ചെന്നൈ : വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് മലേഷ്യയിലേക്ക് വിമാനം കയറാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞ പ്ലാസ് ഡോളി (31) യെയാണ് ബാതിക് എയർ വിമാനത്തിൽ കയറാനിരിക്കേ അറസ്റ്റുചെയ്തത്. പശ്ചിമ ബംഗാളിലെ വിലാസമാണ് ഡോളിയുടെ പാസ്പോർട്ടിലുണ്ടായിരുന്നത്. സംശയം തോന്നിയ എമിഗ്രേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തി. മലേഷ്യയിലേക്ക് പോകുന്നതിനായി ഏജന്റുമാർ മുഖേന വ്യാജ പാസ്പോർട്ട് സംഘടിപ്പിക്കുകയായിരുന്നെന്ന് ഡോളി സമ്മതിച്ചു. കൂടുതൽ അന്വേഷണത്തിനായി ഇയാളെ സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസിന് കൈമാറി.
Read MoreMonth: May 2024
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയമാഘോഷിക്കാൻ നേതാക്കളോട് തയ്യാറെടുക്കാൻ ആവശ്യപ്പെട്ട് അണ്ണാമലൈ
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയമാഘോഷിക്കാൻ തയ്യാറാകാൻ ജില്ലാനേതാക്കളോട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ പ്രസംഗിച്ചപ്പോഴാണ് ബി.ജെ.പി. കേന്ദ്രത്തിൽ തുടർച്ചയായ മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് ഉറപ്പായെന്ന് പറഞ്ഞത്. തമിഴ്‌നാട്ടിൽ ബി.ജെ.പി. രണ്ടക്കം കടക്കുമെന്ന് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ എന്ന ചർച്ച ഇനിയുണ്ടാകില്ലെന്നും അണ്ണാമലൈ പറഞ്ഞു. ജയലളിത ഹിന്ദുത്വ നേതാവാണെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി.
Read Moreപ്രണയാഭ്യർഥന നിരസിച്ച നഴ്‌സിനെ തട്ടികൊണ്ടുപോയവർ പിടിയിൽ
ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ച നഴ്‌സിനെ സുഹൃത്തുക്കളുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോയ ബന്ധുവിനെ പോലീസ് അറസ്റ്റു ചെയ്തു. വേളാച്ചേരിയിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന യുവതിയെയാണ് ബന്ധുവായ രാമനാഥപുരം സ്വദേശി എസ്. സഭാപതി (27) തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഇയാൾ താത്‌പര്യം പ്രകടിപ്പിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. പക്ഷേ അവർ നിരസിച്ചു. പ്രകോപിതനായ സഭാപതി സുഹൃത്തുക്കളായ ഹരിഹരൻ (20), വി. രാജേഷ് (39), എസ്. ശബരിനാഥൻ (25) എന്നിവരുടെ സഹായത്തോടെ കാറിൽ തട്ടികൊണ്ടുപോയി. ആശുപത്രിയിലുള്ളവർ ഉടൻതന്നെ വേളാച്ചേരി പോലീസിൽ വിവരമറിയിച്ചു. വാഹനപരിശോധന നടത്തിയ പോലീസ് വിഴുപുരം ജില്ലയിലെ ഒലക്കൂറിന്…
Read Moreകടുത്തവേനലിൽ തമിഴ്‌നാട്ടിലെ പ്രധാന മുട്ട ഉത്പാദനകേന്ദ്രമായ നാമക്കലിൽ കോഴികൾ ചത്തു; മുട്ട വില കുതിച്ചുയരുന്നു
ചെന്നൈ : വേനൽ കടുത്തപ്പോൾ കോഴികൾ കൂട്ടമായി ചത്തതിന്റെ ആഘാതത്തിൽ നാമക്കലിലെ മുട്ടക്കോഴി ഫാം ഉടമകൾ. 90 ലക്ഷത്തോളം കോഴികളാണ് ചൂട് സഹിക്കാനാകാതെ ചത്തത്. മുൻവർഷങ്ങളിലും ഇത് പതിവാണെങ്കിലും ഇത്രയുംകൂടുതൽ കോഴികളെ നഷ്ടമാകുന്നത് ആദ്യമായാണ്. ഇതോടെ പ്രതിദിന ഉത്പാദനത്തിൽ 30 ശതമാനം ഇടിവുണ്ടായി. മഴയെത്തിയതോടെ ആശ്വാസമായെങ്കിലും വേനൽ ഏൽപ്പിച്ച പ്രതിസന്ധി ഇനിയും മറികടന്നിട്ടില്ല. രാജ്യത്തെ പ്രധാന മുട്ട ഉത്പാദനകേന്ദ്രമാണ് തമിഴ്‌നാട്ടിലെ നാമക്കൽ. പ്രതിദിനം അഞ്ചുകോടി മുട്ട ഉത്പാദിപ്പിച്ച സ്ഥാനത്ത് കോഴികൾ കൂട്ടമായി ചത്തതോടെ മൂന്നരക്കോടിയായി കുറഞ്ഞു. ഇതോടെ വിലയും കുതിച്ചുയർന്നു. മൊത്തവില 5.5 രൂപയിലേറെയായി…
Read Moreമുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി ചെന്നൈ വിമാനത്താവളം
ചെന്നൈ : ഡിജി യാത്ര പദ്ധതിയുടെ ഭാഗമായി ചെന്നൈ വിമാനത്താവളത്തിൽ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ ഉടൻ അവതരിപ്പിക്കും. യാത്രക്കാരുടെ മുഖം തിരിച്ചറിയുന്നതുവഴി സുരക്ഷാ പരിശോധനയുടെ സമയം കുറയ്ക്കാനുതകുന്ന ഈ സാങ്കേതികത ജൂണിൽ നടപ്പാക്കുമെന്ന് ഡിജിയാത്ര ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു. ഇതോടെ, ഈ സൗകര്യം ഏർപ്പെടുത്തുന്ന രാജ്യത്തെ 14 വിമാനത്താവളങ്ങളിൽ ചെന്നൈയും ഇടംപിടിക്കും. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ മാർച്ച് 31-ന് ആരംഭിക്കാനാണ് നേരത്തേ തീരുമാനിച്ചത്. എന്നാൽ, വ്യോമസുരക്ഷാ ഏജൻസിയുടെ അനുമതി വൈകിയതിനാൽ അതിനു സാധിച്ചില്ല. പുതിയ സാങ്കേതികവിദ്യ നിലവിൽ വന്നാൽ ടിക്കറ്റും തിരിച്ചറിയൽ കാർഡും കാണിച്ച്…
Read Moreകേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം എന്നി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ചയും വ്യാഴാഴ്ചയും ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ കോട്ടയം, തൃശൂര്‍ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വെള്ളിയാഴ്ച ഈ അഞ്ചുജില്ലകള്‍ക്ക് പുറമേ ഇടുക്കിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ കാലവര്‍ഷം വെള്ളിയാഴ്ചയോടെ എത്തിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത്തവണ കാലവര്‍ഷം സാധാരണയെക്കാള്‍ കൂടുതല്‍…
Read Moreലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് വനിതാ ഡോക്ടർ മരിച്ചു
ചെന്നൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഡോക്ടർ ഷോക്കേറ്റ് മരിച്ചതായി റിപ്പോർട്ട്. തമിഴ്നാട് നാമക്കൽ സ്വദേശി ഡോ. ശരണിത എന്ന 32കാരിയാണ് ഷോക്കേറ്റു മരിച്ചത്. ഇവർ ചെന്നൈയിലെ കിൽപോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിൽ പരിശീലനത്തിനെത്തിയതായിരുന്നു. അയനാവരത്തെ ഹോസ്റ്റൽ മുറിയിൽ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു മരിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. ശനിയാഴ്ച രാത്രിയിൽ അപകടം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഞായറാഴ്ച രാവിലെ ഭർത്താവ് ഫോൺ വിളിച്ചിട്ട് കിട്ടിയില്ല. പലവട്ടം വിളിച്ചിട്ടും ഫോൺ അറ്റൻഡ് ചെയ്യാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതരെ അദ്ദേഹം വിവരമറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോൾ ചാർജർ കയ്യിൽ പിടിച്ച് അബോധാവസ്ഥയിൽ…
Read Moreസ്‌പെഷ്യല്‍ ട്രെയിനുകള്‍ സർവീസ് വീണ്ടും നീട്ടും : ചില ട്രെയിനിൽ അധിക കോച്ചും അനുവദിക്കാൻ തീരുമാനിച്ച് റെയില്‍വേ
ചെന്നൈ: വിവിധ സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരു മാസംകൂടി നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചു. നാഗര്‍കോവില്‍ ജങ്ഷന്‍-താംബരം പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ (06012) ജൂണ്‍ 30 വരെയുള്ള ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തും. താംബരം നാഗര്‍കോവില്‍ ജങ്ഷന്‍ പ്രതിവാര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍ (06011) ജൂലൈ ഒന്നുവരെയുള്ള തിങ്കളാഴ്ചകളിലും ചെന്നൈ സെന്‍ട്രല്‍-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (06043) ജൂലൈ മൂന്ന്വരെയുള്ള ബുധനാഴ്ചകളിലും കൊച്ചുവേളി ചെന്നൈ സെന്‍ട്രല്‍ പ്രതിവാര എക്സ്പ്രസ് (06044) ജൂലൈ നാലുവരെയുള്ള വ്യാഴാഴ്ചകളിലും സര്‍വീസ് നടത്തും. അതേസമയം കെഎസ്ആര്‍ ബംഗളൂരു-കന്യാകുമാരി ഐലന്റ് എക്സ്പ്രസ്, കന്യാകുമാരി ചെന്നൈ എഗ്മൂര്‍ സൂപ്പര്‍ഫാസ്റ്റ് എന്നീ…
Read Moreചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരേ ബോംബ് ഭീഷണി
ചെന്നൈ : അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിമുഴക്കി ഇ-മെയിൽ സന്ദേശം. അഞ്ചിടങ്ങളിൽ ബോംബ് വെച്ചിട്ടുണ്ടെന്നും ഉടൻ സ്ഫോടനം നടക്കുമെന്നും അറിയിച്ച് വിമാനത്താവളം ഡയറക്ടർക്കാണ് ഇ-മെയിൽ ലഭിച്ചത്. ഞായറാഴ്ച പുലർച്ചെ 2.30-ന് ആദ്യ മെയിൽ ലഭിച്ചു. പിന്നീട് രാവിലെ 8.30-ന് വീണ്ടും ഇതേസന്ദേശം ഒരിക്കൽക്കൂടിയെത്തി. പോലീസും സി.ഐ.എസ്.എഫ്. അടക്കം സുരക്ഷാസേനയും വിമാനത്താവളത്തിൽ പരിശോധനനടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടില്ല. വ്യാജ ഇ-മെയിൽ വിലാസത്തിൽനിന്നാണ് സന്ദേശമെത്തിയതെന്ന് വ്യക്തമായി. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ കൂടുതൽ ശക്തമാക്കി.
Read Moreതായ്‌ലാൻഡിൽ കണ്ടെടുത്ത പൗരാണിക ശ്രീകൃഷ്ണ വിഗ്രഹം ഉടൻ സംസ്ഥാനത്തേക്ക് എത്തിക്കും
ചെന്നൈ : തായ്‌ലാൻഡിൽ കണ്ടെടുത്ത പൗരാണിക ശ്രീകൃഷ്ണ വിഗ്രഹം തമിഴ്‌നാട്ടിൽ തിരിച്ചെത്തിക്കാൻ നടപടികൾ ആരംഭിച്ചു. തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽനിന്ന് കാണാതായതെന്നു കരുതുന്ന കാളിയമർദനമാടുന്ന ശ്രീകൃഷ്ണവിഗ്രഹം ബാങ്കോക്കിൽനിന്നാണ് കണ്ടെടുത്തത്. ചോളഭരണകാലത്ത് നിർമിച്ച വെങ്കലത്തിൽ തീർത്ത വിഗ്രഹത്തിന് നിലവിൽ 30 കോടിയോളം രൂപ മൂല്യം വരും. വിഗ്രഹക്കടത്തു കേസുകൾ അന്വേഷിക്കുന്ന തമിഴ്‌നാട് പോലീസിന്റെ പ്രത്യേകസംഘമാണ് ഇതു തിരികെയെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. ഇതിന്റെ ഭാഗമായി ഐഡൽ വിങ് ഡി.ജി.പി ശൈലേഷ് കുമാർ യാദവ്, കേന്ദ്ര സാംസ്കാരിക മന്ത്രാലയം, കേന്ദ്ര പുരാവസ്തു വകുപ്പ് അധികൃതർ എന്നിവരുമായി ചർച്ച നടത്തി. ബാങ്കോക്കിലെ ഇന്ത്യൻ…
Read More