അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പത്രസമ്മേളനം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് അണ്ണാമലൈയുടെ നോട്ടീസ്

0 0
Read Time:1 Minute, 39 Second

ചെന്നൈ : അപകീർത്തിപ്പരാമർശത്തിന്റെ പേരിൽ ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡി.എം.കെ. ഓർഗനൈസിങ് സെക്രട്ടറി ആർ.എസ്. ഭാരതിക്ക്‌ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ നോട്ടീസ്.

കള്ളക്കുറിച്ചി വിഷമദ്യദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ ആരോപണത്തിന്റെ പേരിലാണ് നടപടി. മദ്യദുരന്തത്തിന് പിന്നിൽ അണ്ണാമലൈയും ബി.ജെ.പി.യുമാണെന്നായിരുന്നു ഭാരതിയുടെ ആരോപണം.

പത്രസമ്മേളനത്തിൽ ഭാരതി നടത്തിയ ആരോപണം ഒട്ടേറെ വാർത്താചാനലുകൾ സംപ്രേഷണംചെയ്തു. ഒട്ടേറെ പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയുംചെയ്തു. ഇതിലൂടെ തനിക്ക് വലിയ മാനഹാനിയുണ്ടായെന്നും അണ്ണാമലൈ നോട്ടീസിൽ പറയുന്നു.

അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഭാരതി പത്രസമ്മേളനം നടത്തിയത്.

അതിനാൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിന് മൂന്നു ദിവസത്തിനുള്ളിൽ ക്ഷമാപണം നടത്തണമെന്നും നഷ്ടപരിഹാരമായി ഒരുകോടി രൂപ നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.

നഷ്ടപരിഹാരമായി ലഭിക്കുന്ന തുക കള്ളക്കുറിച്ചിയിൽ ലഹരിവിമുക്തകേന്ദ്രം തുടങ്ങാൻ ഉപയോഗിക്കുമെന്നും വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts