ചെന്നൈ : 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ 200-ലധികം സീറ്റ് ലക്ഷ്യമിട്ട് ഡി.എം.കെ. പാർട്ടി പ്രവർത്തകർക്ക് എഴുതിയ കത്തിലാണ് സുപ്രധാന ലക്ഷ്യത്തെ സംബന്ധിച്ച് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ പ്രഖ്യാപനം. വിജയം നേടുന്നതിനായി പ്രവർത്തകർ ഇപ്പോൾത്തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണമെന്നും സ്റ്റാലിൻ ആഹ്വാനംചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റും ഡി.എം.കെ. സഖ്യത്തിനു തൂത്തുവാരാനായി. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചുകൊണ്ടും വിഭാഗീയരാഷ്ട്രീയത്തെ തടഞ്ഞുനിർത്തിക്കൊണ്ടും രാജ്യത്തെ നയിക്കാൻ തമിഴ്നാട്ടിലെ ജനങ്ങൾ നൽകിയ വോട്ടുകളായിരുന്നു വിജയത്തിലേക്കു നയിച്ചത്. താൻ ചിന്തിക്കുന്നതുപോലെ പാർട്ടിപ്രവർത്തകർ പ്രവർത്തിച്ചു. ആശങ്കകളും തളർച്ചയും ഉണ്ടായപ്പോൾപോലും അതിനെ ധൈര്യപൂർവം മറികടന്നു.…
Read MoreDay: 13 June 2024
ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ സ്വർണം; മാരിയപ്പന് 75 ലക്ഷം പാരിതോഷികം നൽകി
ചെന്നൈ : ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജംപിൽ സ്വർണം നേടിയ മാരിയപ്പൻ തങ്കവേലുവിന് സംസ്ഥാനസർക്കാരിന്റെ പാരിതോഷികമായി 75 ലക്ഷം രൂപ നൽകി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ തുകയുടെ ചെക്ക് മാരിയപ്പന് കൈമാറി. കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ, കായിക വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി അതുല്യാ മിശ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജപ്പാനിൽ കഴിഞ്ഞമാസം നടന്ന ചാമ്പ്യൻഷിപ്പിലാണ് പുരുഷവിഭാഗത്തിലെ ഹൈജംപിൽ റെക്കോഡ് നേട്ടത്തോടെ മാരിയപ്പൻ സ്വർണം നേടിയത്.
Read More‘അപ്പാർട്ട്മെന്റിലെ മറ്റ് താമസക്കാരുമായി നയൻതാര എന്നും വഴക്ക്’; നടിക്കെതിരെ പരാതി
സിനിമ കഴിഞ്ഞാല്‍ കുടുംബ ജീവിതത്തിനാണ് നയൻതാര ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സിനിമാ ലോകത്തെ പാർട്ടികളിലോ മറ്റോ നയൻതാരയെ കാണാറില്ല. എന്നാല്‍ തനിക്ക് പ്രശ്നങ്ങള്‍ ഒഴിഞ്ഞ സമയം ഇല്ലെന്ന് നയൻ തന്നെ ഒരിക്കല്‍ ഒരു ഇന്റർവ്യൂയില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള ചില വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. നടി താമസിക്കുന്ന അപാർട്മെന്റിലെ അയല്‍വാസികളുമായി പ്രശ്നത്തിലാണെന്നാണ് വിവരം. എല്ലാവരുമായും അവർ വഴക്ക് ഉണ്ടാക്കുമെന്നാണ് പറയുന്നത്. തന്റെ മുൻകോപം പലപ്പോഴും അവർക്ക് വിന ആകാറുണ്ട്. മാധ്യമപ്രവർത്തകൻ അന്തനൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേഷ്യക്കാരിയായ നയൻതാരയെ അയല്‍വാസികള്‍…
Read Moreകുവൈറ്റ് തീപിടിത്തം: തമിഴ്നാട് സ്വദേശി മരിച്ചു; അപകടം നാട്ടിലേക്ക് മടങ്ങാൻ രണ്ടാഴ്ച്ച ബാക്കി നിൽക്കെ
ചെന്നൈ : കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ കാട്ടുമണ്ണാർകോവിൽ സ്വദേശി മരിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം നടന്നത്. കുവൈത്തിൻ്റെ തെക്ക് ഭാഗത്തുള്ള അഹമ്മദി ഗവർണറേറ്റിന് കീഴിലുള്ള മംഗഫിൽ ആറ് നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഇന്ത്യക്കാരടക്കം 49 പേർ മരിച്ചു . സംഭവത്തിൽ 5 തമിഴർ മരിച്ചതായി പറയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കടലൂർ ജില്ലയിലെ കാട്ടുമണ്ണാർകോവിലിനടുത്ത് മുട്ടം വില്ലേജിലെ കൃഷ്ണമൂർത്തിയുടെ മകൻ ചിന്നദുരൈ (42) കുവൈറ്റിലുണ്ടായ അപകടത്തിൽ മരിച്ചത് എന്ന് സ്ഥിരീകരിച്ചത് .
Read Moreകുവൈത്ത് ദുരന്തത്തില്‍ മരിച്ചത് 24 മലയാളികള്‍;
തിരുവന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക അറിയിച്ചു. കുവൈത്തിലെ ലോക്കല്‍ ഹെല്‍പ് ഡെസ്‌കില്‍ നിന്ന് ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്കയുടെ സ്ഥിരീകരണം. ഇതില്‍ 19 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക സിഇഒ പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബിസിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മലയാളികളായ ഏഴോളം പേര്‍ ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ തുടരുകയാണെന്നും ദ്ദേഹം പറഞ്ഞു. അതേസമയം, കുവൈത്തിലെ തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം…
Read More‘ഒരാളുമായി താൻ പ്രണയത്തിൽ,; വിവാഹത്തേക്കുറിച്ച് ചിന്തിക്കുന്നു; മംമ്ത മോഹൻദാസ്
താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി മലയാളത്തിന്റെ പ്രിയനടി മംമ്ത മോഹൻദാസ്. ഒരാളെ ഡേറ്റ് ചെയ്യുന്നുണ്ടെന്നാണ് താരം പറഞ്ഞത്. നിലവിൽ താൻ സന്തോഷത്തിലാണെന്നും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും മംമ്ത കൂട്ടിച്ചേർത്തു. എന്നാൽ കാമുകൻ ആരാണെന്ന് താരം തുറന്നു പറഞ്ഞില്ല. ഞാന്‍ ലോസ് ആഞ്ചല്‍സിലായിരുന്ന സമയത്ത് ഒരാളുമായി പ്രണയത്തിലായിരുന്നു. അതൊരു ലോങ് ഡിസ്റ്റന്‍സ് റിലേഷന്‍ഷിപ്പായിരുന്നു. എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് അത് ശരിയായില്ല. എനിക്ക് ബന്ധങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷേ അത് സമാധാനത്തോടെ മുന്നോട്ടുപോകുന്നതായിരിക്കണം. എന്റെ ജീവിതത്തിന്റെ മറ്റ് വശങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഒരു ബന്ധത്തില്‍ നിന്നുള്ള അധിക സമ്മര്‍ദ്ദം ഞാന്‍ ആഗ്രഹിക്കുന്നില്ല. രണ്ടു…
Read Moreനിയമം ലംഘിച്ചതായി ആരോപണം; ഇഷ ഫൗണ്ടേഷന് മദ്രാസ് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്
ചെന്നൈ : കോയമ്പത്തൂരിലെ ഇക്കരൈ ബൂലുവാമ്പട്ടിയിൽ നിർമിച്ച ശ്മശാനം പ്രവർത്തിപ്പിക്കുന്നതിൽനിന്ന് ഇഷ ഫൗണ്ടേഷന് മദ്രാസ് ഹൈക്കോടതിയുടെ താത്കാലിക വിലക്ക്. സംഭവത്തിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ഇഷ ഫൗണ്ടേഷൻ നിർമിച്ച ശ്മശാനത്തിനെതിരേ പ്രദേശവാസിയായ എസ്.എൻ. സുബ്രഹ്മണ്യനാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനവാസ കേന്ദ്രത്തിൽനിന്നോ ജലസ്രോതസസ്സിൽനിന്നോ 90 മീറ്റർ അകലെയേ ശവസംസ്‌കാര കേന്ദ്രങ്ങൾ സ്ഥാപിക്കാവൂ എന്നാണ് നിയമമെന്നും അതുലംഘിച്ചുകൊണ്ടാണ് ഇഷ ഫൗണ്ടേഷൻ ശ്മശാനം നിർമിച്ചതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. തന്റെ വീടിനോട് ചേർന്നാണ് ശ്മശാനമെന്നും യോഗാ സെന്ററിലെ മാലിന്യം മുഴുവൻ ഇവിടെ കൂട്ടിയിടുന്നതുകാരണം തനിക്ക്…
Read Moreനടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ അപകടത്തില്‍ പരിക്ക്
ചെന്നൈ: നടന്‍ ജോജു ജോര്‍ജിന് ഷൂട്ടിംഗിനിടെ പരിക്ക്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ്ഗ് ലൈഫ് എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് ജോജുവിന് പരിക്ക് പറ്റിയത്. കാല്‍പാദത്തിന്‍റെ എല്ല് പൊട്ടിയെന്നാണ് വിവരം. ഹെലികോപ്റ്ററില്‍ നിന്നും ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോളിവുഡ് ഇതിഹാസങ്ങളായ കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. പ്രഖ്യാപനം തൊട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് ഈ ചിത്രം. കമലിന്‍റെ കരിയറിലെ വന്‍ പ്രൊജക്ടുകളില്‍ ഒന്നായിരിക്കും ഇതെന്നാണ് കോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. സിനിമയിൽ തൃഷ കൃഷ്ണൻ നായികയായി എത്തുന്നത്. കഴിഞ്ഞ…
Read Moreഅമേരിക്കയെ തോൽപിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: അട്ടിമറി വീരന്‍മാരായ യുഎസ്എയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ഇന്ത്യ. പാക്കിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കുവാന്‍ ഇന്ത്യയുടെ ഈ വിജയം കാരണമായിട്ടുണ്ട്. സൂര്യകുമാര്‍ യാദവും ശിവം ദുബേയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയ 72 റൺസാണ് ഇന്ത്യയെ 18.2 ഓവറിൽ വിജയത്തിലേക്ക് നയിച്ചത്. ഓപ്പണര്‍മാരെ നഷ്ടമാകുമ്പോള്‍ ഇന്ത്യ 10 റൺസ് മാത്രമാണ് നേടിയത്. വിരാടിനെ രണ്ടാം പന്തിലും മൂന്നാം ഓവറിൽ രോഹിത്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ ഇരു വിക്കറ്റും സൗരഭ് നെത്രാവൽക്കര്‍ ആണ് നേടിയത്. 29 റൺസ് രണ്ടാം വിക്കറ്റിൽ നേടി ഋഷഭ് പന്ത്…
Read Moreഇറ്റലിയിൽ മോദി അനാച്ഛാദനം ചെയ്യാനിരുന്ന ഗാന്ധി പ്രതിമ ഖലിസ്ഥാൻവാദികൾ തകർത്തു;
റോം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ ഖലിസ്ഥാൻവാദികൾ തകർത്തു. ജി 7 ഉച്ചകോടിക്കായി ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യാനിരുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയാണ് തകർക്കപ്പെട്ടത്. കൊല്ലപ്പെട്ട ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറുമായി ബന്ധപ്പെട്ട വിവാദ മുദ്രാവാക്യങ്ങളും പ്രതിമയുടെ അടിത്തട്ടിൽ അക്രമികൾ എഴുതിവച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ജി 7 ഉച്ചകോടിക്ക് ഒരു ദിവസം മുൻപാണ് സംഭവം. മഹാത്മാഗാന്ധിയുടെ പ്രതിമ തകർക്കപ്പെട്ട വിഷയം ഇറ്റാലിയൻ അധികൃതരുമായി ഇന്ത്യ ചർച്ച ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര…
Read More