സർക്കാർഭൂമി വ്യാജരേഖ ചമച്ച് വിറ്റു; മൂന്നുപേർ അറസ്റ്റിൽ

0 0
Read Time:1 Minute, 6 Second

ചെന്നൈ : സർക്കാർഭൂമി വ്യാജരേഖ ചമച്ച് വിറ്റതിന് ദമ്പതിമാരടക്കം മൂന്നുപേരെ താംബരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ചിപുരം ജില്ലയിലെ അധാനൂരിൽ പാർക്കു നിർമാണത്തിനായി മാറ്റിവെച്ച ഭൂമിയാണ് പ്രതികൾ വിറ്റത്.

58,000 ചതുരശ്രയടി വിസ്തീർണമുള്ള 24 പ്ലോട്ടുകൾ 5.3 കോടി രൂപ വാങ്ങിയാണ് പഴുതിവാക്കം സ്വദേശിക്കു കൈമാറിയത്.

ഭൂമി വാങ്ങിയയാൾ ഗുഡുവാഞ്ചേരിയിലെ സബ് രജിസ്ട്രാർ ഓഫീസിൽ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയത്.

തുടർന്ന് താംബരം പോലീസിൽ പരാതിനൽകി. മടിപ്പാക്കം സ്വദേശികളായ എ. മുരുകൻ(44), ഭാര്യ എം. തിരുശെൽവി(37), ആർ. ദേവ (27) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts