Read Time:38 Second
ചെന്നൈ : റേഷൻകടകൾവഴി തുവരപ്പരിപ്പ്, പാമോയിൽ എന്നിവ ജൂൺ 19 മുതൽ വിതരണംചെയ്യാൻ സംസ്ഥാനസർക്കാർ ഉത്തരവിട്ടു.
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ടെൻഡർ നൽകാൻ വൈകിയതാണ് വിതരണം വൈകാൻ കാരണമെന്ന് ഭക്ഷ്യവകുപ്പ് അധികൃതർ പറഞ്ഞു.
മേയിൽ തുവരപ്പരിപ്പ്, പാമോയിൽ എന്നിവ ലഭിക്കാത്തവർക്കും ഈ മാസം നൽകുമെന്ന് അറിയിച്ചു.