ചെന്നൈ: കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് ആളുകൾ മരിച്ച സംഭവത്തിൽ ഇന്നലെ നിയമസഭയിൽ മരിച്ചവരെ അനുശോചിച്ചു. ഇതേത്തുടർന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ നേതൃത്വത്തിൽ മന്ത്രിമാരായ ദുരൈമുരുഗൻ, എ.വി.വേലു, സു.മുത്തുസാമി, ഉദയനിധി സ്റ്റാലിൻ, എം.സുബ്രഹ്മണ്യൻ, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിജിപി, ഇൻ്റലിജൻസ് വകുപ്പ് ഐജി എന്നിവരുമായി ചർച്ച നടത്തി. ഇതിൽ കള്ളക്കുറിച്ചി കലക്ടറും എസ്.പി. പങ്കെടുത്തു. യോഗത്തിനൊടുവിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രസ്താവനയിൽ കള്ളകുറിശ്ശി ജില്ലയിലെ കരുണാപുരം കോളനിയിൽ മെഥനോൾ കലർന്ന മദ്യം കഴിച്ച് 40 അതികം പേർ മരിച്ചെന്ന വാർത്ത കേട്ടതിൽ അതിയായ ദുഃഖവും…
Read MoreDay: 22 June 2024
കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് പരോളിലിറങ്ങിയ പ്രതി നാലു വർഷത്തിനുശേഷം പിടിയിൽ.
ചെന്നൈ : കേരളത്തിലുൾപ്പെടെ കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് പരോളിലിറങ്ങിയ പ്രതി നാലു വർഷത്തിനുശേഷം പിടിയിൽ. കോയമ്പത്തൂർ സ്വദേശി സി. ശിവകുമാറി (45)നെയാണ് ഈറോഡിലെ ഹോട്ടലിൽനിന്ന് പിടികൂടിയത്. പോലീസിന്റെ തന്ത്രപരമായ നീക്കമാണ് ഇയാളെ വലയിലാക്കിയത്. പരോളിലിറങ്ങിയ ശേഷം ദക്ഷിണേന്ത്യയിൽ പലയിടങ്ങളിലും ഹോട്ടൽജോലി ചെയ്യുകയായിരുന്നു ശിവകുമാർ. മധുര സ്റ്റൈലിൽ പൊറോട്ട ഉണ്ടാക്കാനെന്ന വ്യാജേന ഒരു പോലീസുകാരൻ അടുപ്പംകൂടിയാണ് ശിവകുമാറിനെ അറസ്റ്റുചെയ്തത്. പിന്നീട് കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു. ബിരുദധാരിയായ ശിവകുമാർ 2004-ൽ കേരളത്തിൽ കൊലപാതകക്കേസിൽ പ്രതിയാണ്. 2012-ൽ ചെന്നൈയിലെ വേളാച്ചേരിയിൽ ഒരുമിച്ചുതാമസിച്ച ഒരാളെ കൊന്നതിന് 2013-ൽ ഗിണ്ടി…
Read Moreടാസ്മാക് മദ്യവിൽപ്പന വരുമാനം സർക്കാർ നേടിയത് 45,886 കോടി രൂപ
ചെന്നൈ: കഴിഞ്ഞ 2023-24 വർഷത്തിൽ ടാസ്മാക് മദ്യവിൽപ്പനയിലൂടെ തമിഴ്‌നാട് സർക്കാർ നേടിയത് 45,886 കോടി രൂപയെന്ന് നയപ്രഖ്യാപനം. തമിഴ്‌നാട് സ്റ്റേറ്റ് കൊമേഴ്‌സ് കോർപ്പറേഷൻ (ടാസ്മാക്) ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് തമിഴ്‌നാട്ടിൽ വിൽക്കുന്നത്. നിലവിൽ തമിഴ്‌നാട്ടിൽ 4,829 റീട്ടെയിൽ മദ്യശാലകളും 2,919 ബാറുകളും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 23,986 പേരാണ് ഈ കടകളിൽ ജോലി ചെയ്യുന്നത്. ടാസ്മാക് വഴി തമിഴ്നാട് സർക്കാരിന് ലഭിച്ച വരുമാനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നിരോധന ഏകോപന വകുപ്പിൻ്റെ നയ വിശദീകരണ കുറിപ്പിൽ പറയുന്നത്. ഇതനുസരിച്ച് 2003-04ൽ 3639.93 കോടി രൂപയായിരുന്ന ടാസ്മാക്…
Read Moreകള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ അനാഥരായ കുട്ടികളുടെ ചെലവ് സർക്കാർ വഹിക്കും
ചെന്നൈ : കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികളുടെപേരിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. മാതാപിതാക്കളിൽ ഒരാളെ നഷ്ടമായവരുടെ പേരിൽ മൂന്നുലക്ഷം നിക്ഷേപിക്കും. മദ്യദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് 10 ലക്ഷം രൂപവീതം നൽകുമെന്ന് സംസ്ഥാന സർക്കാർ വ്യാഴാഴ്ച അറിയിച്ചിരുന്നു. അതിനു പുറമേയാണ് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കുള്ള സഹായം. അനാഥരായ കുട്ടികളുടെ പഠനച്ചെലവിനായ് മാസം 5,000 രൂപവീതം നൽകും. ഇവരുടെ സ്കൂൾഫീസും ഹോസ്റ്റൽ ഫീസും സർക്കാർവഹിക്കും. കുട്ടികൾ ബിരുദപഠനം…
Read Moreപാസഞ്ചർ തീവണ്ടികളാക്കി മാറ്റാനുള്ള തീരുമാനം റെയിൽവേ മാറ്റിവെച്ചു; പാസഞ്ചർ വണ്ടികളുടെ നമ്പർ മാറില്ല
ചെന്നൈ : കോവിഡ് കാലത്ത് എക്സ്‌പ്രസുകളാക്കി മാറ്റിയ 140 തീവണ്ടികൾ ജൂലായ് ഒന്ന് മുതൽ നമ്പർ മാറ്റി പാസഞ്ചർ തീവണ്ടികളാക്കി മാറ്റാനുള്ള തീരുമാനം റെയിൽവേ മാറ്റിവെച്ചു. തീവണ്ടികൾ നിലവിലുള്ള നമ്പറിൽത്തന്നെ സർവീസ് തുടരുമെന്ന് റെയിൽവേ വെള്ളിയാഴ്ച അറിയിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ഓട്ടം നിർത്തിയ പാസഞ്ചർ വണ്ടികൾ പിന്നീട് സർവീസ് പുനരാരംഭിച്ചപ്പോഴാണ് എക്സ്‌പ്രസ് വണ്ടികളാക്കി മാറ്റിയത്. ഇതോടെ, അവയുടെ കുറഞ്ഞ നിരക്ക് 10 രൂപയിൽനിന്ന് 30 രൂപയായി ഉയർന്നു. ഇവയിലെ നിരക്ക് കുറച്ച് വീണ്ടും പാസഞ്ചർ തീവണ്ടികളാക്കി മാറ്റുന്നതിനുള്ള നടപടികൾ മാർച്ചിൽ തിരഞ്ഞെടുപ്പുവേളയിൽ തുടങ്ങിയിരുന്നു.…
Read Moreചൂടിന് ആശ്വസം; സംസ്ഥാനത്ത് ഈ മാസം ലഭിച്ചത് 141 ശതമാനം മഴ
ചെന്നൈ : തമിഴ്‌നാട്ടിൽ ഈമാസംലഭിച്ചത് പതിവിലും 141 ശതമാനം അധികംമഴ. സാധാരണ ജൂണിൽ ശരാശരി 35.6 മില്ലീ മീറ്റർ മഴലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ഇതുവരെ 86.6 മില്ലീ മീറ്റർ മഴലഭിച്ചു. സംസ്ഥാനത്ത് ആകെലഭിച്ച ശരാശരി മഴയിൽ ഇരട്ടിയിലധികം വർധനയുണ്ടായപ്പോൾ ചെന്നൈയിൽ 346 ശതമാനമാണ് വർധനയുണ്ടായത്. തലസ്ഥാനത്ത് ഇതുവരെ 183.2 മില്ലീ മീറ്റർ മഴലഭിച്ചു. മുൻവർഷങ്ങളിലെ ശരാശരി 41.1 മില്ലീ മീറ്ററാണ്. മഴ തുടരുന്നതോടെ ചെന്നൈയിൽ താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചെന്നൈ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയായി രാത്രിയിൽ മഴ പതിവായിരിക്കുകയാണ്. രാത്രി ആരംഭിക്കുന്ന മഴ അടുത്ത…
Read Moreകള്ളക്കുറിച്ചി മദ്യദുരന്തം: സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
ചെന്നൈ : തമിഴ്‌നാട്ടിൽ കഴിഞ്ഞവർഷമുണ്ടായ മദ്യദുരന്തങ്ങളിൽ സർക്കാർ കർശന നടപടിയെടുത്തിരുന്നെങ്കിൽ കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തം ഒഴിവാക്കാനാകുമായിരുന്നെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കള്ളക്കുറിച്ചിയിലെ ദുരന്തം എങ്ങനെയുണ്ടായെന്നും എന്തൊക്കെ നടപടിയെടുത്തെന്നും ബോധിപ്പിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിഷമദ്യദുരന്തത്തെപ്പറ്റി സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ. നേതാവ് ഐ.എസ്. ഇമ്പദുരൈ നൽകിയ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി. കൃഷ്ണകുമാറും ജസ്റ്റിസ് കെ. കുമരേഷ്ബാബുവുമടങ്ങുന്ന ബെഞ്ച് സംസ്ഥാന സർക്കാരിനെ വിമർശിച്ചത്. മുൻകാല ദുരന്തങ്ങളിൽനിന്ന് അധികൃതർ പാഠംപഠിച്ചിരുന്നെങ്കിൽ സമാനസംഭവങ്ങൾ ആവർത്തിക്കുന്നത് തടയാനാവുമായിരുന്നെന്ന് കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞവർഷം രണ്ടിടത്തുണ്ടായ വിഷമദ്യദുരന്തങ്ങളിൽ 23 പേർ…
Read More24 കോടിയുടെ മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ച ദമ്പതിമാർ അറസ്റ്റിൽ
ചെന്നൈ : തൂത്തുക്കുടിയിൽ വീട്ടിൽ ഒളിപ്പിച്ചുവെച്ച 24 കോടി രൂപയുടെ മയക്കുമരുന്നുമായി ഭാര്യയും ഭർത്താവും അറസ്റ്റിൽ. തൂത്തുക്കുടി ടൗണിനടുത്ത് താമസിക്കുന്ന നിർമൽരാജ് (29), ഭാര്യ ശിവാനി (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ബാലാജി ശരവണന്റെ നിർദേശ പ്രകാരം പോലീസ് സംഘം വ്യാഴാഴ്ച രാത്രി പരിശോധന നടത്തുകയായിരുന്നു. എട്ടു കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്നും ഇതിന് ഏകദേശം 24 കോടി വില വരുമെന്നും പോലീസ് അറിയിച്ചു. നിർമൽരാജിനും ഭാര്യയ്ക്കും ആരാണ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തതെന്ന് ഉൾപ്പെടെയുള്ള…
Read Moreകള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തം; ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് നടന്‍ വിജയ്
ചെന്നൈ: ഈ വര്‍ഷം ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് നടന്‍ വിജയ്. കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തില്‍പെട്ടവരെ സഹായിക്കണമെന്ന് വിജയ് അഭ്യര്‍ത്ഥിച്ചു. വിജയുടെ രാഷ്‌ട്രീയ കക്ഷിയായ തമിഴക വെട്രി കഴകം ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ് ആണ് വിജയുടെ നിലപാട് വെളിപ്പെടുത്തിയത്. വിഷമദ്യ ദുരന്തത്തില്‍പെട്ടവരെ കഴിഞ്ഞ ദിവസം വിജയ് വിവിധ ആശുപത്രികളില്‍ എത്തി കണ്ടിരുന്നു. ചികിത്സയില്‍ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ ആരോഗ്യത്തെക്കുറിച്ച് ആരാഞ്ഞു.
Read Moreഊട്ടി പൈൻ ഫോറസ്റ്റിൽ സന്ദർശകർക്ക് നിരോധനം
ചെന്നൈ : ഊട്ടിയിലെ പ്രധാന ഉല്ലാസകേന്ദ്രങ്ങളിലൊന്നായ പൈൻ ഫോറസ്റ്റിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ വെള്ളിയാഴ്ചയും സന്ദർശകരെ കടത്തിവിട്ടില്ല. വ്യാഴാഴ്ചയാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഉടൻതന്നെ വനംവകുപ്പ് സഞ്ചാരികളെ അവിടെനിന്നു മാറ്റി. ഊട്ടി-ഗൂഡല്ലൂർ ദേശീയപാതയിൽ ഊട്ടിയിൽനിന്ന് എട്ടുകിലോമീറ്റർ ദൂരത്തിലാണ് പൈൻമരക്കാടുള്ളത്. സുരക്ഷയെ കരുതി സഞ്ചാരികൾക്ക് ഉടൻ പ്രവേശനം അനുവദിക്കില്ലെന്ന് വനം റേഞ്ചർ ശശികുമാർ പറഞ്ഞു. പൈൻമരക്കാടിനു സമീപമുള്ള ജനവാസസ്ഥലമായ തലകുന്തയിൽ കഴിഞ്ഞദിവസം കണ്ട കടുവയെ കൂടുവെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വനംവകുപ്പ് കടുവയെ നിരീക്ഷിച്ചുവരികയാണ്.
Read More