ഇന്ദിര ഗാന്ധി അമ്മയല്ല…… സുരേഷ് ഗോപിയെ തിരുത്തി ബിജെപി നേതാക്കൾ

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് പാർട്ടിയിൽ നിന്നും ഒരു തിരുത്ത്. കേന്ദ്ര മന്ത്രി ആയപ്പോൾ സുരേഷ് ഗോപി ചിലപ്പോൾ ഒക്കെ നടത്തുന്ന പ്രതികരണം പാർട്ടിക്ക് തലവേദന ആയിരുന്നു. ഇപ്പോൾ ഇന്ദിരാ ഗാന്ധിയേ കുറിച്ചുള്ള സുരേഷ് ഗോപിയുടെ നിലപാടിനെ അതി ശക്തമായി തിരുത്തുകയാണ്‌ ബിജെപി വക്താവ് സന്ദീപ് വചസ്പതി. സുരേഷ് ഗോപി കേന്ദ്ര മന്ത്രി എങ്കിൽ സന്ദീപ് വചസ്പതി പാർട്ടിയുടെ ഔദ്യോഗിക വക്താവാണ്‌. ആ നിലക്ക് സന്ദീപ് വചസ്പതി പാർട്ടിയിൽ ശക്തൻ എന്ന് മാത്രമല്ല ബ്ജ് ജെ പിയിൽ തുടങ്ങി ബി ജെ പിയിലൂടെ വളർന്ന്…

Read More

ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ ടയർപൊട്ടി നിയന്ത്രണം വിട്ട കാർ ലോറിയിൽ ഇടിച്ചു: എൻജിനിയറിങ് വിദ്യാർഥിനി മരിച്ചു

ചെന്നൈ : ഓടിക്കൊണ്ടിരിക്കുമ്പോൾ ടയർപൊട്ടി നിയന്ത്രണംവിട്ട കാർ എതിരേവന്ന ലോറിയിലിടിച്ച് എൻജിനിയറിങ് വിദ്യാർഥിനി മരിച്ചു. വെല്ലൂരിൽ നടന്ന അപകടത്തിൽ ചെന്നൈ തൗസന്റ് ലൈറ്റ്‌സ് സ്വദേശിനി അശ്വതിയാണ് (19) മരിച്ചത്. അശ്വതിക്ക്‌ ഒപ്പമുണ്ടായിരുന്ന സുഹൃത്തുകളായ വിഷ്ണു (19), ദ്രാവിഡ് (21), ശക്തിപ്രിയ (21) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുകൾ ഒന്നിച്ച് ചെന്നൈയിൽനിന്ന് ഏലഗിരിയിലേക്ക് വിനോദയാത്ര പോകുന്നതിനിടെയാണ് അപകടം. ചെന്നൈ-ബെംഗളൂരു ദേശീയപാതയിൽ വെല്ലൂരിന് സമീപം മോട്ടൂരിൽ എത്തിയപ്പോഴായിരുന്നു കാറിന്റെ മുൻവശത്തെ ടയർപൊട്ടിയത്.

Read More

ചെന്നൈ വിമാനത്താവളത്തിന് മൂന്നാഴ്ചയ്ക്കിടെ ഏഴാമത്തെ ബോംബ് ഭീഷണി

ചെന്നൈ : ചെന്നൈ വിമാനത്താവളത്തിന് മൂന്നാഴ്ചയ്ക്കിടെ ഏഴാമത്തെ ബോംബ് ഭീഷണി. വിമാനത്താവള അധികൃതർക്കാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. വിമാനത്താവളത്തിലെ ശൗചാലയത്തിലും യാത്രക്കാർ കാത്തിരിക്കുന്ന സ്ഥലത്തും ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. വിമാനത്താവളത്തിൽ ഉടനെ തിരച്ചിൽ ആരംഭിച്ചെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല. തുടർന്ന് വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സി.ഐ.എസ്.എഫ്. പോലീസ് എന്നിവരുടെ യോഗം വിളിച്ചുചേർത്തു. മുൻകരുതലെന്ന രീതിയിൽ വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിൽ കൂടുതൽ സുരക്ഷ ജീവനക്കാരെ നിയോഗിക്കാനും അധികൃതർ നിർദേശിച്ചു. കോയമ്പത്തൂർ വിമാനത്താവളത്തിനും തിങ്കളാഴ്ച ബോംബ് ഭീഷണിയുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചയ്ക്കുള്ളിൽ രാജ്യത്തെ പല വിമാനത്താവളങ്ങൾക്കും ബോംബ്…

Read More

കള്ളക്കുറിച്ചി വിഷമദ്യ വിൽപ്പന; ഡി.എം.കെ.യുടെ ഒത്താശയോടെയെന്ന് പളനിസ്വാമി

ചെന്നൈ : കള്ളക്കുറിച്ചിയിൽ വിഷമദ്യവിൽപ്പന നടക്കുന്നുണ്ടായിരുന്നുവെന്ന് നേരത്തേതന്നെ ഡി.എം.കെ. നേതൃത്വത്തിന് അറിയാമായിരുന്നുവെന്ന് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി. ഡി.എം.കെ.യിലെ പ്രമുഖനേതാക്കളുടെ ഒത്താശയോടെയാണ് ഇവിടെ വിൽപ്പന നടന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷമദ്യദുരന്തത്തിൽ പ്രതിഷേധിച്ച് അണ്ണാ ഡി.എം.കെ. കള്ളക്കുറിച്ചിയിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു പളനിസ്വാമി. സംസ്ഥാനത്ത് വ്യാജമദ്യവും മറ്റു ലഹരിപദാർഥങ്ങളും വ്യാപകമായി വിൽക്കുന്നുണ്ട്. എന്നാൽ ഇതുതടയാൻ സർക്കാർ നടപടിയെടുക്കുന്നില്ല. ഇതിന്റെ ഫലമായിട്ടാണ് ഇത്രയേറെ പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തമെന്നും പളനിസ്വാമി പറഞ്ഞു. ഇതിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദവി…

Read More

ജസ്റ്റിസ് ചന്ദ്രുവിന്റെ റിപ്പോർട്ട് കീറിയെറിഞ്ഞ് ബി.ജെ.പി. കൗൺസിലർ

ചെന്നൈ : വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച ജസ്റ്റിസ് കെ. ചന്ദ്രു സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ചെന്നൈകോർപ്പറേഷൻ കൗൺസിൽ യോഗത്തിനിടെ കീറിയെറിഞ്ഞു. ബി.ജെ.പി. കൗൺസിലറായ ഉമാ ആനന്ദനാണ് റിപ്പോർട്ടിന്റെ പകർപ്പുമായി യോഗത്തിൽഎത്തുകയും അത് കീറിയെറിയുകയും ചെയ്തത്. ഹിന്ദുവിരുദ്ധമാണ് റിപ്പോർട്ട് എന്നായിരുന്നു ഇവരുടെ ആരോപണം. ജാതി തിരിച്ചറിയുന്ന തരത്തിൽ ചരടുകൾ അടക്കമുള്ള അടയാളങ്ങൾ വിദ്യാർഥികൾ ധരിക്കാൻപാടില്ലെന്ന് ജസ്റ്റിസ് ചന്ദ്രുവിന്റെ റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധവുമായി എത്തിയ ഉമ, കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് തയ്യാറാകാതെവന്നതോടെയാണ് റിപ്പോർട്ട് കീറിയെറിഞ്ഞതിന് ശേഷം യോഗംബഹിഷ്‌കരിച്ചത്. ഉമയുടെ…

Read More

തദ്ദേശീയ മാർക്കറ്റിൽ റബ്ബറിന് വീണ്ടും വില കൂടി; അന്താരാഷ്ട്ര വിലയേക്കാൾ 20 രൂപ കൂടുതൽ

കോട്ടയം: നീണ്ട ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര വിലയെയും മറികടന്ന് റബ്ബറിന്റെ ആഭ്യന്തര വില. ബാങ്കോക്കിൽ 185 രൂപയാണ് നിലവിലെ വില. അതേ സമയം തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്‌ലൻഡിലും മറ്റും വിളവെടുപ്പ് വര്‍ധിച്ചതും വിപണിയിൽ കൂടുതൽ ചരക്കെത്തിയതുമാണ് ഇത്തവണ അന്താരാഷ്ട്ര വില ഇടിയാന്‍ കാരണം. കഴിഞ്ഞ വർഷങ്ങളിലെല്ലാം അന്താരാഷ്ട്ര വിലയായിരുന്നു മുകളിൽ. തായ്‌ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മരങ്ങളുടെ രോഗബാധയും മറ്റും കാരണം ഉത്പാദനം കഴിഞ്ഞ വർഷം വൻതോതിൽ ഇടിഞ്ഞിരുന്നു. ഇതോടെ റബ്ബറിന് ക്ഷാമം വന്നതാണ് കഴിഞ്ഞ വർഷങ്ങളിൽ അന്താരാഷ്ട്രവില കൂടാൻ…

Read More

പാലക്കാട് ബിജെപിക്കായി വനിതാ മുഖം? പത്മജയോ ശോഭയോ മത്സരിക്കുമെന്ന് സൂചന

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി ജില്ലയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി. വനിതാ മുഖങ്ങളെയാണ് ഇത്തവണ ജില്ലയില്‍ പരിഗണിക്കുന്നതെന്നാണ് സൂചന. ശോഭാ സുരേന്ദ്രനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം ജില്ലയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെതിരെ മത്സരിച്ച് വോട്ട് ഉയര്‍ത്തിയ ശോഭാ സുരേന്ദ്രന് പാലക്കാട് ശക്തമായ മത്സരം കാഴ്ച്ചവെക്കാനാവുമെന്ന വിലയിരുത്തലിലാണ് നിര്‍ദേശം. എന്നാല്‍ ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കുകയും പാലക്കാട് പത്മജ വേണുഗോപാലിനെയോ സി കൃഷ്ണകുമാറിനെയോ മത്സരിപ്പിക്കണമെന്നുമാണ് ബിജെപിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം. രാഹുല്‍ ഗാന്ധി…

Read More

മുഖ്യമന്ത്രിക്ക് ഹെലികോപ്റ്റർ തുടരും; മൂന്നു മാസത്തെ വാടക 2.4 കോടി രൂപ അനുവദിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകൾക്കായി പോലീസ് വാടകക്ക് എടുത്തിട്ടുള്ള ഹെലികോപ്റ്ററിന് വാടകയിനത്തിൽ രണ്ടരകോടിയോളം രൂപ അനുവദിച്ച് ഉത്തരവായി. മൂന്ന് മാസത്തെ വാടകയായി രണ്ടുകോടി നാൽപത് ലക്ഷം രൂപയാണ് അനുവദിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഏർപ്പെടുത്തിയിട്ടുള്ള ട്രഷറി നിയന്ത്രണം മറികടന്നാണ് ഈ തുക നൽകുന്നത്. വെള്ളിയാഴ്ചയാണ് ഉത്തരവിറങ്ങിയത്. ഹെലികോപ്റ്ററിൻ്റെ മൂന്ന് മാസത്തെ വാടക നൽകാൻ ആവശ്യപ്പെട്ട് ഡിജിപി മെയ് ആറിന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. പണം അടിയന്തിരമായി അനുവദിക്കാന്‍ മെയ് 15ന് ധനമന്ത്രിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെയാണ് പോലീസിന് നീക്കിവച്ചിരുന്ന തുകയിൽ…

Read More

കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലുണ്ടായിരുന്ന 13 കാരി മരിച്ചു

കോഴിക്കോട്: കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12-ന് ആണ് കുട്ടി മരിച്ചത്. മരണ കാരണം അത്യപൂര്‍വ്വ അമീബയെന്നാണ് പരിശോധനാ ഫലം. തലവേദനയും ചര്‍ദ്ദിയും ബാധിച്ച് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളില്‍ നിന്ന്…

Read More