മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ, പ്രാദേശികഘടകം ആഘാതം കൂട്ടി; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

കല്‍പ്പറ്റ: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. 29, 30 തിയ്യതികളിലായി പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. അപകടമേഖയിൽ 2018 മുതൽ ചെറുതും വലുതുമായി ഉരുൾപൊട്ടലുകളുണ്ടായി. മുണ്ടക്കൈ ഉരുൾപൊട്ടലിൽ എഴ് കി.മീ ദൂരത്തോളം അവശിഷ്ടങ്ങൾ ഒഴുകി. കൂറ്റൻ പാറക്കഷ്ണങ്ങളും മണ്ണും ചെളിയും വേഗത്തിൽ ഒഴുകിയെത്തി. അപകടമേഖലയുടെ മലയോരമേഖലകൾ അതീവ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.…

Read More

വീട്ടിലെത്തിച്ച ഭക്ഷണ പാക്കറ്റിൽ നൂറുരൂപയുടെ സാധനങ്ങൾ ഇല്ലെന്ന പരാതി; ഭക്ഷണവിതരണക്കാർക്ക് 15,000 രൂപ പിഴ

penalty

ചെന്നൈ : വീട്ടിലെത്തിച്ച ഭക്ഷണ പാക്കറ്റിൽ നൂറുരൂപയുടെ ദോശയും ഊത്തപ്പവും ഇല്ലെന്ന പരാതിയിൽ ഭക്ഷണവിതരണക്കാർക്ക് ഉപഭോക്തൃ കോടതി 15,000 രൂപ പിഴവിധിച്ചു. ഭക്ഷണസാധനങ്ങൾ എടുത്തുവെക്കേണ്ടത് ഹോട്ടലിന്റെ ഉത്തരവാദിത്വമാണെന്ന വിതരണക്കാരുടെ വാദം തള്ളിയാണ് തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലാ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. ചെന്നൈക്കടുത്ത് പൂനമല്ലി സ്വദേശിയായ ആനന്ദ് ശേഖർ 2023 ഓഗസ്റ്റ് 21-ന് പ്രമുഖ ഭക്ഷണവിതരണശൃംഖല വഴി ഹോട്ടലിൽനിന്ന് ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്തു. 100 രൂപയുടെ ദോശയും ഊത്തപ്പവുമടക്കം മൊത്തം 498 രൂപയായിരുന്നു ബിൽ തുക. വീട്ടിലെത്തി പാക്കറ്റ് തുറന്നുനോക്കിയപ്പോൾ ദോശയും ഊത്തപ്പവുമില്ലായിരുന്നു. ഭക്ഷണവിതണശൃംഖലയുടെ കസ്റ്റമർ…

Read More

വി.ജെ. ചിത്രയുടെ മരണം: ഭർത്താവുൾപ്പെടെയുള്ള പ്രതികളെ വെറുതേവിട്ടു

ചെന്നൈ : ടെലിവിഷൻ താരം വി.ജെ. ചിത്രയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവുൾപ്പെടെ ഏഴുപേരെ തിരുവള്ളൂരിലെ അതിവേഗകോടതി വെറുതേവിട്ടു. ചിത്രയുടെ മരണം കൊലപാതകമാണെന്നതിനോ പ്രതികൾക്ക് മരണത്തിൽ പങ്കുണ്ടെന്നതിനോ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ ഏഴിനാണ് ചിത്രയെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹേമന്ത് ഉൾപ്പെടെ ഏഴുപേരെ കേസിൽ അറസ്റ്റുചെയ്തിരുന്നു.

Read More

മുണ്ടക്കെെ ഉരുള്‍പൊട്ടല്‍ ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക നൂറ് കോടി കവിഞ്ഞു

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക നൂറ് കോടി കവിഞ്ഞു. കൊച്ചുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതൽ വൻകിട വ്യവസായികളുടെ വരെ കൈയ്യയച്ചുളള സംഭാവനയാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ 100കോടി രൂപയിലെത്തിച്ചത്. സർക്കാർ ജീവനക്കാരുടെ 5 ദിവസത്തെ ശമ്പളത്തിന്റെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും. പലതുളളി പെരുവെളളം എന്ന പഴഞ്ചൊല്ല് പോലെ തന്നെയാണ് വയനാടിന് വേണ്ടിയുളള സംഭാവനയിലും കാണുന്നത്. ഉരുൾപൊട്ടിയുണ്ടായ മലവെളളപാച്ചിലിൽ രണ്ട് ഗ്രാമങ്ങൾ നാമാവശേഷമായപ്പോൾ നാടാകെ ഞെട്ടിത്തരിച്ചു.…

Read More

കേരളത്തിൽ ഇത്തവണ സൗജന്യ ഓണകിറ്റ് ആർക്കെല്ലാം; വിശദാംശങ്ങൾ

തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇത്തവണയും സൗജന്യ ഓണക്കിറ്റ് ലഭിക്കും. വിവിധ ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ 4 പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ കിറ്റുകള്‍ നല്‍കും. 5.87 ലക്ഷം പേര്‍ക്കാണ് കിറ്റ് ലഭിക്കുക. സപ്ലൈകോ ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും. ഓണച്ചന്തകള്‍ അടുത്ത മാസം നാലിനാണ് തുടങ്ങുന്നത്. എല്ലാ ജില്ലകളിലും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നു വീതവും ചന്തകള്‍ ഉണ്ടാകും. ഉത്രാടം വരെ ഇവ പ്രവര്‍ത്തിക്കും. അവസാന 5 ദിവസങ്ങളില്‍…

Read More

വിനേഷിന്റെ അപ്പീലിലെ വിധിക്കായി ഇനിയും കാത്തിരിക്കണം; വിധി നീട്ടി കായിക കോടതി

പാരിസ്: പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് നാളേയ്ക്ക് മാറ്റി രാജ്യാന്തര കായിക കോടതി. നാളെ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് വിധി പറയുന്നത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെത്തുടര്‍ന്ന് ഒളിംപിക്‌സ് ഫൈനലില്‍ നിന്നു അയോഗ്യയാക്കിയതിനെതിരെയാണ് താരം അപ്പീല്‍ നല്‍കിയത്. വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് വിനേഷ് അന്താരാഷ്ട്ര കായിക കോടതിയെ സമീപിച്ചത്. 50 കിലോഗ്രാം ഗുസ്തിയിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികമായതിനെത്തുടര്‍ന്ന് വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ ഹരീഷ്…

Read More

കോയമ്പത്തൂരിൽ വരുന്നു ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം

ചെന്നൈ : അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തെക്കാൾ വലിയ ക്രിക്കറ്റ് സ്റ്റേഡിയം കോയമ്പത്തൂരിൽ നിർമിക്കാൻ തമിഴ്‌നാട് സർക്കാർ ഒരുങ്ങുന്നു. കോയമ്പത്തൂർ നഗരത്തിൽനിന്ന് 16 കിലോമീറ്റർ അകലെ ജയിൽവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്റ്റേഡിയം നിർമിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടെയായിരിക്കും നിർമാണം. ഉൾക്കൊള്ളാൻ കഴിയുന്ന കാണികളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവുംവലിയ ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും കോയമ്പത്തൂരിലേത്. നിലവിൽ നരേന്ദ്രമോദി സ്റ്റേഡിയത്തിനാണ് ഒന്നാംസ്ഥാനം. കോയമ്പത്തൂരിൽ അത്യാധുനികനിലവാരത്തിൽ ക്രിക്കറ്റ് സ്റ്റേഡിയം ഡി.എം.കെ.യുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇടംനേടിയ വാഗ്‌ദാനമായിരുന്നു. തമിഴ്‌നാട്ടിലെ രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും ഇത്. ചെന്നൈ ചെപ്പോക്കിലെ എം.എ. ചിദംബരം സ്റ്റേഡിയമാണ്…

Read More

കേരളത്തിൽ പതിനാലാം തീയതി വീണ്ടും മഴ ശക്തമാകും; വയനാട്ടില്‍ ഉള്‍പ്പെടെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇടവേളയ്ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണുള്ളത്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 13 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിമി വരെ (പരമാവധി 50 സാുവ വരെ)…

Read More

റോഡിൽ അലഞ്ഞുതിരിയുന്ന പശുവുമായി കൂട്ടിയിടിച്ചു വീണ യുവാവ് ലോറി കയറി മരിച്ചു

ചെന്നൈ : റോഡിൽ അലഞ്ഞുതിരിയുന്ന പശുവുമായി കൂട്ടിയിടിച്ചുവീണ ബൈക്ക് യാത്രക്കാരൻ ലോറികയറി മരിച്ചു. താംബരത്തെ സോമങ്കളത്താണ് സംഭവം. കടലൂർ സ്വദേശി ധർമദുരൈയാണ് (30) മരിച്ചത്. കുന്നത്തൂർ-ശ്രീപെരുംപുദൂർ പാതയിൽ പോവുകയായിരുന്ന ബൈക്കിനു മുന്നിലേക്ക് പെട്ടെന്ന് പശു കയറിവരുകയായിരുന്നു.  

Read More

‘ശിവഗംഗ’ യിലെ പരീക്ഷണയാത്ര വിജയം; ശ്രീലങ്കയിലെക്ക് ഉള്ള സ്ഥിരം സർവീസ് ഉടൻ

ചെന്നൈ : നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻ തുറയിലേക്ക്‌ സർവീസ് നടത്താനെത്തിയ ‘ശിവഗംഗ’ എന്ന യാത്രാക്കപ്പൽ ശനിയാഴ്ച പരീക്ഷണയാത്രനടത്തി. ഓഗസ്റ്റ് 15-നുശേഷം സ്ഥിരം സർവീസ് തുടങ്ങുമെന്നാണ് അറിയുന്നത്. കപ്പൽ സർവീസിന്റെ ചുമതലയേറ്റെടുത്ത ഇൻഡ് ശ്രീ ഫെറി സർവീസസിനുവേണ്ടി അന്തമാനിൽനിന്നാണ് ശിവഗംഗ എത്തിയത്. ചൊവ്വാഴ്ച നാഗപട്ടണത്തെത്തിയ കപ്പൽ, മതിയായ പരീക്ഷണങ്ങൾക്കുശേഷമാണ് പരീക്ഷണയാത്ര നടത്തിയത്. ഞായറാഴ്ച രാവിലെ എട്ടിന് നാഗപട്ടണത്തുനിന്ന് പുറപ്പെട്ട കപ്പൽ 12-ന് കാങ്കേശൻ തുറയിലെത്തി. വൈകീട്ട് നാലിനായിരുന്നു മടക്കയാത്ര. കഴിഞ്ഞവർഷം ഒക്ടോബർ 14-നാണ് തമിഴ്‌നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള കപ്പൽ സർവീസ് ഉദ്ഘാടനംചെയ്തത്. കെ.പി.വി.എസ്. പ്രൈവറ്റ്…

Read More