്രദേശത്തെ ബന്ധുവുമായി…

Read More

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു 

കോട്ടയം: മിമിക്രി താരവും നടനുമായ സോമരാജ് അന്തരിച്ചു. ഏതാനും നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കാഥികന്‍, മിമിക്രി ആര്‍ട്ടിസ്റ്റ്, നടന്‍, സ്‌ക്രിപ്റ്റ് റൈറ്റെര്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു. അഞ്ചര കല്യാണം, കണ്ണകി, ഫാന്റം, ബാംബൂ ബോയ്സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദ ഭൈരവി, അണ്ണന്‍ തമ്ബി, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരകഥയും സംഭാഷണവും നിര്‍വഹിച്ചത് സോമരാജാണ്. നിരവധി ടെലിവിഷന്‍ സ്‌റ്റേജ് പരിപാടികളുടെ തിരക്കഥാകൃത്തുമായിരുന്നു.

Read More

പഴനിമല ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ കാണിക്കയായി എത്തിയത് 3.69 കോടി രൂപ

ചെന്നൈ : പഴനിമല ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിൽ കാണിക്കയായി എത്തിയത് 3.69 കോടി രൂപ. കഴിഞ്ഞ പതിനാലുദിവസത്തെ വരുമാനമാണിത്. ക്ഷേത്രത്തിലെ കാർത്തികമണ്ഡപത്തിൽ പണം എണ്ണിത്തിട്ടപ്പെടുത്തി. 991 ഗ്രാം സ്വർണം, 19780 ഗ്രാം വെള്ളി, ഓസ്ട്രേലിയ, ശ്രീലങ്ക, സിങ്കപ്പുർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കറൻസി നോട്ടുകൾ 484 എണ്ണവും ലഭിച്ചു. പഴനി ദേവസം ബോർഡ് ജോയിന്റ് കമ്മിഷണർ മാരിമുത്തു, ഡെപ്യൂട്ടി കമ്മിഷണർ ആർ.എസ്. വെങ്കിടേഷ്, അസി. കമ്മിഷണർ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

Read More

കോൺഗ്രസുകാർക്ക് ബിരിയാണി നൽകാമെന്ന് അണ്ണാമലൈയുടെ പരിഹാസം : എന്നാൽ ബീഫ് ബിരിയാണി വേണമെന്ന് കോൺഗ്രസ് നേതാവ്

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ബി.ജെ.പി. സംസ്ഥാന ഓഫീസിന് മുന്നിൽ സമരം നടത്താനെത്തുന്ന കോൺഗ്രസുകാർ സമയമറിയിച്ചാൽ ബിരിയാണി തരാമെന്ന് പറഞ്ഞ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈക്ക് മറുപടിയുമായി ടി.എൻ.സി.സി. മുൻ പ്രസിഡന്റ് ഇ.വി.കെ.എസ്. ഇളങ്കോവൻ. ബി.ജെ.പി. ഓഫീസിൽ അണ്ണാമലൈ ബീഫ് റെഡിയാക്കി വെയ്ക്കണമെന്നും തങ്ങൾ വരുമെന്നും അദ്ദേഹം പ്രതികരിച്ചു. പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിന്റെ താക്കോൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരേയാണ് സംസ്ഥാനത്തെ കോൺഗ്രസ് സമരം പ്രഖ്യാപിച്ചത്. തമിഴ്‌നാട്ടുകാരെ മോഷ്ടാക്കളായി ചിത്രീകരിച്ച പ്രധാനമന്ത്രി മാപ്പുപറഞ്ഞില്ലെങ്കിൽ സമരം നടത്തുമെന്നായിരുന്നു ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ അറിയിച്ചത്.…

Read More

ഓൺലൈൻ ചൂതാട്ടം കടക്കെണിയിലാക്കി: യുവാവ് ജീവനൊടുക്കി

ചെന്നൈ : ഓൺലൈൻ ചൂതാട്ടത്തെ തുടർന്ന് കടക്കെണിയിലായ യുവാവ് ജീവനൊടുക്കി. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലാണ് സംഭവം. ഹൊസൂരിലുള്ള സ്വകാര്യകമ്പനിയിൽ ജോലി ചെയ്തിരുന്ന അരിയല്ലൂർ സ്വദേശി ആർ. മണിവാസകമാണ് (36) വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഒന്നര വയസ്സുള്ള മകനോടൊപ്പം ഭാര്യ അരുണ അരിയല്ലൂരിലുള്ള സ്വന്തംവീട്ടിൽ പോയതായിരുന്നു. കഴിഞ്ഞ ദിവസം തുടർച്ചയായി ഫോൺ വിളിച്ചിട്ടും മണിവാസകം ഫോണെടുക്കാതെ വന്നതോടെ അരുണ അയൽവീട്ടുകാരെ വിവരമറിയിച്ചു. ഇവർ അന്വേഷിച്ചു ചെന്നപ്പോഴാണ് വീടിനുള്ളിൽ മണിവാസകത്തെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി മൃതദേഹം ഹൊസൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഓൺലൈൻ ചൂതാട്ടത്തിലൂടെ 50…

Read More

നഗരത്തിൽ അഞ്ചുമാസത്തിൽ കണ്ടെത്തിയത് 1300 സൈബർ തട്ടിപ്പുകേസുകൾ; ജാഗ്രതാ നിർദേശവുമായി പോലീസ്

ചെന്നൈ : ചെന്നൈയിൽ അഞ്ചു മാസത്തിനിടയിൽ നടന്നത് 1300-ലധികം സൈബർ തട്ടിപ്പുകൾ. പലർക്കും പതിനായിരങ്ങളും ലക്ഷങ്ങളും കോടികളും വരെ നഷ്ടമായിട്ടുണ്ട്. തനിച്ചു താമസിക്കുന്ന വയോധികർ, ഉയർന്ന വരുമാനമുള്ളവർ, സ്ത്രീകൾ എന്നിവരെയാണ് തട്ടിപ്പുകാർ കൂടുതലും ലക്ഷ്യമിടുന്നത്. ഇത്തരം തട്ടിപ്പുസംഘങ്ങളുടെ ചതിക്കുഴിയിലകപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് ചെന്നൈ സിറ്റി പോലിസ് കമ്മിഷണർ സന്ദീപ് റായ് റാത്തോഡ് മുന്നറിയിപ്പു നൽകി. ഈ വർഷം ജനുവരി മുതൽ ഇതുവരെ 1336 സൈബർ തട്ടിപ്പുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അജ്ഞാത നമ്പറുകളിൽനിന്ന് വരുന്ന വിളികളിലൂടെയാണ് തട്ടിപ്പു തുടങ്ങുക. ബ്ലൂഡാർട്ട് പോലുള്ള കൂറിയർ കമ്പനികളുടെ പ്രതിനിധികളെന്നൊക്കെ…

Read More

അറിയിപ്പ് ഈ മേഖലയിൽ കുടിവെള്ള വിതരണം ഇനി മൂന്നുദിവസം കൂടുമ്പോൾ

ചെന്നൈ : താംബരം മേഖലയിൽ ഇനിമുതൽ മൂന്നുദിവസം കൂടുമ്പോൾ കുടിവെള്ളം വിതരണം ചെയ്യുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. നേരത്തേ അഞ്ചു ദിവസത്തിലൊരിക്കലാണ് ജലവിതരണം നടത്തിയിരുന്നത്. നാല് ലക്ഷത്തിലധികം ആളുകൾ മേഖലയിൽ താമസിക്കുന്നുണ്ട്. താംബരത്തെ അഞ്ചു സോണുകളിലെ 70 വാർഡുകളിലേക്കായി പ്രതിദിനം 73 ദശലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്. 60 ദശലക്ഷം ലിറ്റർ വിതരണം ചെയ്ത സ്ഥാനത്ത് ഇപ്പോൾ നാലു ദശലക്ഷം വെള്ളം കൂടി അധികമായി നൽകുന്നുണ്ടെന്നും താംബരം കോർപ്പറേഷൻ വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തെ 18 കുഴൽക്കിണറുകളെയാണ് പ്രധാനമായും പ്രദേശവാസികൾ വെള്ളത്തിനായി ആശ്രയിച്ചിരുന്നത്. ജലവിതരണം ഉറപ്പാക്കുന്നതിനും,…

Read More

എഗ്‌മോർ-ഗുരുവായൂർ എക്സ്പ്രസിലെ യാത്രക്കാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മലയാളികൾക്ക് പരിക്ക്

ചെന്നൈ : എഗ്‌മോർ-ഗുരുവായൂർ എക്സ്പ്രസി (16127)ലെ ജനറൽ കോച്ചിൽ യാത്രക്കാർ തമ്മിലുണ്ടായ കൈയേറ്റത്തെത്തുടർന്ന് നാലു തൃശ്ശൂർ സ്വദേശികൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ എഗ്‌മോറിൽനിന്ന് 9.45-ന് പുറപ്പെട്ട തീവണ്ടി വൈകീട്ട് 7.15-ന് കോവിൽപ്പെട്ടി എത്തിയപ്പോൾ അവിടെനിന്ന് കയറിയവരാണ് നാലുപേരുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു. തീവണ്ടിയിൽ നാല് പേരും മറ്റ് യാത്രക്കാരുമായി തർക്കത്തിലേർപ്പെട്ടു. തുടർന്നുണ്ടായ കൈയേറ്റത്തിലാണ് ഇവർക്ക് പരിക്കേറ്റത്. ഇതേത്തുടർന്ന് സഹയാത്രക്കാർ അപായചങ്ങല വലിച്ചു. തീവണ്ടി തിരുനെൽവേലി ജങ്ഷനിന് സമീപം നിർത്തി. സംഭവമറിഞ്ഞ് പോലീസെത്തി പരിക്കേറ്റ നാല് പേരെയും പാളയംകോട്ടൈ ഹൈഗ്രൗണ്ട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യ…

Read More

സംസ്ഥാനത്ത് കാട്ടാനകളുടെ കണക്കെടുപ്പ് തുടങ്ങി

ചെന്നൈ : തമിഴ്‌നാട്ടിൽ മൂന്നുദിവസം നീളുന്ന കാട്ടാന കണക്കെടുപ്പ് തുടങ്ങി. മുതുമല, ആനമല, സത്യമംഗലം തുടങ്ങി, സംസ്ഥാനത്തെ അഞ്ച് കടുവസങ്കേതങ്ങളുടെ പരിധിയിലും പശ്ചിമഘട്ടത്തിലെ മറ്റു വനമേഖലകളിലുമാണ് കണക്കെടുക്കുന്നത്. ഹൊസൂർമുതൽ കന്യാകുമാരിവരെയുള്ള അതിർത്തികളിൽ സർവേ നടത്തുന്നുണ്ട്. കാട്ടാനകളുടെ സാന്നിധ്യമുള്ള വനമേഖലകളിലെ മുഴുവൻ ജീവനക്കാരും സർവേയിൽ പങ്കെടുക്കുന്നുണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ. റെഡ്ഡി പറഞ്ഞു. സർവേയിൽ പങ്കെടുക്കുന്നുവർക്ക് മുതുമല കടുവസങ്കേതത്തിൽ പരിശീലനം നൽകിയിരുന്നു. വനം ജീവനക്കാർക്കുപുറമേ, പരിസ്ഥിതിരംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ.കളുടെ വൊളന്റിയർമാരും പങ്കെടുക്കുന്നുണ്ട്. 2023-ലെ കണക്കെടുപ്പുപ്രകാരം തമിഴ്‌നാട് വനാതിർത്തികളിൽ 2023 ആനകളുണ്ടെന്നാണ് റിപ്പോർട്ട്.…

Read More

എൻ.ഐ.എ. ഓഫീസിൽ പ്രധാനമന്ത്രിക്ക് വധഭീഷണിയുമായി ഫോൺ കോൾ

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിമുഴക്കി അജ്ഞാത ഫോൺസന്ദേശം. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ.) ചെന്നൈ നുങ്കമ്പാക്കത്തെ ഓഫീസിലാണ് സന്ദേശം ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. േഫാൺ വിളിച്ചയാൾ ഹിന്ദിയിലാണ് സംസാരിച്ചത്. മധ്യപ്രദേശിൽനിന്നാണ് ഫോൺ വന്നതെന്ന് തമിഴ്‌നാട് സൈബർ ക്രൈം പോലീസ് കണ്ടെത്തി. മധ്യപ്രദേശ് സർക്കാരിന്റെ സഹായത്തോടെ കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്ന് സൈബർ പോലീസ് അറിയിച്ചു.

Read More