ചെന്നൈ : മംഗളൂരുവിൽനിന്ന് മേയ് എഴിന് രാത്രി 11.45-ന് പുറപ്പെടേണ്ട മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22638) രണ്ടുമണിക്കൂറിലേറെ വൈകി 2.05-നാണ് പുറപ്പെടുകയെന്ന് അധികൃതർ അറിയിച്ചു. ചെന്നൈയിൽനിന്ന് മേയ് എട്ടിന് രാത്രി 8.10-ന് പുറപ്പെടേണ്ട ചെന്നൈ-മംഗളൂരു മെയിൽ (12601) 10.10-നേ പുറപ്പെടുകയുള്ളൂവെന്നും അറിയിപ്പിൽ പറയുന്നു.
Read MoreMonth: May 2024
ടിപി വധത്തിന് ഇന്ന് 12 വയസ്
കണ്ണൂർ: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്നേയ്ക്ക് 12 വർഷം. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും. സിപിഐഎമ്മിനെ ഇത്രത്തോളം പ്രതിരോധത്തിലാക്കിയ മറ്റൊരു രാഷ്ട്രീയ കൊലപാതകമില്ല. ഇപ്പോൾ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ടിപി വധം ചർച്ചയായി. 2012 മെയ് 4നാണ് വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമികൾ ടിപിയെ വെട്ടിക്കൊലപ്പെടുത്തിയത്. വെട്ടേറ്റ 51 മുറിവുകളാണ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്നത്. സംസ്ഥാനത്ത് പിന്നീടങ്ങോട്ടുള്ള തിരഞ്ഞെടുപ്പുകളിൽ കൊലപാതകരാഷ്ട്രീയം ടിപിയുടെ പേരിൽ ചോദ്യം ചെയ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിൽ സിപിഐഎം ആണെന്ന ആരോപണം വ്യാപകമായി…
Read Moreനമ്പർ പ്ലേറ്റുകളിൽ പോലീസ്, മാധ്യമങ്ങൾ, വക്കീൽ സ്റ്റിക്കറുകൾ എന്നിവയ്ക്ക് നിരോധനം: തമിഴ്‌നാട്ടിലുടനീളം റെയ്ഡ് നടത്താൻ പദ്ധതി
ചെന്നൈ: നിയമങ്ങൾ ലംഘിച്ച് വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽ സ്റ്റിക്കർ ഒട്ടിച്ചവരിൽ നിന്ന് ചെന്നൈയിൽ ട്രാഫിക് പോലീസ് പിഴ ചുമത്തി. തമിഴ്നാട്ടിൽ ഉടനീളം സമാനമായ വാഹന ഓഡിറ്റ് നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. മാധ്യമങ്ങൾ, പോലീസ്, ഡോക്ടർ, അഭിഭാഷകൻ, ഐ.കോർട്ട്, ചീഫ് സെക്രട്ടേറിയറ്റ്, ആർമി തുടങ്ങി നിരവധി ആളുകൾ അവരുടെ വാഹനങ്ങളിൽ പലതരം സ്റ്റിക്കറുകൾ പതിക്കുന്നു. ട്രാഫിക് പോലീസിൻ്റെ വാഹന പരിശോധനയിലും ഓഡിറ്റിംഗിലും പലതും വ്യാജമാണെന്ന് കണ്ടെത്തി. തുടർന്ന് ചെന്നൈ പോലീസ് കമ്മീഷണർ സന്ദീപ് റോയ് റാത്തോഡിൻ്റെ അനുമതിയോടെ ട്രാഫിക് പോലീസ് അഡീഷണൽ കമ്മീഷണർ ആർ.സുധാകർ 27-ന് സർക്കുലർ…
Read Moreചൂട് കൂടുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ ‘കത്തിരിക്കാലം’; ഏഴുജില്ലയിൽ ഓറഞ്ച് അല്ലെർട്ട് പ്രഖ്യാപിച്ചു
ചെന്നൈ : തമിഴ്നാട്ടിൽ ഏറ്റവുമധികം ചൂടനുഭവപ്പെടുന്ന ‘കത്തിരിക്കാലം’ ശനിയാഴ്ച തുടങ്ങാനിരിക്കെ ഏഴുജില്ലയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. കൃഷ്ണഗിരി, ധർമപുരി, കള്ളക്കുറിച്ചി, പെരമ്പല്ലൂർ, കരൂർ, ഈറോഡ്, നാമക്കൽ ജില്ലകളിലാണ് ഈ മാസം ഏഴുവരെ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചത്. ഈ ജില്ലകളിൽ 42 മുതൽ 45 വരെ ഡിഗ്രി ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്. കത്തിരിക്കാലം 25 ദിവസം നീണ്ടുനിൽക്കും. ഈ കാലയളവിൽ കാറ്റിന്റെ ഗതി മാറുന്നതിനാലാണ് കൂടുതൽ ചൂടനുഭവപ്പെടുന്നത്. റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, സേലം, തിരുച്ചിറപ്പിള്ളി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. ഈ…
Read Moreട്രക്കിൽ വെള്ളം എത്തിച്ച് റോഡുകളിൽ ഒഴിച്ച് തണുപ്പിച്ച് മുനിസിപ്പൽ കോർപ്പറേഷൻ
ചെന്നൈ : വേനൽച്ചൂടിൽ ആളുകളെയും വാഹനയാത്രക്കാരെയും സുരക്ഷിതരാക്കുന്നതിനായി മധുരയിൽ നഗരപാതകളിൽ ദിവസവും വെള്ളം ഒഴിച്ച് തണുപ്പിക്കുന്ന നടപടി sweericch മുനിസിപ്പൽ കോർപ്പറേഷൻ . തമിഴ്നാട്ടിൽ വേനൽ ചുട്ടുപൊള്ളുകയാണ്. മധുര, ചെന്നൈ, സേലം, ട്രിച്ചി, വെല്ലൂർ തുടങ്ങി വിവിധ നഗരങ്ങളിൽ താപനില uyarukayaan. ചൂട് അതികഠിനമായതിനാൽ പ്രായമായവരും സ്ത്രീകളും കുട്ടികളും പകൽ സമയത്ത് പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി മധുരയിലെ ജനങ്ങളെ chutt പൊള്ളുകയാണ്. കനത്ത ചൂടിൽ വാഹന ഗതാഗതം കുറഞ്ഞ് റോഡുകൾ ippol വിജനമാണ്. പണ്ട് മധുരയിൽ വേനൽമഴ പെയ്തിരുന്നു.…
Read Moreഅഞ്ചുദിവസമായി കുടിവെള്ള വിതരണം നിർത്തി; റോഡ് ഉപരോധിച്ച് പ്രദേശവാസികൾ
ചെന്നൈ : അഞ്ചുദിവസമായി പൈപ്പ് വഴിയോ ടാങ്കർലോറി വഴിയോ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി എർണാവൂരിലെ ജനങ്ങൾ റോഡ് ഉപരോധിച്ചു. ജലവിതരണഅതോറിറ്റിയിൽ പരാതി നൽകിയിട്ടും ഫലം കാണാത്തതിനെത്തുടർന്നാണ് റോഡ് ഉപരോധിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞവർഷമാണ് വീടുകളിലേക്ക് പൈപ്പ് വഴി കുടിവെള്ളം വിതരണംചെയ്യാൻ തുടങ്ങിയത്. കുടിവെള്ളം ഉടൻ നൽകുമെന്ന വാഗ്ദാനത്തിന്റെ പേരിൽ 13 വർഷമായി വെള്ളക്കരവും നൽകുന്നുണ്ട്. ഹാൻഡ്പമ്പ് വഴിയുള്ള കുടിവെള്ളവിതരണവും നിർത്തിയെന്ന് ഉപരോധത്തിൽ പങ്കെടുത്തവർ പറഞ്ഞു. കുടിക്കാനും പാചകാവശ്യങ്ങൾക്കുമാണ് പ്രധാനമായും പൈപ്പ് വഴി വിതരണം ചെയ്യുന്ന വെള്ളം ഉപയോഗിക്കുന്നത്. ദിവസവും 100 രൂപമുതൽ 200 രൂപവരെ…
Read Moreമോദിക്കുപകരം പ്രധാനമന്ത്രിയാകാൻ തയ്യാറാണെന്ന് ബി.ജെ.പി.നേതാവ് സുബ്രഹ്മണ്യൻ സ്വാമി
ചെന്നൈ : നരേന്ദ്രമോദിക്കുപകരം പ്രധാനമന്ത്രിയാവാൻ തയ്യാറാണെന്ന് Ṣ മുതിർന്ന ബി.ജെ.പി.നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കേണ്ടത് എം.പി.മാരാണ്. ബി.ജെ.പി.യുടെ എം.പി.മാർ പ്രധാനമന്ത്രിയാകാൻ ആവശ്യപ്പെട്ടാൽ സ്വീകരിക്കാൻ തയ്യാറാണ്. നരേന്ദ്രമോദിക്ക് രണ്ടുതവണ പ്രധാനമന്ത്രിയാവാൻ അവസരം ലഭിച്ചു. ഇനി മറ്റൊരാൾക്ക് അത് ലഭ്യമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സുബ്രഹ്മണ്യൻ സ്വാമി ചെന്നൈ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. ഭൂരിപക്ഷം നേടും. കഴിഞ്ഞ തവണത്തെ 300 സീറ്റ് ലഭിച്ചിരുന്നു. ഇത്തവണ 25 സീറ്റ് നഷ്ടമായേക്കും. തമിഴ്നാട്ടിലെ കാര്യമെടുത്താൽ തിരുനെൽവേലിയിൽ മത്സരിച്ച നൈനാർ നാഗേന്ദ്രൻ വിജയിക്കാൻ സാധ്യതയുണ്ട്. തമിഴ്നാട്ടിൽ…
Read Moreആടുജീവിതം ഒടിടി യിൽ
മലയാള സിനിമയില്‍ ദൃശ്യവിസ്മയം തീർത്ത ആടുജീവിതം ഇനി ഒടിടി യിൽ. ആദ്യദിനം മുതല്‍ കേരളത്തില്‍ അടക്കം മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വൻ കുതിപ്പ് നടത്തി. വെറും നാല് ദിവസത്തില്‍ 50കോടി ക്ലബ്ബില്‍ എത്തിയ ചിത്രം ഇതാ ഒടിടിയില്‍ എത്താൻ ഒരുങ്ങുന്നെന്ന വിവരം പുറത്തുവരികയാണ്. ഒടിടി പ്ലെയുടെ റിപ്പോർട്ട് പ്രകാരം മെയ് പത്തിന് ആടുജീവിതം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്നി പ്ലസ് ഹോർസ്റ്റാറിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബിഗ് സ്ക്രീനില്‍ ആടുജീവിതം കണ്ടവർക്ക് വീണ്ടും കാണാനുള്ള അവസരവും കാണാത്തവർക്ക് കാണാനുള്ള…
Read Moreനവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം
കൊച്ചി: ഫ്‌ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്‌ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാൽ ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിൽ വീണു. നിലവിൽ പെൺകുട്ടി പൊലീസ് കസ്റ്റഡിയിലാണ്.…
Read More7 മാസം ഗർഭിണിയായ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു; അപകടം വളകാപ്പ് ചടങ്ങിനായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ
ചെന്നൈ: ട്രെയിനില്‍ നിന്ന് വീണ് ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം. ചെന്നൈ-എഗ്മൂർ-കൊല്ലം എക്സ്‌പ്രസ് ട്രെയിനില്‍ യാത്ര ചെയ്ത യുവതിയാണ് മരിച്ചത്. ശുചിമുറിയിലേക്ക് നടന്നുപോകവെ യുവതിക്ക് ഛർദിക്കാൻ തോന്നുകയും വാതിലിനരികില്‍ നിന്നും ഛർദിക്കവെ പുറത്തേക്ക് വീഴുകയുമായിരുന്നുവെന്നാണ് വിവരം. വിരുദാചലത്തിനു സമീപമായിരുന്നു അപകടം. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണം തുടങ്ങി. യുവതിയുടെ വളകാപ്പ് ചടങ്ങ് ഇന്ന് നടക്കാനിരിക്കെയായിരുന്നു ദാരുണ സംഭവം.
Read More