ചെന്നൈ : രാമേശ്വരത്ത് ബോട്ടുമുങ്ങി രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ തിരയുന്നു. രാമേശ്വരത്തിനടുത്തുള്ള മണ്ഡപം തീരത്താണ് വെള്ളിയാഴ്ച അപകടമുണ്ടായത്. മത്സ്യത്തൊഴിലാളികളായ ബർകത്തുള്ള (49), ആരോകിയം (53) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ട്രോളിങ് നിരോധനത്തിനുശേഷം കടലിൽ ഇറങ്ങിയതായിരുന്നു. കേടുപാടുകൾ കാരണം ബോട്ടിൽ വെള്ളംനിറയുകയായിരുന്നു. സമീപത്തെ ബോട്ടുകളിലുണ്ടായിരുന്നവരെത്തി മുഹമ്മദ് ഹനീഫ്, പ്രസാദ് എന്നവരെ രക്ഷപ്പെടുത്തി. അപ്പേഴേക്കും മറ്റു മൂന്നുപേർ മുങ്ങിയിരുന്നു.
Read MoreDay: 16 June 2024
നടൻ വിജയ് തമിഴ്‌നാട്ടിൽ പര്യടനത്തിന് തയ്യാറെടുക്കുന്നു; ജനങ്ങളെ നേരിൽക്കണ്ട് ബന്ധം ദൃഢപ്പെടുത്തും
ചെന്നൈ : നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള പാർട്ടിയായ തമിഴക വെട്രി കഴകം 2026 നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഉടൻതന്നെ വിജയ് തമിഴ്നാട്ടിലുടനീളം പര്യടനം ആരംഭിക്കും. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും എല്ലാ ജില്ലകളിലെയും ജനങ്ങളെ നേരിൽക്കണ്ട് ബന്ധം ദൃഢപ്പെടുത്തുകയാണ് പര്യടനത്തിന്റെ ഉദ്ദേശ്യം. യാത്രയിൽ ജില്ലാ യൂണിറ്റുകളുടെ പ്രവർത്തനം വിപുലപ്പെടുത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയം വരിക്കുകയാണ് ലക്ഷ്യമെന്ന് തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി ബസി ആനന്ദ് കരൂരിൽ പറഞ്ഞു. രണ്ടുകോടി പുതിയ അംഗങ്ങളെ ചേർക്കാനാണ് വിജയ് നിർദേശം നൽകിയിരിക്കുന്നത്. വനിതാ…
Read Moreഡി.എം.കെ. അധികാരത്തിൽ എത്തിയതോടെ ക്രമസമാധാനനില തകർത്തു -അണ്ണാമലൈ
ചെന്നൈ : ഡി.എം.കെ. അധികാരത്തിലെത്തിയശേഷം തമിഴ്നാട് സമൂഹവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്നും മുമ്പെങ്ങുമില്ലാത്തവിധം കുറ്റകൃത്യങ്ങൾ വർധിച്ചെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ആരോപിച്ചു. പോലീസ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയാത്തമട്ടിലാണ്. മുഖ്യമന്ത്രി വാർത്ത വായിക്കാറുണ്ടോ. ക്രമസമാധാനനിലയെക്കുറിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിക്കുന്നുണ്ടോ -അണ്ണാമലൈ ചോദിച്ചു. ചെന്നൈ നഗരം കൊലക്കളമായിമാറിയിരിക്കുന്നു. വർധിച്ചുവരുന്ന കഞ്ചാവ് വിൽപ്പന കുറ്റകൃത്യങ്ങൾ വർധിപ്പിക്കുന്നു. ഇവ നിയന്ത്രിച്ചില്ലെങ്കിൽ ഡി.എം.കെ. വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും അണ്ണാമലൈ പറഞ്ഞു.
Read Moreമുംബൈ പോലീസ് ചമഞ്ഞ് നഗരത്തിൽ പണംതട്ടിയ രാജസ്ഥാൻസ്വദേശി അറസ്റ്റിൽ
ചെന്നൈ : മുംബൈയിലെ പോലീസുകാരൻ ചമഞ്ഞ് ഓൺലൈൻമാർഗത്തിൽ പണംതട്ടിയെടുത്ത രാജസ്ഥാൻസ്വദേശി അറസ്റ്റിൽ. ചെന്നൈ കിൽപ്പോക്കിൽ താമസിക്കുന്ന അശോക് രഞ്ജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണംനടത്തിയ ചെന്നൈ പോലീസാണ് ജയ്‌പുരിൽനിന്നുള്ള വിശാൽ കുമാറിനെ പിടികൂടിയത്. ലഹരിക്കടത്ത് ആരോപിച്ച് 15.26 ലക്ഷം രൂപയാണ് ഇയാൾ അശോകിൽനിന്ന് തട്ടിയെടുത്തത്. കൂറിയർ സ്ഥാപനത്തിൽനിന്ന് എന്നപേരിൽ അശോകിന് മാർച്ച് 17-ന് ഫോൺകോൾ വന്നു. അശോകിന്റെ പേരിൽ മുംബൈയിൽനിന്ന് തയ്‌വാനിലേക്ക് ലഹരിമരുന്ന് കൂറിയർ മുഖേന അയച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അറിയിച്ചു. തുടർന്ന് മുംബൈ പോലീസ് ഉദ്യോഗസ്ഥൻ എന്നപേരിൽ മറ്റൊരാൾ ഫോണിൽ…
Read Moreയുവകർഷകനെ കാട്ടാന ചവിട്ടിക്കൊന്നു
ചെന്നൈ : തമിഴ്‌നാട്ടിലെ സത്യമംഗലം കടുവാ സംരക്ഷണ കേന്ദ്രത്തിൽ യുവകർഷകനെ കാട്ടാന ചവിട്ടിക്കൊന്നു. സ്വന്തം കൃഷിയിടത്തിന് കാവൽ കിടക്കുകയായിരുന്ന വെങ്കിടാചല (25) മാണ് ഭവാനിസാഗർ വനമേഖലയിലെ സൂചിക്കുട്ടയിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ കാട്ടാന കൃഷിനശിപ്പിക്കാനെത്തി. തുരത്താൻ ശ്രമിച്ചപ്പോൾ വെങ്കടാചലത്തെ ആക്രമിക്കുകയായിരുന്നു.
Read Moreചെന്നൈ വിമാനത്താവള പദ്ധതി : കുടിയൊഴിയേണ്ടി വരുന്ന ഗ്രാമവാസികൾ സംസ്ഥാനം വിട്ട് ആന്ധ്രയിലേക്ക് അഭയം തേടുന്നു
ചെന്നൈ : പുതിയ വിമാനത്താവളത്തിനായി കുടിയൊഴിയേണ്ടി വരുന്ന ഗ്രാമവാസികൾ സംസ്ഥാനം വിടാൻ ഒരുങ്ങുന്നു. അഭയം തേടി ആന്ധ്ര സർക്കാരിനെ സമീപിക്കാനാണ് സമര സമിതിയുടെ തീരുമാനം. നഗരത്തിൽനിന്ന് 70 കിലോ മീറ്ററോളം അകലെ പരന്തൂരിലാണ് ചെന്നൈയിലെ രണ്ടാം വിമാനത്താവളം നിർമിക്കാൻ ഒരുങ്ങുന്നത്. ഇതിനായി 13 ഗ്രാമങ്ങളിൽ താമസിക്കുന്നവരെയാണ് ഒഴിപ്പിക്കേണ്ടി വരുക. ഇവരുടെ കൃഷിയിടങ്ങളും നഷ്ടമാകും. കൃഷിയിടങ്ങൾ നഷ്ടമാകുന്നതോടെ ഉപജീവന മാർഗം ഇല്ലാതാകുമെന്ന് പറഞ്ഞാണ് പ്രദേശവാസികൾ സമരം നടത്തുന്നത്. രണ്ട് വർഷത്തോളം മുമ്പ് ആരംഭിച്ച സമരം ജൂൺ 24-ന് 700 ദിവസം പൂർത്തിയാക്കും. ഈ ദിവസം ആന്ധ്രയിലെ…
Read Moreമുൻമുഖ്യമന്ത്രി ജയലളിത തുടക്കമിട്ട അമ്മ ഉണവകങ്ങൾ; 11 വർഷത്തിനുശേഷം പുതിയ ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തും
ചെന്നൈ : സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ ഭക്ഷണം നൽകാനായി മുൻമുഖ്യമന്ത്രി ജയലളിത തുടക്കമിട്ട അമ്മ ഉണവകങ്ങൾ 11 വർഷത്തിനുശേഷം മുഖം മിനുക്കാനൊരുങ്ങുന്നു. പുതിയ ഭക്ഷണവിഭവങ്ങൾ ഉൾപ്പെടെ ഒട്ടേറെ മാറ്റങ്ങൾവരുത്തി പ്രവർത്തനം മെച്ചപ്പെടുത്താനാണ് സർക്കാരിന്റെ തീരുമാനം. ആദ്യം ചെന്നൈയിൽ മാത്രമാവും ഇതു നടപ്പാക്കുക. പതുക്കെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. അമ്മ ഉണവകങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണി നടത്തും. പഴകിയ അടുക്കളപ്പാത്രങ്ങളും ഫ്രിഡ്ജ്, ഗ്രൈൻഡർ, മിക്സി തുടങ്ങിയവയും മാറ്റി പുതിയതു വാങ്ങും. കാലൊടിഞ്ഞ തീൻമേശകൾ ഉൾപ്പെടെ ഫർണിച്ചറുകളും മാറ്റും. പുതിയ ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തി കൂടുതൽ ആളുകളെ ആകൃഷ്ടരാക്കും. നിലവിൽ അമ്മ…
Read More‘തമിഴ് പുതൽവൻ’; ആൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് മാസം തോറും ആയിരം രൂപ ഓഗസ്റ്റുമുതൽ
ചെന്നൈ : സർക്കാർ സ്കൂളുകളിൽ പഠിച്ച ആൺകുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് മാസം തോറും 1,000 രൂപ വീതം നൽകുന്ന ‘തമിഴ് പുതൽവൻ’ പദ്ധതിക്ക് ഓഗസ്റ്റിൽ തുടക്കമാവുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുപോകുന്ന പെൺകുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് ആവിഷ്‌കരിച്ച ‘പുതുമൈ പെൺ’ പദ്ധതിയുടെ മാതൃക പിന്തുടർന്നാണ് ആൺകുട്ടികൾക്കുവേണ്ടി ‘തമിഴ് പുതൽവൻ’ പദ്ധതി ആവിഷ്കരിച്ചത്. സർക്കാർ സ്കൂളിൽ ആറുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിച്ച ആൺകുട്ടികൾ അംഗീകൃത സ്ഥാപനങ്ങളിൽ ബിരുദത്തിനോ പ്രൊഫഷണൽ കോഴ്‌സുകൾക്കോ ചേരുമ്പോഴാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. പഠനച്ചെലവിലേക്കായി കുട്ടികളുടെ അക്കൗണ്ടിൽ…
Read Moreഇ.പി.എസിനും ഒ.പി.എസിനും ഏകോപനസമിതിയുടെ കത്ത്; ശ്രമം അണ്ണാ ഡി.എം.കെ.യിൽ ഐക്യം കൊണ്ടുവരാൻ
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്തതോൽവിയുടെ പശ്ചാത്തലത്തിൽ അണ്ണാ ഡി.എം.കെ.യിൽ ഐക്യം പുനഃസ്ഥാപിക്കാൻ ഏകോപനസമിതി നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കും പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട മുൻനേതാക്കളായ ഒ. പനീർശെൽവം, വി.കെ. ശശികല, ടി.ടി.വി. ദിനകരൻ എന്നിവർക്കും സമിതി കത്തയച്ചു. പുറത്താക്കിയവരെ ഏകോപിപ്പിച്ച് അണ്ണാ ഡി.എം.കെ.യെ ശക്തിപ്പെടുത്താനാണ് മുൻ എം.പി. കെ.സി. പളനിസ്വാമി, മുൻ എം.എൽ.എ.മാരായ ജെ.സി.ഡി. പ്രഭാകർ, പുകഴേന്തി എന്നിവരുടെ നേതൃത്വത്തിൽ സമിതിയുണ്ടാക്കിയത്. മുൻമുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയും അണ്ണാ ഡി.എം.കെ. മുൻനേതാവുമായ ശശികലയുടെ നിർദേശപ്രകാരമാണ് സമിതിയുണ്ടാക്കിയതെന്നാണ് സൂചന.…
Read Moreസ്കൂളിൽ കടന്ന് ജീവനക്കാരനെ ആക്രമിച്ച പുള്ളിപ്പുലിയെ പിടികൂടി
ചെന്നൈ : തമിഴ്‌നാട്ടിലെ തിരുപ്പത്തൂരിൽ സ്കൂളിൽ കടന്ന പുള്ളിപ്പുലിയെ പിടികൂടി കാട്ടിലേക്കു വിട്ടു. വെള്ളിയാഴ്ച വൈകീട്ട് സ്വകാര്യ സ്കൂളിലെ കാർഷെഡ്ഡിൽ കടന്ന പുലിയെ മണിക്കൂറുകൾക്കുശേഷം ശനിയാഴ്ച പുലർച്ചെയാണ് മയക്കുമരുന്നു കുത്തിവെ ച്ച് പിടികൂടിയത്. വൈകീട്ട് സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെയാണ് പുള്ളിപ്പുലിയെത്തിയത്. സ്കൂൾപരിസരത്തുണ്ടായിരുന്ന വയോധികനെ ആക്രമിച്ചശേഷം പുലി കാർഷെഡ്ഡിനത്തുകയറി ഒരു കാറിനടിയിൽ കിടപ്പുതുടങ്ങി. കാവൽക്കാർ ഷെഡ് പുറത്തുനിന്നു പൂട്ടി. കാർ നിർത്തി പുറത്തിറങ്ങിയ അഞ്ചുപേർ അപ്പോൾ ഷെഡ്ഡിലുണ്ടായിരുന്നു. അവർ കാറിനുള്ളിൽ കയറി വാതിലടച്ചു. ഏഴുമണിക്കൂറോളം കാറിൽത്തന്നെ കഴിച്ചുകൂട്ടിയശേഷമാണ് അവർക്ക് പുറത്തിറങ്ങാനായത്. സ്കൂളിലെ കൂട്ടികളെ മാറ്റുകയും സമീപത്തെ…
Read More