തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടി ലോക്സഭാ മണ്ഡലത്തിൽ രണ്ടാമൂഴം ലക്ഷ്യമിട്ടായിരുന്നു ഡിഎംകെയുടെ കെ കനിമൊഴി മത്സരത്തിനിറങ്ങിയത്.
അണ്ണാ ഡിഎംകെയ്ക്കായി ആർ ശിവസ്വാമി വേലുമണി ആണ് മത്സരിച്ചത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിനായി തമിഴ് മാനില കോൺഗ്രസ് (ടിഎംസി) സ്ഥാനാർഥി എസ്ഡിആർ വിജയശീലനാണ് ജനവിധി തേടിയത്.
നാം തമിഴർ കക്ഷി (എൻടികെ) സ്ഥാനാർഥി ജെ റൊവിന റുത്ത് ജാനും മത്സരരംഗത്ത് ഉണ്ടായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 347,209 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കനിമൊഴി വിജയിച്ചത്.
കനിമൊഴിക്ക് 5,63,143 വോട്ടുകൾ ലഭിച്ചപ്പോൾ അണ്ണാ ഡിഎംകെ – ബിജെപി സഖ്യത്തിനായി മത്സരിച്ച ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജന് 215,934 വോട്ടാണ് ലഭിച്ചത്.
അമ്മാ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) സ്ഥാനാർഥി എം ഭുവനേശ്വരന് 76,866 വോട്ടുകളും നാം തമിഴർ കക്ഷി (എൻടികെ) സ്ഥാനാർഥി എസ് ക്രിസ്റ്റൻ്റൈൻ രാജശേഖറിന് 49,222 വോട്ടുകളും മക്കൾ നീതി മയ്യം (എംഎൻഎം) സ്ഥാനാർഥി ടിപിഎസ് പൊൻ കുമാരന് 25,702 വോട്ടുകളും ലഭിച്ചു.