ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ 

തൃശൂർ: ഒന്നര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ചിറമനേങ്ങാട് നെല്ലിക്കുന്നില്‍ ആണ് സംഭവം. മുല്ലക്കല്‍ വീട്ടില്‍ സുരേഷ്ബാബു – ജിഷ ദമ്പതികളുടെ മകള്‍ അമയയെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച്‌ കിടക്കുന്ന രീതിയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.15 ഓടെയാണ് സംഭവം. മാതാവ് ജിഷ അയല്‍ വീട്ടിലെത്തി കുട്ടി കിണറ്റില്‍ വീണ് കിടക്കുന്നുവെന്ന് അറിയിച്ചതിനെ തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. കുട്ടി വെള്ളത്തില്‍ മലർന്ന് പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. നാട്ടുകാർ എരുമപ്പെട്ടി പോലീസില്‍ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച്‌ വരുത്തിയാണ് കുട്ടിയെ…

Read More

തിരിച്ചുകൊടുത്താൽ 10 രൂപ കിട്ടും; ഒഴിഞ്ഞ മദ്യക്കുപ്പി തിരിച്ചെടുക്കാൻ സംവിധാനം വരുന്നു; പദ്ധതി സെപ്റ്റംബറോടെ പൂർണതോതിൽ നടപ്പാക്കും

ചെന്നൈ : ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന സംവിധാനം സെപ്റ്റംബർ മാസത്തോടെ തമിഴ്‌നാട്ടിലെ എല്ലാ മദ്യവിൽപ്പനശാലകളിലും നടപ്പാക്കും. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതിനടപ്പാക്കിയ സ്ഥലങ്ങളിൽ 95 ശതമാനം മദ്യക്കുപ്പികളും തിരിച്ചെത്തിയതായി സംസ്ഥാന സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഒഴിഞ്ഞ മദ്യക്കുപ്പികൾ വലിച്ചെറിയുന്നതുകൊണ്ടുള്ള പാരിസ്ഥിതികപ്രശ്നങ്ങളും അപകടങ്ങളും കണക്കിലെടുത്താണ് പുതിയസംവിധാനം. ടാസ്മാക്കിന്റെ ഓരോ മദ്യവിൽപ്പനശാലയോടുചേർന്നും കാലിക്കുപ്പി തിരിച്ചെടുക്കുന്ന കൗണ്ടറുകൾ തുടങ്ങും. ഇതിന്റെ നടത്തിപ്പ്‌ കരാർനൽകും. കാലിക്കുപ്പി തിരിച്ചുകൊടുത്താൽ 10 രൂപ കിട്ടും. ഈ പണം കണ്ടെത്താൻ മദ്യക്കുപ്പിക്ക് 10 രൂപ അധികം വാങ്ങുകയും ചെയ്യും. ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന സംവിധാനം ഊട്ടി,…

Read More

മന്ദാകിനി ഒടിടി യിലേക്ക്; എപ്പോൾ എവിടെ കാണാം 

അല്‍ത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത ”മന്ദാകിനി” തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു. പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂലൈ 12 മുതല്‍ മനോരമ മാക്സിലാണ് ചിത്രം സ്ട്രീം ചെയ്യുക. മെയ് 24നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സ്പയർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താൻ നിർമിക്കുന്ന കോമഡി എന്റർടെയ്നർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് ഷിജു എം ഭാസ്കർ ആണ്. വൈശാഖ് സുഗുണൻ, രമ്യത് രാമൻ എന്നിവർ എഴുതിയ വരികള്‍ക്ക് ബിബിൻ…

Read More

ബി.എസ്.പി. നേതാവ് ആംസ്ട്രോങ് വധക്കേസിൽ 11 പേർ അറസ്റ്റിൽ; ആദരാഞ്ജലികൾ അർപ്പിക്കാൻ മായാവതി ഇന്ന് ചെന്നൈയിലെത്തും

ചെന്നൈ: ബഹുജൻ സമാജ് പാർട്ടി സംസ്ഥാന അധ്യക്ഷൻ ആംസ്ട്രോങ്ങിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ ബഹുജൻ സമാജ് പാർട്ടി അധ്യക്ഷനായിരുന്ന ആംസ്‌ട്രോങ്ങിൻ്റെ കൊലപാതകത്തിൽ സെമ്പായം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ വടക്കൻ ചെന്നൈ അഡീഷണൽ പോലീസ് കമ്മീഷണർ അസ്ര ഗാർഗിൻ്റെ മേൽനോട്ടത്തിൽ 10 പ്രത്യേക സേനകൾ രൂപീകരിച്ചു. ഈ കേസിൽ റാണിപ്പേട്ട ജില്ല, കാട്പാടി പൊന്നായി ബാലു, അതേ പ്രദേശത്തെ സന്തോഷ്, പെരമ്പൂർ പൊന്നുസാമി നഗർ, തിരുമല മൂന്നാം സ്ട്രീറ്റ്, തിരുവള്ളൂർ ജില്ല ആർ.കെ., ശിവശക്തി എന്നിങ്ങനെ 11 പേരെ…

Read More

സംസ്ഥാനത്ത് ജൂലൈ 12 വരെ മഴ തുടരും

ചെന്നൈ: പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ഇന്ന് മുതൽ 12 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് സംബന്ധിച്ച് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ: പടിഞ്ഞാറൻ കാറ്റിൻ്റെ വേഗതയിൽ തമിഴ്‌നാട്ടിലേക്ക് വീശുന്ന കാറ്റിൻ്റെ വേഗത്തിലുള്ള മാറ്റത്തെ തുടർന്ന് തമിഴ്‌നാട്ടിൽ ചിലയിടങ്ങളിൽ ഇടിയോടും മിന്നലിനോടും കൂടി നേരിയതോ അല്ലെങ്കിൽ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇന്ന് മുതൽ 10 വരെയും ചിലയിടങ്ങളിൽ 11, 12 തീയതികളിലും മഴ തുടരുമെന്നും വാർത്താകുറിപ്പിൽ സൂചിപ്പിക്കുന്നു. ജൂലൈ ആറിന് (ഇന്നലെ) രാവിലെ…

Read More

ടാൽക്കം പൗഡർ കാൻസറിന് കാരണമാകുന്നു; മുന്നറിയിപ്പുമായി കാൻസർ ഏജൻസി 

ടാല്‍ക്കം പൗഡർ ഇടാത്ത ആളുകൾ ചുരുക്കമാണ്. എന്നാല്‍ ഇത് ക്യാൻസറിന് കാരണമായേക്കാമെന്നു പലപ്പോഴും ആരോപണങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇത് ശരിവെക്കുന്ന തരത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്‌ഒ) കാൻസർ ഏജൻസി ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന റിപ്പോർട്ട്‌ ടാല്‍ക്കിനെ മനുഷ്യർക്ക് ‘ഒരുപക്ഷേ ക്യാൻസറിന് കാരണമാകാം’ എന്നാണ്. ടാല്‍ക്കം പൗഡറിൻ്റെ ഉപയോഗം മൂലം അണ്ഡാശയ ക്യാൻസറുണ്ടാവാമെന്ന് ഒരു ഗവേഷണം അവകാശപ്പെട്ടതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഇത്തരമൊരു മുന്നറിയിപ്പ്. ഏറ്റവും പുതിയ സംഭവവികാസത്തില്‍, ഡബ്ല്യൂ എച്ച് ഒ യുടെ ഇൻ്റർനാഷണല്‍ ഏജൻസി ഫോർ റിസർച്ച്‌ ഓണ്‍…

Read More

ബി.എസ്.പി. നേതാവിന്റെ കൊലപാതകം : കേന്ദ്ര പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി അടക്കമുള്ള നേതാക്കൾ നടുക്കം രേഖപ്പെടുത്തി

ചെന്നൈ : ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ്‌ കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകം ദേശിയതലത്തിൽ ചർച്ചയായി. കേന്ദ്ര പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി അടക്കമുള്ള നേതാക്കൾ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി. ബി.എസ്.പി. അധ്യക്ഷ മായാവതിയും പാർട്ടി കോ-ഓർഡിനേറ്റർ ആകാശ് ആനന്ദും അനുശോചനം അറിയിച്ചു. ഇരുവരും ഇതിന്റെപേരിൽ ഡി.എം.കെ. സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. ആംസ്‌ട്രോങ്ങിന്റെ മരണത്തിൽ അനുശോചനം അറിയിച്ച രാഹുൽഗാന്ധി തമിഴ്‌നാട്ടിലെ കോൺഗ്രസ് നേതാക്കൾ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രതികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്ന് തനിക്ക് ഉറപ്പാണെന്നും എക്സിൽ കുറിച്ചു. ഡോ. ബി.ആർ. അംബേദ്കറുടെ കൊച്ചുമകനും മഹാരാഷ്ട്രയിലെ വഞ്ചിത് ബഹുജൻ അഘാഡിനേതാവുമായ പ്രകാശ്…

Read More

തമിഴ്‌നാട്ടിലെ വിഴുപുരത്ത് ഒരാൾ മരിച്ചത് വിഷമദ്യം കഴിച്ചതിനെത്തുടർന്നല്ലെന്ന് സർക്കാർ

ചെന്നൈ : തമിഴ്‌നാട്ടിലെ വിഴുപുരത്ത് ഒരാൾ മരിച്ചത് വിഷമദ്യം കഴിച്ചതിനെത്തുടർന്നല്ലെന്ന് തമിഴ്‌നാട് നിയമമന്ത്രി എസ്. രഘുപതി അറിയിച്ചു. പുതുച്ചേരിയിൽ നിന്നുകൊണ്ടുവന്ന അംഗീകൃത മദ്യമാണ് മരണമടഞ്ഞയാൾ കഴിച്ചതെന്നും മന്ത്രി പറഞ്ഞു. വിഴുപുരം ജില്ലയിലെ തിരുവെണ്ണിനല്ലൂരിനടുത്ത് ടി. കുമാരമംഗലം ഗ്രാമത്തിലെ ജയരാമൻ (65) എന്നയാളാണ് മദ്യപാനത്തെത്തുടർന്ന് മരിച്ചത്. ഇയാൾ അർബുദരോഗിയും മദ്യാസക്തനുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കുറച്ചു ദിവസങ്ങളായി ഇയാൾ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ല. ജൂൺ 30-ന് മുരുകൻ എന്നയാൾ നൽകിയ പാക്കറ്റ് ചാരായം കഴിച്ചതിനുശേഷമാണ് ആശുപത്രിയിലായത്. ചികിത്സയിലിരിക്കേ മരിച്ചു. ജയരാമനോടൊപ്പം മദ്യപിച്ച ശിവചന്ദ്രൻ എന്നയാളും ചികിത്സയിലായിരുന്നു. ഇരുവരുടെയും ശരീരത്തിൽ…

Read More

അന്തരിച്ച അണ്ണാ ഡി.എം.കെ. നേതാവും മുൻമന്ത്രിയുമായിരുന്ന സി. അരങ്കനായകത്തിന്റെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

ചെന്നൈ : അണ്ണാ ഡി.എം.കെ. നേതാവും മന്ത്രിയുമായിരുന്ന അന്തരിച്ച സി. അരങ്കനായകത്തിന് അഴിമതിക്കേസിൽ വിധിച്ച ശിക്ഷ മദ്രാസ് ഹൈക്കോടതി ശരിവെച്ചു. മുൻമന്ത്രിയുടെ സ്വത്ത് കണ്ടുകെട്ടാൻ നിർദേശിക്കുകയുംചെയ്തു. ജയലളിത മന്ത്രിസഭയിൽ അംഗമായിരിക്കേ 1.15 കോടി രൂപയുടെ അവിഹിതസ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു അരങ്കനായകത്തിനെതിരേയുള്ള കേസ്. 2006-ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 2017-ൽ പ്രത്യേക കോടതി ശിക്ഷവിധിച്ചു. മൂന്നുവർഷം തടവായിരുന്നു ശിക്ഷ. സ്വത്തു കണ്ടുകെട്ടാനും ഉത്തരവിട്ടു. ഈ വിധിക്കെതിരേ അരങ്കനായകം നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ച് വിധി പറഞ്ഞത്. അപ്പീലിൽ വിധി വരുംമുമ്പ് 2021-ൽ അരങ്കനായകം അന്തരിച്ചു.

Read More

പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നതിന് 10,000 പോലീസുകാർക്ക് പ്രത്യേക പരിശീലനം

ചെന്നൈ: പുതിയ ക്രിമിനൽ നിയമങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് 10,000 പോലീസുകാർക്ക് ചെന്നൈയിൽ പ്രത്യേക പരിശീലനം നൽകിയതായി പോലീസ് കമ്മീഷണർ സന്ദീപ് റോയ് റാത്തോഡ് പറഞ്ഞു. വെപ്പേരിയിലെ ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസ് വളപ്പിൽ നവീകരിച്ച പാർക്കിംഗ് സ്ഥലം പോലീസ് കമ്മീഷണർ സന്ദീപ് റോയ് റാത്തോഡ് ഇന്നലെ ഉദ്ഘാടനം ചെയ്തു. സർക്കാർ അവധി ദിവസങ്ങൾ ഒഴികെ തിങ്കൾ മുതൽ വെള്ളി വരെയാണ് പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നത്. ബുധനാഴ്ചകളിൽ വ്യക്തിപരമായി നിവേദനങ്ങൾ സ്വീകരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും പിന്നീട് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.…

Read More