ചെന്നൈ : മിശ്രവിവാഹിതരായതിന്റെപേരിൽ വധുവിന്റെ വീട്ടുകാരും ജാതിസംഘടനാനേതാവും ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചു. തിരുനെൽവേലി സ്വദേശികളായ ദമ്പതിമാരാണ് പോലീസ് സുരക്ഷതേടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വധുവിന്റെ വീട്ടുകാർക്കൊപ്പം വെള്ളാളർ മുന്നേറ്റ കഴകം എന്ന ജാതിസംഘടനയുടെ യുവജനവിഭാഗം സെക്രട്ടറി പന്തൽ രാജയും ഭീഷണിപ്പെടുത്തുന്നെന്നാണ് ആരോപണം. വെള്ളാളർ സമുദായത്തിൽപ്പെട്ട ഉദയദാക്ഷായണിയും ദളിത് വിഭാഗത്തിൽപ്പെട്ട മദനനും പ്രണയത്തിലായിരുന്നു. ഉദയദാക്ഷായണിയുടെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹിതരാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. സി.പി.എം. നേതാക്കളുടെ സഹായത്താൽ തിരുനെൽവേലിയിലെ പാർട്ടി ഓഫീസിലായിരുന്നു ഇവരുടെ വിവാഹംനടന്നത്. തുടർന്ന് വധുവിന്റെ വീട്ടുകാർ പാർട്ടി ഓഫീസ് തകർത്തിരുന്നു.…
Read MoreMonth: June 2024
പ്രമേയം പാസാക്കണം; നീറ്റിനെതിരേ ഇന്ത്യസഖ്യം ഒരുമിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ.
ചെന്നൈ : മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാപരീക്ഷയ്ക്ക് (നീറ്റ്) എതിരേ ഇന്ത്യസഖ്യം ഒരുമിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ. ഇന്ത്യ സഖ്യകക്ഷികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ നീറ്റിനെതിരേ പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. കഴിഞ്ഞദിവസം തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഈ മാതൃക പിന്തുടരണമെന്നാവശ്യപ്പെട്ട് ഡി.എം.കെ. അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ കേരളം, കർണാടകം, തെലങ്കാന, ഡൽഹി, ഝാർഖണ്ഡ്, ഹിമാചൽപ്രദേശ്, പഞ്ചാബ്, ബംഗാൾ മുഖ്യമന്ത്രിമാർക്ക് കത്തയച്ചു. നീറ്റ് വിഷയം ശക്തമായി പാർലമെന്റിൽ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കും സ്റ്റാലിൻ കത്തയച്ചു. നീറ്റിന് എതിരേ തമിഴ്നാട് ശക്തമായ സമരം നടത്തിവരുകയാണെന്ന്…
Read Moreഗുരുവായൂരില്‍ നാളെ മുതല്‍ ഏര്‍പ്പെടുത്തിയ ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ഉദയാസ്തമന പൂജാ ദിവസങ്ങളില്‍ നടപ്പാക്കാനിരുന്ന വിഐപി/ സ്പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ഭക്തജന തിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. എന്നാല്‍ പൊതു അവധി ദിനങ്ങളിലെ നിയന്ത്രണം തുടരും. ക്ഷേത്രത്തില്‍ നിലവിലുള്ള ഭക്തജന തിരക്ക് പ്രവൃത്തി ദിവസങ്ങളില്‍ നിയന്ത്രണ വിധേയമായതിനാലാണ് നടപടി. ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമനപൂജാ ദിവസങ്ങളില്‍ വിഐപി/ സ്പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉണ്ടായിരിക്കില്ല. അതേ സമയം പൊതു അവധി ദിനങ്ങളിലെ ദര്‍ശന നിയന്ത്രണം തുടരും. പൊതു അവധി…
Read Moreഅമ്മയാനയെ പിരിഞ്ഞ് ഒറ്റപ്പെട്ടുപോയ കുട്ടിയാന ചരിഞ്ഞു
ഊട്ടി : അമ്മയാനയെ പിരിഞ്ഞ് മരുതമലയിലെ കവുങ്ങിൽതോട്ടത്തിൽ ഒറ്റപ്പെട്ടുപോയ ശേഷം പരിപാലനത്തിന് മുതുമലയിലെ തെപ്പക്കാട് ആനസങ്കേതത്തിൽ എത്തിച്ച കുട്ടിയാന ചരിഞ്ഞു. ജൂൺ ഒമ്പതിനാണ് വനപാലകർ കുട്ടിയാനയെ മുതുമലയിൽ എത്തിച്ചത്. നാലുമാസം മാത്രം പ്രായംവരുന്ന കുട്ടിയാനയ്ക്ക് ലാക്ടോജനും ഇളനീരും നൽകി പരിപാലിച്ചു വരികയായിരുന്നു.
Read Moreഓൺലൈൻ മാർഗം ഓഹരിനിക്ഷേപ തട്ടിപ്പ്: രണ്ട് പേർ അറസ്റ്റിൽ
ചെന്നൈ : ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നുവെന്ന പേരിൽ ഓൺലൈൻ മാർഗം തട്ടിപ്പ് നടത്തിയ രണ്ട് പേർ അറസ്റ്റിൽ. തിരുവൊട്ടിയൂർ സ്വദേശികളായ സതീഷ്കുമാർ (35), സതീഷ് (26) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 23.8 ലക്ഷം രൂപയും രണ്ട് സ്വർണമാലകളും നാല് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാനഗരത്തിലുള്ള ഡോക്ടറുടെ പരാതിയെത്തുടർന്നാണ് സിറ്റി പോലീസ് സൈബർ വിഭാഗം കേസെടുത്ത് അന്വേഷണം നടത്തിയത്. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിന് ഉപദേശം നൽകുന്നുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് പ്രതികളുമായി ഡോക്ടർ ബന്ധപ്പെട്ടത്. ആദ്യം…
Read Moreസംസ്ഥാന സർക്കാർ സ്കൂൾ വിദ്യാർഥികൾക്ക് നൽകുന്നത് ഗുണനിലവാരമില്ലാത്ത സൈക്കിളുകൾ; പി. ചിദംബരം
ചെന്നൈ : സ്കൂൾവിദ്യാർഥികൾക്ക് തമിഴ്നാട് സർക്കാർ നൽകുന്ന സൗജന്യസൈക്കിൾ ഗുണനിലവാരമില്ലാത്തവയാണെന്ന് രാജ്യസഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം. സൈക്കിൾ ഉപയോഗിക്കാനാവാതെ കുട്ടികൾ വിൽക്കാൻ നിർബന്ധിതരാവുകയാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടലുണ്ടായി. അവ സർക്കാർതന്നെ തിരിച്ചുവാങ്ങി ഗുണനിലവാരമുള്ള പുതിയ സൈക്കിളുകൾ കുട്ടികൾക്കുനൽകണമെന്നും ചിദംബരം സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു. സർക്കാരിനുവേണ്ടി ഏത്കമ്പനികളാണ് സൈക്കിളുകൾ നിർമിക്കുകയും വിതരണം ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന സൗജന്യ സൈക്കിളുകളുടെ ഗുണനിലവാരം മോശമാണെന്ന് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ അഭിപ്രായപ്പെട്ടതായാണ് അറിയുന്നത്. മറ്റുവഴികളില്ലാതെ മോശം സൈക്കിളുകൾ വിൽക്കാൻ വിദ്യാർഥികൾ നിർബന്ധിതരാവുന്നത് ഖേദകരമായ അവസ്ഥയാണ്.…
Read Moreഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള ഈ പുതിയ നീല വലയം എന്താണ്?
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസങ്ങളിലായി ഒരു നീല വളയം കിടന്നു കറങ്ങുന്നു. എന്നാല്‍ എന്താണ് സംഭവം എന്ന് പലർക്കും പിടികിട്ടിയിട്ടില്ല. സത്യത്തില്‍ ഈ നീല വളയം സൂചിപ്പിക്കുന്നത് മെറ്റയുടെ എഐ ചാറ്റ് ബോട്ടിനെ ആണ്. ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപയോഗിക്കാനാകുന്ന ഏറ്റവും ബുദ്ധിമാനായ എഐ അസിസ്റ്റന്റ് ആണ് മെറ്റ പുറത്തിറക്കിയിരിക്കുന്ന ഈ നീല വളയത്തിനുള്ളില്‍ ഉള്ളത്. ഇന്ത്യയില്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിലെല്ലാം ഇനി മെറ്റ എഐ ഉപയോഗിക്കാൻ കഴിയുന്നതാണ്. രണ്ടുമാസം മുൻപാണ് മെറ്റ എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞദിവസം മുതലാണ് ഇന്ത്യയിലെ…
Read Moreമദ്യനിരോധന ഭേദഗതി ബിൽ അവതരിപ്പിച്ചു; സംസ്ഥാനത്ത് ഇനി വ്യാജമദ്യം വിറ്റാൽ ജീവപര്യന്തം തടവും 10 ലക്ഷം പിഴയും
ചെന്നൈ : വ്യാജമദ്യം നിർമിക്കുന്നതും വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കർശന ശിക്ഷാനടപടികളുമായി തമിഴ്നാട്ടിൽ മദ്യനിരോധന ഭേദഗതി ബിൽ അവതരിപ്പിച്ചു. വ്യാജമദ്യനിർമാണത്തിലും വിൽപ്പനയിലും ഏർപ്പെടുന്നവർക്ക് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയുമടങ്ങുന്ന ശിക്ഷ നൽകുമെന്ന് ശനിയാഴ്ച എക്സൈസ് മന്ത്രി എസ്. മുത്തുസാമി നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ വ്യക്തമാക്കി. കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ 65 പേർ മരിച്ച പശ്ചാത്തലത്തിലാണ് 1937-ലെ തമിഴ്നാട് മദ്യനിരോധന നിയമത്തിൽ ഭേദഗതിവരുത്താൻ സർക്കാർ തീരുമാനിച്ചത്. വ്യാജമദ്യ നിർമാണം, കൈവശം വെക്കൽ, അവയുടെ കൈമാറ്റം, ഉപഭോഗം എന്നിവ കർശനമായി നിരോധിച്ചതായി ബില്ലിൽ പറയുന്നു. വ്യാജമദ്യവുമായി…
Read More‘ഊട്ടി, കൊടൈക്കനാൽ യാത്ര: ഇ-പാസ് സംവിധാനം നീട്ടി
ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വിനോദസഞ്ചാരികൾക്കുള്ള ഇ-പാസ് സംവിധാനം നീട്ടി നിശ്ചയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി മദ്രാസ് ഹൈകോടതി ഉത്തരവിടുകയായിരുന്നു. മെയ് മാസത്തിലാരംഭിച്ച ഇ- പാസ് സംവിധാനത്തിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് കോടതിയുടെ പുതിയ ഉത്തരവ്. ഇ-പാസ് സംവിധാനം മൂന്ന് മാസത്തേക്ക് കൂടി നീട്ടാമെന്ന സംസ്ഥാന സർക്കാറിന്റെ നിർദേശം കോടതി കണക്കിലെടുത്തു. ഒരേ സമയത്ത് കുടുതൽ വിനോദസഞ്ചാരികൾ എത്തുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇ- പാസ് ഏർപ്പെടുത്തിയത്. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും എത്തുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് മദ്രാസ് ഐ.ഐ.ടിയും ബംഗളുരു ഐ.ഐ.എമ്മും നടത്തുന്നുണ്ട്.
Read Moreടീം ഇന്ത്യ!!! വീണ്ടും ലോക ചാമ്പ്യന്മാര്
ബാര്‍ബഡോസ്: 17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ടി20 ലോക കിരീടത്തില്‍ മുത്തമിട്ടു. ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവിശ്വസനീയ പോരാട്ടം വീര്യം പുറത്തെടുത്തു ഇന്ത്യ തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 7 റണ്‍സിന്റെ നടകീയ ജയം. പരിശീലകന് രാഹുല്‍ ദ്രാവിഡിനു ഒടുവില്‍ ലോക കിരീട നേട്ടത്തിന്റെ അഭിമാനവുമായി പടിയിറങ്ങാം. ക്യാപ്റ്റന്‍ രോഹിതിനും അവിസ്മരണീയ മുഹൂര്‍ത്തം. അപരാജിത മുന്നേറ്റത്തില്‍ ബാര്‍ബഡോസില്‍ പുത്തന്‍…
Read More