ചെന്നൈ : തായ്‌ലാൻഡിൽ കണ്ടെടുത്ത പൗരാണിക ശ്രീകൃഷ്ണ വിഗ്രഹം തമിഴ്‌നാട്ടിൽ തിരിച്ചെത്തിക്കാൻ നടപടികൾ ആരംഭിച്ചു. തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽനിന്ന് കാണാതായതെന്നു കരുതുന്ന കാളിയമർദനമാടുന്ന ശ്രീകൃഷ്ണവിഗ്രഹം ബാങ്കോക്കിൽനിന്നാണ് കണ്ടെടുത്തത്. ചോളഭരണകാലത്ത് നിർമിച്ച വെങ്കലത്തിൽ തീർത്ത വിഗ്രഹത്തിന് നിലവിൽ 30 കോടിയോളം രൂപ മൂല്യം വരും. വിഗ്രഹക്കടത്തു കേസുകൾ അന്വേഷിക്കുന്ന തമിഴ്‌നാട് പോലീസിന്റെ പ്രത്യേകസംഘമാണ് ഇതു തിരികെയെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. ഇതിന്റെ ഭാഗമായി ഐഡൽ വിങ് ഡി.ജി.പി ശൈലേഷ് കുമാർ യാദവ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയം, കേന്ദ്ര പുരാവസ്തു വകുപ്പ് അധികൃതർ എന്നിവരുമായി ചർച്ച നടത്തി. ബാങ്കോക്കിലെ ഇന്ത്യൻ…
Read MoreDay: 27 May 2024
ലോകപട്ടിണി പട്ടിണിദിനത്തിൽ അന്നദാനം നടത്താൻ ഒരുങ്ങി തമിഴക വെട്രി കഴകം;
ചെന്നൈ : ലോകപട്ടിണി ദിനമായ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി അന്നദാനം നടത്താൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം ഒരുങ്ങുന്നു. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും അന്നദാനം നടത്താനാണ് നിർദേശം. എല്ലാ ജില്ലാഘടകങ്ങൾക്കും മണ്ഡലഭാരവാഹികൾക്കും ഇത് സംബന്ധിച്ച് ജനറൽ സെക്രട്ടറി ബുസി ആനന്ദ് നിർദേശം നൽകി. വിജയ്‍യുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം കഴിഞ്ഞ വർഷം പട്ടിണി ദിനത്തിൽ സൗജന്യ ഭക്ഷണം വിതരണം നടത്തിയിരുന്നു. ഈ സംഘടനയെ തന്നെയാണ് പേര് മാറ്റി തമിഴക വെട്രി കഴകമാക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം…
Read Moreജയകുമാറിന്റെ മരണം; കുടുംബാംഗങ്ങളെ ചോദ്യംചെയ്ത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ
ചെന്നൈ : തിരുനെൽവേലി ഈസ്റ്റ് ഡി.സി.സി. പ്രസിഡന്റ് കെ.പി.കെ. ജയകുമാർ ധനസിങ്ങിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സി.ഐ.ഡി. കുടുംബാംഗങ്ങളെ ചോദ്യംചെയ്തു. വരുംദിവസങ്ങളിൽ മറ്റുബന്ധുക്കളുടെ മൊഴിയെടുക്കും. ജയകുമാറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം മൂന്നുദിവസംമുമ്പ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഭാര്യ ജയന്തിയെയും മക്കളായ ജെബ്രിൻ, ജോ മാർട്ടിൻ, കാതറിൻ എന്നിവരേയും ആറുമണിക്കൂറോളം ചോദ്യംചെയ്തു. നാലുപേരുടെയും മൊഴി എഴുതിവാങ്ങി. ആൺമക്കളെ വീണ്ടും ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്. മറ്റുബന്ധുക്കളെയും ചോദ്യംചെയ്യും. മൃതദേഹം കണ്ടെത്തി 20 ദിവസം പിന്നിട്ടിട്ടും ജയകുമാറിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നുപോലും സ്ഥിരീകരിക്കാൻകഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ലോക്കൽ പോലീസിൽനിന്ന് ക്രൈം…
Read Moreകഴിഞ്ഞദിവസം നടന്ന ഐ.പി.എൽ. ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ രണ്ടുപേർ അറസ്റ്റിൽ
ചെന്നൈ : കഴിഞ്ഞദിവസം നടന്ന ഐ.പി.എൽ. ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റ രണ്ടുപേർ അറസ്റ്റിലായി. റോയപ്പേട്ട സ്വദേശി താഹ അലി (18), തിരുവൊട്ടിയൂർ സ്വദേശി രാജ് തിലക് (33) എന്നിവരാണ് പിടിയിലായത്. മത്സരം നടന്ന ചെപ്പോക്ക് സ്റ്റേഡിയത്തിന് സമീപമുള്ള വിവിധ ഇടങ്ങളിൽ സിറ്റി പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിലായത്. ഇവരിൽനിന്ന് 42,000 രൂപ വിലമതിക്കുന്ന 18 ടിക്കറ്റുകൾ പിടിച്ചെടുത്തു.
Read Moreഅബദ്ധത്തിൽ എലിവിഷം കൊണ്ട് പല്ലുതേച്ച നാലുകുട്ടികൾ ആശുപത്രിയിൽ
ചെന്നൈ : വിരുദാചലത്ത് ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷംകൊണ്ട് പല്ലുതേച്ച നാലുകുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ. കൊട്ടറക്കുപ്പം സ്വദേശി മണികണ്ഠന്റെ മക്കളായ അനുഷ്‌ക (3), ബാലമിത്രൻ (2), സഹോദരിയുടെ മക്കളായ ലാവണ്യ (5), രശ്മിത (2) എന്നിവരാണ് വിരുദാചലം സർക്കാർ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുള്ളത്. ടൂത്ത് പേസ്റ്റാണെന്നു കരുതി എലിവിഷംകൊണ്ട് പല്ലുതേക്കുകയായിരുന്നു കുട്ടികൾ. സംഭവം കണ്ടയുടനെ വീട്ടുകാർചേർന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം പിന്നീട് വിരുദാചലം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read Moreഅവയവക്കടത്ത്: തെളിവെടുപ്പിന് കേരള പോലീസിന്റെ പ്രത്യേകസംഘം തമിഴ്‌നാട്ടിലെത്തി
ചെന്നൈ : അവയവ വിൽപ്പനയ്ക്കായി വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയ കേസിൽ അന്വേഷണത്തിനായി കേരള പോലീസിന്റെ പ്രത്യേകസംഘം തമിഴ്‌നാട്ടിലെത്തി. മനുഷ്യക്കടത്തുസംഘത്തിന്റെ ഏജന്റായ തൃശ്ശൂർ സ്വദേശി സബിത്ത് നാസറുമായി ബന്ധമുള്ളവർ തമിഴ്‌നാട്ടിലുണ്ടെന്ന വിവരത്തെത്തുടർന്നാണിത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂർ, പൊള്ളാച്ചി പ്രദേശങ്ങളിലാണ് തെളിവെടുപ്പു നടത്തുന്നത്. കഴിഞ്ഞയാഴ്ച അറസ്റ്റിലായ സബിത്ത് നാസർ, തന്റെ തമിഴ്‌നാട് ബന്ധം പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. അവയവക്കടത്തുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഏതാനുംപേരെ തമിഴ്‌നാട് പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ കേരള പോലീസ് ചോദ്യംചെയ്യും. തമിഴ്‌നാട്ടിൽനിന്നുള്ളവർ മനുഷ്യക്കടത്തിന് ഇരയായിട്ടുണ്ടോയെന്നും…
Read Moreഒമ്പതുകാരനെ കുത്തിക്കൊന്ന 13-കാരൻ പിടിയിൽ
ചെന്നൈ : മധുര മേലൂരിൽ പതിമ്മൂന്ന് വയസ്സുകാരന്റെ കുത്തേറ്റ് ഒമ്പത് വയസ്സുകാരൻ മരിച്ചു. ഉറുദു സ്‌കൂളിലെ വിദ്യാർഥി ഷാനവാസാണ് മരിച്ചത്. ഇതേ സ്കൂളിലെ വിദ്യാർഥിയാണ് കുത്തിയത്. ഇരുവരും ബിഹാർ സ്വദേശികളാണ്. വിദ്യാർഥികൾ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ കത്തികൊണ്ട് ഷാനവാസിനെ കുത്തിവീഴ്ത്തുകയായിരുന്നു. തുടർന്ന് മൃതദേഹം സമീപത്തെ മാലിന്യടാങ്കിൽ ഉപേക്ഷിച്ചു. ഷാനവാസിനെ കാണാതായതോടെ അധികൃതർ പോലീസിൽ പരാതി നൽകുകയും തിരച്ചിലിനിടെ മൃതദേഹം മാലിന്യടാങ്കിൽനിന്ന് കണ്ടെത്തുകയുമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പതിമ്മൂന്നുകാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നി. പിന്നീട് ചോദ്യം ചെയ്യലിൽ കുട്ടി കുറ്റം സമ്മതിച്ചു.
Read Moreമൂന്നാം ഐപിഎല്‍ കിരീടം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം ചൂടി. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മൂന്നാമത്തെ കിരീടമാണിത്. 2012, 2014 വര്‍ഷങ്ങളിലായിരുന്നു ടീം മുന്‍പ് കിരീടമുയര്‍ത്തിയത്. ചെന്നെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയാണ് കൊല്‍ക്കത്ത ഹൈദരാബാദിനെ കീഴടക്കിയത്. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊല്‍ക്കത്ത വീണ്ടും ഐപിഎല്‍ ജയിക്കുന്നത്.
Read Moreദേശവിരുദ്ധ പ്രവർത്തനം നടത്തിയ ഹിസ്ബത് തഹ്‌റീർ സംഘടനയുമായി ബന്ധം; നഗരത്തിൽ കൂടുതൽപ്പേർ പിടിയിലാകുമെന്ന് പോലീസ്
ചെന്നൈ : ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ ഹിസ്ബത് തഹ്റീർ എന്ന സംഘടനയിലെ ആറുപേർ അറസ്റ്റിലായതിനു പിന്നാലെ പോലീസന്വേഷണം ഊർജിതമാക്കി. ആറുപേരാണ് ചെന്നൈയിൽ വ്യത്യസ്തയിടങ്ങളിൽ കഴിഞ്ഞദിവസം പിടിയിലായത്. സംഘടനയുമായി ബന്ധപ്പെട്ട് ഒട്ടേറെ പേർ ചെന്നൈയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രവർത്തിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ കൂടുതൽപ്പേർ അറസ്റ്റിലാകുമെന്നും സൈബർ ക്രൈം വിഭാഗം അറിയിച്ചു. ചെന്നൈ സ്വദേശി മൻസൂർ, മക്കളായ അമീർ ഹുെസെൻ, അബ്ദുൾ റഹ്‌മാൻ എന്നിവരുടെ അറസ്റ്റോടെയാണ് അന്താരാഷ്ട്ര ഇസ്‌ലാമിക് സംഘടനയായ ഹിസ്ബത് തഹ്റീറിന്റെ തമിഴ്‌നാട്ടിലെ ശക്തമായ സാന്നിധ്യത്തെക്കുറിച്ച് പോലീസിന്…
Read Moreതനിച്ചു യാത്രചെയ്യുകയായിരുന്ന മലയാളിയുവതിക്കു നേരെ തീവണ്ടിയിൽ അതിക്രമം
ചെന്നൈ : ചെന്നൈ എഗ്‌മോർ- കൊല്ലം എക്സ്പ്രസ് തീവണ്ടിയിൽ നാട്ടിലേക്കു മടങ്ങുകയായിരുന്ന മലയാളിയുവതിക്കു നേരെ അതിക്രമം. തമിഴ്‌നാട് സ്വദേശിയായ വയോധികനാണ് കൊല്ലം സ്വദേശിനിയെ ആക്രമിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പുതുച്ചേരിയിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി. സുഹൃത്തുക്കൾ ഉറക്കത്തിലായിരുന്നു. വിരുദാചലം സ്റ്റേഷനിലെത്താറായപ്പോൾ യുവതി മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചു. അപ്പോൾ അടുത്ത സീറ്റിലുണ്ടായിരുന്ന വയോധികൻ ദേഷ്യപ്പെട്ട് വഴക്കുണ്ടാക്കുകയായിരുന്നു. ഇയാൾ യുവതിയുടെ ഫോൺ വലിച്ചെറിഞ്ഞു. ഫോണെടുക്കാൻ ശ്രമിച്ചപ്പോൾ കൈയിൽ പിടിച്ചെന്നും ഇതിനെ ചോദ്യംചെയ്തപ്പോൾ മർദിച്ചെന്നും യുവതി പറഞ്ഞു. സമീപമുണ്ടായിരുന്ന ഒരാളാണ് ഈ രംഗങ്ങൾ മൊബൈലിൽ…
Read More