ചെന്നൈ : ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതിനിടെ പതിനഞ്ചുകാരൻ ഷോക്കേറ്റുമരിച്ചു. തിരുവാരൂരിലെ മാരിയമ്മർക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുമ്പോൾ മധുരാജാണ് മരിച്ചത്. മധുരാജ് അടക്കം നാലുപേർചേർന്ന് ബോർഡ് ഉയർത്തുമ്പോൾ അതിന്റെ ഒരുഭാഗം വൈദ്യുതിക്കമ്പിയിൽ തട്ടുകയായിരുന്നു. നാലുപേർക്കും ഷോക്കേറ്റു. മധുരാജ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റുരണ്ടുപേർ പ്രാഥമികചികിത്സയ്ക്കുശേഷം ആശുപത്രിവിട്ടു.
Read MoreDay: 1 July 2024
മലിനജലം കുടിച്ച 11 വയസ്സുകാരൻ മരിച്ചസംഭവത്തിൽ ജലത്തിൽ മാലിന്യം കലർന്നതായി കോർപ്പറേഷൻ
ചെന്നൈ : മാലിന്യം കലർന്ന കുടിവെള്ളം കുടിച്ച 11 വയസ്സുകാരൻ മരിച്ച സംഭവത്തിൽ വിവിധ സ്ഥലങ്ങളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാംപിളുകളിൽ 17 എണ്ണത്തിൽ മാലിന്യമുണ്ടെന്ന് കണ്ടെത്തി. കുട്ടി മാലിന്യം കലർന്നവെള്ളമാണ് കുടിച്ചതെന്നും ചെന്നൈ കോർപ്പറേഷൻ അധികൃതർ സമ്മതിച്ചു. ചോർച്ചയുള്ള കുടിവെള്ള വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചതായും അറിയിച്ചു. സൈദാപ്പേട്ടയിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ രാജേഷ് കുമാറിന്റെ മകൻ യുവരാജാണ് മരിച്ചത്. സഹോദരിയെ എഗ്‌മോറിലെ വുമൺ ആൻഡ് ചൈൽഡ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കയാണ്. ജൂൺ 26-നാണ് യുവരാജിന് വയറിളക്കമുണ്ടായത്. ശനിയാഴ്ച മരിച്ചു.
Read Moreകർണാടക അണക്കെട്ടുകളിൽ നിന്ന് ഉപരിതലജലം തുറന്നുവിട്ടു; ഹൊഗൈനക്കലിൽ ജലനിരപ്പ് ഉയർന്നു
സേലം : കർണാടക അണക്കെട്ടുകളിൽ നിന്ന് ഉപരിതലജലം തുറന്നുവിട്ടതിനാൽ ഹൊഗൈനക്കലിലേക്കുള്ള ഒഴുക്ക് കൂടി. ജലനിരപ്പും ഉയർന്നു. കർണാടക, കേരളം എന്നിവിടങ്ങളിൽ തെക്കുകിഴക്ക് മൺസൂൺ തീവ്രമായതിനാൽ കർണാടകത്തിലെ കബനി, കൃഷ്ണരാജസാഗർ അണകളിലെ ജലനിരപ്പും ഉയർന്നിട്ടുണ്ട്. കബനി അണയിൽനിന്ന് 1,000 ഘനയടി വെള്ളവും കൃഷ്ണരാജസാഗർ അണയിൽനിന്ന് 490 ഘനയടി വെള്ളവും തുറന്നുവിട്ടു., അജ്ചരുവി, സിനിഫാൾസ് എന്നിവിടങ്ങളിലെ വെള്ളച്ചാട്ടത്തിന് ശക്തിയേറി.
Read Moreഉണ്ടായിരുന്നത് ഒരു വിദ്യാർത്ഥി മാത്രം; രാമനാഥപുരത്തെ സ്കൂൾ അടച്ചു
ചെന്നൈ : പഠിക്കാൻ ഒരു വിദ്യാർഥിനി മാത്രമുണ്ടായിരുന്ന പ്രൈമറി സ്കൂൾ പൂട്ടി. രാമനാഥപുരം തിരുവാടനെ താലൂക്കിലെ കടമ്പൂരിലെ ഗവ. പ്രൈമറി സ്കൂളാണ് ഒരു കുട്ടിമാത്രമായതിനാൽ പൂട്ടിയത്. വിദ്യാർഥിനിയെ രക്ഷിതാക്കൾ കുരുത്തഗുഡി പ്രൈമറി സ്കൂളിൽ ചേർത്തു. നാല് വർഷം മുമ്പ് വരെ കുട്ടികൾ പഠിക്കാനുണ്ടായിരുന്നു. പിന്നീട് പലരും സമീപത്തെ മറ്റ് സ്കൂളുകളിലേക്ക് പോയി. അധ്യാപകർക്കും മറ്റ് സ്കൂളുകളിലേക്ക് മാറ്റം കിട്ടുകയും ചെയ്തു.
Read Moreപരന്തൂർ വിമാനത്താവളം ഉപേക്ഷിക്കണമെന്നാവശ്യം; പ്രദേശവാസികൾ നിരാഹാരസമരത്തിലേക്ക്
ചെന്നൈ : പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരാഹാര സമരത്തിനൊരുങ്ങുന്നു. പരന്തൂരിലും സമീപത്തുമുള്ള 20 ഗ്രാമങ്ങളിൽനിന്നുള്ളവരാണ് സമരം നടത്താൻ തീരുമാനിച്ചത്. കാഞ്ചീപുരം കളക്ടറേറ്റിന് മുന്നിൽ ബുധനാഴ്ചമുതൽ അനിശ്ചിതകാലത്തേക്ക് റിലേസമരം നടത്താനാണ് തീരുമാനം. പദ്ധതി സർക്കാർ ഉപേക്ഷിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതി നേതാവ് സുബ്രഹ്മണ്യൻ പറഞ്ഞു. ചെന്നൈയിലെ രണ്ടാം വിമാനത്താവളമെന്ന നിലയിലാണ് പരന്തൂരിൽ 5000 ഏക്കറിലേറെസ്ഥലത്ത് ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കുന്നത്. 20,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഏറ്റെടുക്കുന്നസ്ഥലത്തിൽ ഏറെയും കൃഷിയിടങ്ങളും ചതുപ്പുനിലങ്ങളുമാണ്. 1500-ഓളം കുടുംബങ്ങളെയും ഒഴിപ്പിക്കണം. സ്ഥലത്തിന് നിലവിലെ വിലയുടെ മൂന്നിരട്ടി നൽകാമെന്ന്…
Read Moreട്വന്റി 20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് സ്റ്റാലിന്റെ അഭിനന്ദനം
ചെന്നൈ : ട്വന്റി 20 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സമ്പൂർണ ആധിപത്യത്തോടെ രണ്ടാം ട്വന്റി 20 ലോകകപ്പ് നേടിയ ടീമിന്റെ വിജയം ആഘോഷിക്കുന്നതിൽ അതിയായ ആഹ്ളാദമുണ്ട്. വെല്ലുവിളിയെ നേരിടുന്നതിൽ ടീം സമാനതയില്ലാത്ത മികവുകാട്ടിയെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
Read Moreസാമ്പത്തികക്രമക്കേട് അടക്കം ആരോപണവിധേയനായ വി.സി.യുടെ കാലാവധി നീട്ടി
ചെന്നൈ : സാമ്പത്തികക്രമക്കേട് അടക്കം ആരോപണങ്ങൾ നേരിടുന്ന പെരിയാർ സർവകലാശാല വൈസ് ചാൻസലർ ആർ. ജഗന്നാഥന്റെ കാലാവധി ഒരുവർഷംകൂടി നീട്ടി. ഞായറാഴ്ച സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് ഒരുദിവസംമുമ്പ് ഗവർണർ ആർ.എൻ. രവി അടുത്ത മേയ് 19 വരെ പദവി നീട്ടിക്കൊടുത്തത്. സംവരണം പാലിച്ചില്ല, വ്യാജസർട്ടിഫിക്കറ്റ് തയ്യാറാക്കൽ, സോഫ്റ്റ്‌വേർ വാങ്ങുന്നതിൽ സാമ്പത്തികക്രമക്കേട് നടത്തി തുടങ്ങിയ ആരോപണങ്ങളാണ് ജഗന്നാഥനെതിരേയുള്ളത്. ജീവനക്കാരുടെ സംഘടനാനേതാവിനെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റും നേരിട്ടിട്ടുണ്ട്.
Read Moreനാട്ടിലേക്ക് ദീപാവലി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായത് ഏതാനും മിനിറ്റുകൾക്കുള്ളിൽ
ചെന്നൈ: ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എക്‌സ്പ്രസ് ട്രെയിനുകളുടെ ദീപാവലി ടിക്കറ്റ് ബുക്കിംഗ് ഇന്ന് (ജൂലൈ 1) രാവിലെ ആരംഭിച്ച് മിനിറ്റുകൾക്കകം അവസാനിച്ചു. ദീപാവലിക്ക് മുന്നോടിയായി ചെന്നൈയിൽ നിന്ന് നാട്ടിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനാണ് ഇന്ന് (ജൂലൈ 1) രാവിലെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. തെക്കൻ ജില്ലകളിലേക്ക് പുറപ്പെടുന്ന ട്രെയിനുകളിൽ ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കി മിനിറ്റുകൾക്കകം വെയിറ്റിംഗ് ലിസ്റ്റ് എത്തി. ഈ വർഷത്തെ ദീപാവലി ആഘോഷം ഒക്ടോബർ 31-നാണ്.
Read Moreപഠനം നിർത്തിയ 200 പേർ ഇനി കോളേജുകളിലേക്ക്
ചെന്നൈ : പ്ലസ് ടു പരീക്ഷ ജയിച്ചശേഷം ഉന്നതവിദ്യാഭ്യാസത്തിന് ചേരാതിരിക്കുകയായിരുന്ന 200 പേർ ഇനി കോളേജുകളിലെത്തും. ജില്ലാ ഭരണകൂടത്തിന്റെ ശ്രമഫലമായാണ് ഇവരെ വിവിധ കോളേജുകളിൽ പഠനത്തിനായി ചേർത്തത്. പലകാരണങ്ങൾകൊണ്ട് പഠനം തുടരാതിരുന്ന വിദ്യാർഥികളെ കണ്ടെത്തി അവരെയും വിവിധ കോളേജുകളുടെ പ്രതിനിധികളെയും ഉൾക്കൊള്ളിച്ച് കളക്ടർ ടി. ക്രിസ്തുരാജ് വിളിച്ചുചേർത്ത യോഗത്തിലാണ് 200 പേർ ഉന്നതവിദ്യാഭ്യാസത്തിനുള്ള അപേക്ഷകൾ നൽകിയത്. അവിടെവെച്ചുതന്നെ പ്രവേശനനടപടികളും പൂർത്തിയാക്കി. ആവശ്യമുള്ളവർക്ക് ധനസഹായവും നൽകി. ജില്ലാഭരണകൂടം നടത്തിയ സർവേയിലാണ് പന്ത്രണ്ടാം ക്ലാസ് ജയിച്ച 23,500 പേരിൽ പലരും ഉന്നതവിദ്യാഭ്യാസത്തിന് ചേർന്നിട്ടില്ലെന്ന് കണ്ടെത്തിയത്. സാമ്പത്തിക, കുടുംബപരമായ…
Read Moreകള്ളക്കുറിച്ചിയിൽ വിഷമദ്യദുരന്തത്തിൽ 66 പേർ മരിച്ച സംഭവം; സി.ബി.ഐ. അന്വേഷിക്കണം വേണം;എൽ. മുരുഗൻ
ചെന്നൈ : കള്ളക്കുറിച്ചിയിൽ വിഷമദ്യദുരന്തത്തിൽ 66 പേർ മരിച്ചസംഭവത്തിൽ സത്യം പുറത്തുവരണമെങ്കിൽ സി.ബി.ഐ. അന്വേഷണം അനിവാര്യമാണെന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സഹമന്ത്രി എൽ. മുരുഗൻ പറഞ്ഞു. കഴിഞ്ഞവർഷം കള്ളക്കുറിച്ചിയുടെ സമീപജില്ലയായ വിഴുപുരത്തെ മരക്കാനത്തുണ്ടായ വിഷമദ്യദുരന്തത്തിൽ 23 പേർ മരിച്ചിരുന്നു. മരക്കാനത്തുണ്ടായ വിഷമദ്യദുരന്തം സി.ബി.സി.ഐ.ഡി.യാണ് അന്വേഷിച്ചത്. ഇതുവരെ അന്വേഷണറിപ്പോർട്ട് പുറത്തുവന്നിട്ടില്ല. കള്ളക്കുറിച്ചിയിൽ 66 പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയുംചെയ്തിട്ടുണ്ട്. കേസ് സി.ബി.സി.ഐ.ഡി.യാണ് അന്വേഷിക്കുന്നത്. സംസ്ഥാന അന്വേഷണ എജൻസിയായതിനാൽ യഥാർഥവിവരം പുറത്തുവരുകയില്ല. അതിനാൽ വിഷമദ്യ വിൽപ്പനയെ എതിർക്കാത്ത ഉദ്യോഗസ്ഥർക്കുനേരേയും നടപടി സ്വീകരിക്കണം. ഏറെക്കാലമായി നടക്കുന്ന…
Read More