തമിഴ്നാടിന്റെ വരൾച്ചയകറ്റാൻ ബ്രിട്ടീഷുകാർ നിർമിച്ച അണ;മേട്ടൂർ അണക്കെട്ടിന് 91 വയസ്

സേലം: മേട്ടൂര്‍ അണക്കെട്ടിന് 91 വയസ്സ്. തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂര്‍ ഉള്‍പ്പെടെ 12 ജില്ലകളിലാണ് മേട്ടൂര്‍ അണക്കെട്ടിലെ ജലം ജലസേചനത്തിനായി ഉപയോഗിക്കുന്നത്. കൃഷിയിടങ്ങള്‍ വരള്‍ച്ചകാരണം നശിക്കാതിരിക്കാന്‍ ബ്രിട്ടീഷുകാരാണ് കാവേരിനദിയുടെ കുറുകേ അണ നിര്‍മിക്കാന്‍ തീരുമാനിച്ചത്. 1925-ല്‍ എന്‍ജിനിയര്‍ കേണല്‍ ഡബ്ള്യു.എം. എല്ലീസിന്റെ നേതൃത്വത്തിലാണ് അണയുടെ നിര്‍മാണം ആരംഭിച്ചത്. ആയിരക്കണക്കിന് തൊഴിലാളികള്‍ രാത്രിയും പകലും പണിയെടുത്താണ് അണയുടെ നിര്‍മാണം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കിയത്. 1934 ജൂലായ് 17-ന് അണയുടെ നിര്‍മാണം പൂര്‍ത്തിയായി. 1934 ഓഗസ്റ്റ് 21-ന് ചെന്നൈ ഗവര്‍ണറായിരുന്ന സര്‍ ജോര്‍ജ് ഫ്രെഡറിക് സ്റ്റാന്‍ലി ആണ്…

Read More

ഗവർണർ ആർ.എൻ. രവി വീണ്ടും ഡൽഹിയിൽ

ചെന്നൈ : പദവി നീട്ടുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെ ഗവർണർ ആർ.എൻ. രവി വീണ്ടും ഡൽഹിയിൽ. ശനിയാഴ്ച രാവിലെ ചെന്നൈയിൽനിന്ന് തിരിച്ച ഗവർണർ രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ മാസം ഗവർണർ നടത്തുന്ന മൂന്നാമത്തെ ഡൽഹി സന്ദർശനമാണിത്. എന്നാൽ ഇതുവരെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. ജൂലായ് 31-നാണ് ഗവർണറുടെ കാലാവധി അവസാനിച്ചത്.  

Read More

ജലരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ചെന്നൈ: ഐഡിയൽ റിലീഫ് വിംഗ് കേരള (ഐ.ആർ.ഡബ്ല്യു) ചെന്നൈ യൂണിറ്റിൻ്റെ കീഴിൽ ജലരക്ഷാ പരിശീലനം സംഘടിപ്പിച്ചു. സ്പോർട്സ് ഡെവലപ്മെൻ്റ് അതോറിറ്റി ഓഫ് തമിഴ്നാട് വേളച്ചേരിയിൽ നടത്തുന്ന സ്വിമ്മിങ് പൂളിലാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തിന് ഐ.ആർ.ഡബ്ല്യു സംസ്ഥാന ഗവേണിംഗ് ബോർഡി അംഗം അഷ്റഫ് നേതൃത്വം നൽകി. ഡോ.വി. നൗജാസ് പഠനക്ലാസ്സ് എടുത്തു. യൂണിറ്റ് ലീഡർ കെ.ഷജീർ അധ്യക്ഷത വഹിച്ചു സെക്രട്ടറി ടി.ഷബീബ് റിപ്പോർട്ട് അവതരിപ്പിച്ചു.

Read More

‘ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റൂ’; പ്രേതികരണവുമായി ഷമ്മി തിലകൻ

കൊച്ചി: ‘അമ്മ’ പ്രസി‍‍ഡൻ്റ് മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവെന്ന് നടൻ ഷമ്മി തിലകൻ. വിവാദങ്ങളിൽ മോഹൻലാൽ മറുപടി പറയുമോയെന്ന് തനിക്ക് സംശയമുണ്ടെന്നും ഷമ്മി തിലകൻ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിദ്ദിഖ്, രഞ്ജിത്ത് തുടങ്ങിയവർക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഷമ്മി തിലകൻ്റെ പ്രതികരണം. മോഹൻലാലിന് പ്രതികരണശേഷി നഷ്ടപ്പെട്ടുവോ എന്ന് പണ്ട് താൻ ചോദിച്ചിട്ടുള്ളതാണ്. ‘ഉപ്പുതിന്നവർ വെള്ളം കുടിച്ചേ പറ്റൂ, അത് ആരാണേലും. ഞാനടക്കം ഭയത്തോടെയാണ് ജീവിക്കുന്നത്. ഹേമ കമ്മിറ്റിയാണ് പവർ ​ഗ്രൂപ്പ് എന്ന വാക്ക് ഉപയോ​ഗിച്ചിരിക്കുന്നത്. അവരുടെ റിപ്പോർട്ടിൽ അതിന്…

Read More

മുത്തമിഴ് മുരുകഭക്ത സമ്മേളനം തമിഴ്‌നാടിന്റെ ആത്മീയചരിത്രത്തിലേക്ക്‌ -എം.കെ. സ്റ്റാലിൻ

പഴനി : പഴനിയിൽ നടക്കുന്ന ആഗോള മുത്തമിഴ് മുരുകഭക്തസമ്മേളനം തമിഴ്‌നാടിന്റെ ആത്മീയചരിത്രത്തിൽ ഇടംപിടിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രണ്ടുദിവസത്തെ സമ്മേളനം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എല്ലാം എല്ലാവർക്കും തുല്യമായി നൽകുകയെന്നതാണ് ദ്രാവിഡമാതൃക പറയുന്നത്. അതുകൊണ്ടുതന്നെ വിവിധ മതവിഭാഗങ്ങളിൽപ്പെടുന്ന വിശ്വാസികളെ സംരക്ഷിക്കാൻ സർക്കാർ മുന്നിലുണ്ടാവും. സംസ്ഥാനത്തെ പ്രധാന മുരുകക്ഷേത്രങ്ങളുടെ വികസനത്തിന് 789 കോടിയാണ് ചെലവഴിക്കുന്നത്. കൈയേറ്റം ചെയ്യപ്പെട്ട, 5,577 കോടി മൂല്യമുള്ള 6,140 ഏക്കർ ക്ഷേത്രഭൂമി ഇതുവരെ തിരിച്ചുപിടിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രാരാധനാവേളകളിൽ തമിഴ് ഭാഷയ്‌ക്ക് മുൻഗണന നൽകണം. ക്ഷേത്രത്തിനകത്ത് ആരാധന നടത്താൻ എല്ലാവർക്കും…

Read More

പ്ലസ് വൺ വിദ്യാർഥി സഹപാഠിയുടെ മർദനമേറ്റ് മരിച്ചു

ചെന്നൈ : ചെരുപ്പ് ഒളിച്ചുവെച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നുണ്ടായ സംഘട്ടനത്തിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു. നാമക്കൽ ജില്ലയിലെ എരുമപ്പട്ടിക്ക്‌ സമീപമുള്ള വരസൂർ സർക്കാർ സ്കൂളിലെ വിദ്യാർഥി ആകാശാണ് സഹപാഠി റിതേഷിന്റെ അടിയേറ്റ് മരിച്ചത്. ആകാശിന്റെ ചെരുപ്പ് റിതേഷ് ഒളിച്ചുവെച്ചതിനെ ചൊല്ലിയായിരുന്നു രണ്ട് പേരും തമ്മിൽ തർക്കമുണ്ടായത്. പിന്നീട് ഇത് കൈയേറ്റത്തിൽ കലാശിക്കുകയായിരുന്നു. മർദനമേറ്റ് വീണ ആകാശിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് റിതേഷിനെ കസ്റ്റഡിയിൽ എടുത്തു

Read More

രണ്ടാംഘട്ട കൗൺസലിംഗിന് ശേഷവും തമിഴ്നാട്ടിൽ ഒരു ലക്ഷം എൻജിനിയറിങ് സീറ്റുകൾ ബാക്കി

ചെന്നൈ : തമിഴ്‌നാട് എൻജിനിയറിങ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗൺസലിങ് പൂർത്തിയായപ്പോൾ ഒരു ലക്ഷത്തിലധികം സീറ്റുകൾ ബാക്കി. ആകെയുള്ള 443 കോളേജുകളിൽ 30 കോളേജുകൾക്ക് ഒരു വിദ്യാർഥിയെപ്പോലും ലഭിച്ചില്ല. 110 എണ്ണത്തിൽ പത്തിൽ താഴെ വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്. സംസ്ഥാനത്താകെ 1,62,392 എൻജിനിയറിങ് സീറ്റുകളുണ്ട്. ആദ്യഘട്ട കൗൺസലിങ്ങിൽ 17,679 പേരും രണ്ടാംഘട്ടത്തിൽ 61,082 പേരും പ്രവേശനം നേടി. അതിനുശേഷമാണ് 1,01,310 സീറ്റുകൾ ഒഴിവുള്ളത്. മൂന്നാംഘട്ട കൗൺസലിങ്ങിൽ 93,000 വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇതിൽ എത്രപേർ പഠിക്കാൻ ചേരുമെന്നും വ്യക്തമല്ല. അതുകൊണ്ടുതന്നെ നടപ്പ് അധ്യയനവർഷം ഏകദേശം…

Read More

ഓണയാത്ര: എസ്ഇടിസി എറണാകുളം, തിരുവനന്തപുരം, ഗുരുവായൂർ ബസുകളിൽ ടിക്കറ്റ് ലഭ്യം.

ചെന്നൈ ∙ സംസ്ഥാന സർക്കാരിന്റെ ദീർഘദൂര എസ്ഇടിസി ബസുകളിൽ ഓണയാത്രയ്ക്കുള്ള ടിക്കറ്റുകൾ‌ ഇപ്പോഴും ലഭ്യം. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ എറണാകുളം, തിരുവനന്തപുരം, ഗുരുവായൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലാണു ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്. കിലാമ്പാക്കം ടെർമിനസിൽ നിന്ന് വൈകിട്ട് 4ന് എറണാകുളത്തേക്കുള്ള എസി സ്ലീപ്പർ‌/സീറ്റർ ബസിൽ 11ന് 35 സീറ്റുകൾ ബാക്കിയുണ്ട്. കോയമ്പത്തൂർ വഴി സർവീസ് നടത്തുന്ന ബസ് പിറ്റേന്നു രാവിലെ 7ന് എറണാകുളം സൗത്തിലെത്തും. 12ന് 30 സീറ്റുകൾ നിലവിൽ ലഭ്യമാണ്. ഉത്രാട ദിനമായ 13ന് 7 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. വൈകിട്ട് 4.45നുള്ള ഗുരുവായൂർ ബസിലും ടിക്കറ്റുകൾ…

Read More

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് സംവിധായകൻ രഞ്ജിത്ത്

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. നടൻ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി. രഞ്ജിത്ത് രാജിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷന്റെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ സർക്കാർ രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടതു മുന്നണിയിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നു. എന്നാൽ, സാംസ്കാരിക…

Read More

ക്രിസ്മസ് അവധി: റിസർവേഷൻ തുടങ്ങിയ ദിവസംതന്നെ തീവണ്ടികളിൽ ടിക്കറ്റ് തീർന്നു

ചെന്നൈ: ക്രിസ്മസിനോടനുബന്ധിച്ച ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് തെക്കൻ കേരളത്തിലേക്ക് പുറപ്പെടുന്ന തീവണ്ടികളിൽ ടിക്കറ്റ് ബുക്കിങ്ങിന് വൻതിരക്ക്. റിസർവേഷൻ ആരംഭിച്ച ദിവസംതന്നെ മുഴുവൻ ടിക്കറ്റും വിറ്റുപോയി. ചെന്നൈ-തിരുവനന്തപുരം മെയിൽ, ചെന്നൈ-തിരുവനന്തപുരം എക്സ്‌പ്രസ്, ചെന്നൈ-ആലപ്പി എക്സ്‌പ്രസ് തീവണ്ടികളിലാണ് തുടങ്ങിയ ദിവസംതന്നെ ടിക്കറ്റുകൾ തീർന്നത്. തീവണ്ടികൾ പുറപ്പെടുന്നതിന് 120 ദിവസം മുൻകൂട്ടിയാണ് റിസർവേഷൻ ആരംഭിക്കുന്നത്. ഡിസംബർ 20-ലേക്കുള്ള റിസർവേഷൻ ഓഗസ്റ്റ് 22-നും 21-ലേക്കുള്ളത് ഓഗസ്റ്റ് 23-നുമാണ് ആരംഭിച്ചത്. അന്നുതന്നെ ടിക്കറ്റുകൾ തീർന്നു. ഡിസംബർ 20-നും 21-നും ചെന്നൈയിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിലെ ടിക്കറ്റിനാണ് ഏറ്റവുംതിരക്ക്. ക്രിസ്മസിന് തൊട്ടുമുൻപുള്ള വാരാന്ത്യമായതിനാൽ കൂടുതൽപ്പേരും ഈ…

Read More