പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി വിഷ്ണു(21)വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. സഹപാഠികള്‍ ഭക്ഷണം കഴിച്ച് തിരികെ വന്നപ്പോള്‍ വിഷ്ണുവിനെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിഷ്ണുവിന് മാനസികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായിട്ടാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Read MoreMonth: June 2024
വിഷമദ്യദുരന്തം : സി.ബി.ഐ. അന്വേഷണത്തിനായി മദ്രാസ് ഹൈക്കോടതിയിൽ ഒരു ഹർജികൂടി
ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ.ക്കുവിടണമെന്നാവശ്യപ്പെട്ട് പി.എം.കെ.യും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തേ അണ്ണാ ഡി.എം.കെ. നൽകിയ ഹർജിക്കൊപ്പം ഇത് പരിഗണിക്കും. വ്യാജമദ്യം നിർമിക്കുന്നതിനുവേണ്ട അസംസ്കൃതവസ്തുക്കൾ അയൽ സംസ്ഥാനങ്ങളിൽനിന്നാണ് വാങ്ങിയത് എന്നതുകൊണ്ട് സംസ്ഥാന പോലീസിനോ ഏകാംഗ കമ്മിഷനോ വിശദമായ അന്വേഷണംനടത്താൻ കഴിയില്ലെന്ന് പി.എം.കെ.യുടെ അഭിഭാഷകൻ കെ. ബാലു നൽകിയ പൊതുതാത്പര്യ ഹർജിയിൽ പറയുന്നു. മദ്യദുരന്തത്തിന്റെ കാര്യം കള്ളക്കുറിച്ചി കളക്ടർ ആദ്യം മറച്ചുവെച്ചത് സംസ്ഥാന സർക്കാരിന്റെ താത്പര്യപ്രകാരമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സി.ബി.ഐ. അന്വേഷണമാണ് ഉചിതമെന്നാണ് ഹർജിക്കാരന്റെ വാദം. ആക്ടിങ് ചീഫ് ജസ്റ്റിസ്…
Read Moreസർക്കാരിന്റെ നടപടി ആവശ്യം; ഗവർണറെ നേരിൽകണ്ട് അണ്ണാ ഡി.എം.കെ. നേതാക്കൾ
ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ സർക്കാരിന്റെ നടപടി ആവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ. നേതാക്കൾ ഗവർണർ ആർ.എൻ. രവിയെ കണ്ടു. തമിഴ്‌നാട്ടിൽ ഭരണഘടനാ സംവിധാനങ്ങൾ തകർന്നുവെന്നും ഈ വിഷയം രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു. സംഭവത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു.ഈ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം പളനിസ്വാമി ഗവർണർക്ക് നൽകി. തമിഴ്‌നാട് പോലീസ് സംഭവത്തിൽ അന്വേഷണം നടത്തിയാൽ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കില്ല. സർക്കാരിന്റെ കൈയിലെ കളിപ്പാവയായിട്ടാകും പോലീസ് പ്രവർത്തിക്കുകയെന്ന് പളനിസ്വാമി പറഞ്ഞു. നീതിപൂർവമായ…
Read Moreചെന്നൈ-നാഗർകോവിൽ വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തി
ചെന്നൈ : ചെന്നൈ എഴുമ്പൂർ- നാഗർകോവിൽ വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തി. രാവിലെ അഞ്ചിന് ചെന്നൈയിൽ നിന്ന് യാത്രതിരിച്ച വന്ദേ ഭാരത് ഉച്ചയ്ക്ക് 1.50-ന് നാഗർകോവിൽ സ്റ്റേഷനിൽ എത്തി. ഉച്ചയ്ക്ക് 2.20-ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട വണ്ടി രാത്രി 11.15-ന് ചെന്നൈയിൽ എത്തിച്ചേർന്നു. എട്ട് ബോഗികളുമായാണ് ട്രയൽ നടത്തിയത്. കഴിഞ്ഞ 20-ന് ചെന്നൈ റയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി സർവീസ് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പ്രധാനമന്ത്രിയുടെ പരിപാടി റദ്ദായതിനെത്തുടർന്ന് ഉദ്ഘാടനം മാറ്റിവെച്ചു.
Read Moreശബരിമലയിൽ അവഹേളിക്കപ്പെട്ടതായി സംസ്ഥാനത്ത് നിന്നും പോയ ട്രാൻസ് വനിതകൾ
ചെന്നൈ : തമിഴ്‌നാട്ടിൽനിന്ന് ശബരിമല ദർശനത്തിനുപോയ മൂന്ന് ട്രാൻസ്‌ജെൻഡർ വനിതകളെ പോലീസ് അവഹേളിച്ചെന്ന് പരാതി. അനധികൃത ലിംഗപരിശോധന നടത്തിയെന്നും ദർശനാനുമതി നിഷേധിച്ചെന്നുമാണ് ഇവർ പറയുന്നത്. തമിഴ്‌നാട് സർക്കാർ നൽകിയ ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ കാർഡുമായാണ് ഇവർ ശബരിമലയ്ക്കു പോയത്. ഒരാളുടെ അമ്മയും കൂടെയുണ്ടായിരുന്നു. തിരിച്ചറിയൽ കാർഡ് നോക്കി പാസ് അനുവദിച്ചു. എന്നാൽ, ക്ഷേത്രത്തിനടുത്തുവെച്ച് പോലീസ് തടഞ്ഞു. ട്രാൻസ് വനിതകൾക്ക് ദർശനം അനുവദിക്കാനാവില്ലെന്നാണ് പറഞ്ഞത്. തങ്ങൾ പതിവായി ക്ഷേത്രദർശനം നടത്തുന്നവരാണെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ശബരിമലയിലെ ശൗചാലയത്തിൽവെച്ച് വനിതാ പോലീസുകാർ തങ്ങളെ വസ്ത്രമഴിച്ച് പരിശോധിച്ചെന്ന് ഇവർ പറയുന്നു. പിന്നീട്…
Read Moreമൂന്ന് വര്‍ഷത്തിനിടെ 65,483 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നൽകിയതായി; എംകെ സ്റ്റാലിന്‍
ചെന്നൈ: 2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്തെ 75,000 സര്‍ക്കാര്‍ തസ്തികകളിലെ ഒഴിവുകള്‍ ആ വര്‍ഷം ജനുവരിയോടെ നികത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. നിയമസഭയിലായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനം. വിവിധ തസ്തികകളിലായി ഈ വര്‍ഷം 46,584 പേര്‍ക്ക് നിയമനം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള 30,219 ഒഴിവുകളില്‍ 2026 ജനുവരിയോടെ നിയമനം പൂര്‍ത്തിയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 65,483 യുവാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയായും അദ്ദേഹം അവകാശപ്പെട്ടു. സ്വകാര്യമേഖലയില്‍ സര്‍ക്കാരിന്റെ നൈപുണ്യപരിശീലനം, തൊഴില്‍ മേളകള്‍ മുഖാന്തരം 5,08,055 യുവാക്കള്‍ക്ക് ജോലി ലഭിച്ചതായും…
Read Moreമുൻ ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. മൂന്ന് ദിവസം മുൻപ് വിവാഹ മോചിതയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്. കഴിഞ്ഞ ശനിയാഴ്ച കോടതിയിൽ നിന്ന് വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു മണികണ്ഠേശ്വരത്ത് താമസം. തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും…
Read Moreസെന്തിൽബാലാജിയുടെ റിമാൻഡ് നീട്ടി
ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽകേസിൽ അറസ്റ്റിലായ മുൻമന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂലായ് ഒന്ന് വരെ നീട്ടി. മുൻ ഉത്തരവ് പ്രകാരമുള്ള റിമാൻഡ് കാലാവധി അവസാനിച്ചതോടെ വീഡിയോ കോൺഫറൻസിങ് മുഖേന ബാലാജിയെ ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെ ചൊവ്വാഴ്ച ഹാജരാക്കി. തുടർന്നാണ് ജഡ്ജി എസ്.അല്ലി റിമാൻഡ് നീട്ടി ഉത്തരവ് പുറപ്പെടുവിച്ചത്. കേസിനെ എതിർത്ത് ബാലാജി സമർപ്പിച്ച ഹർജികൾ ജൂലായ് ഒന്നിന് പരിഗണിക്കാൻ മാറ്റുകയും ചെയ്തു. മുൻ അണ്ണാ ഡി.എം.കെ. സർക്കാരിൽ മന്ത്രിയായിരുന്ന ബാലാജി ഗതാഗത വകുപ്പിൽ ജോലി വാഗ്ദാനം ചെയ്തു പലരിൽനിന്ന്…
Read More12.5 കോടി രൂപയുടെ സ്വർണം ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി
ചെന്നൈ : ദുബായിൽനിന്ന് കടത്തികൊണ്ടുവന്ന 12.5 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ സ്വർണം ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ പത്ത് യാത്രക്കാരാണ് പിടിയിലായത്. ദുബായിൽനിന്ന് രണ്ട് വിമാനങ്ങളിലായാണ് പത്ത് യാത്രക്കാർ എത്തിയത്. ഇന്റലിജൻസ് അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് അധികൃതർ പരിശോധന നടത്തിയത്. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താനാണ് യാത്രക്കാർ ശ്രമിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
Read Moreകെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം ഇന്ന് ; ഇനി കുറഞ്ഞ നിരക്കിൽ ഡ്രൈവിങ് പഠിക്കാം
തിരുവനന്തപുരം: കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിങ് സ്കൂളിന്റെയും സോളാർ പവർ പ്ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം ആനയറയിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, മേയർ ആര്യാ രാജേന്ദ്രൻ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഉന്നത നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്‌കൂളുകൾ എന്ന പുതിയ സംരംഭത്തിന്…
Read More