ചെന്നൈ : മുൻമുഖ്യമന്ത്രിയും പാർട്ടിയധ്യക്ഷനുമായിരുന്ന കരുണാനിധിയുടെ ആറാം ചരമവാർഷികദിനത്തിൽ ഡി.എം.കെ. അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. എല്ലാ ജില്ലകളിലും അനുസ്മരണ യോഗങ്ങൾ നടത്തി. ചെന്നൈ ഓമന്തൂരാർ സർക്കാർ ആശുപത്രി വളപ്പിലുള്ള കരുണാനിധിയുടെ പ്രതിമയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ പൂക്കളർപ്പിച്ചുകൊണ്ട് അനുസ്മരണത്തിന് തുടക്കിട്ടു. പിന്നീട് ഇവിടെനിന്ന് മറീനയിലുള്ള കരുണാനിധി സ്മാരകംവരെ പദയാത്ര നടത്തി. സ്റ്റാലിന്റെ നേതൃത്വത്തിൽ നടത്തിയ പദയാത്രയിൽ കായികമന്ത്രി ഉദയനിധി സ്റ്റാലിൻ, ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി, മന്ത്രിമാരായ കെ. പൊൻമുടി, കെ.എൻ. നെഹ്‌റു, ഇ.വി. വേലു, തങ്കം തെന്നരശ്, മുതിർന്ന ഡി.എം.കെ.…
Read MoreMonth: August 2024
വയനാടിന് വേണ്ടി തമിഴ്നാട് കമ്പം ടൗണിലെ 140 സി.ഐ.ടി.യു. ഓട്ടോറിക്ഷ തൊഴിലാളികൾ തങ്ങളുടെ ദിവസവരുമാനം നൽകി
കുമളി (ഇടുക്കി): കമ്പത്തെ ആ 140 ഓട്ടോറിക്ഷകളിലും ഓരോ കുടുക്കകൾ വെച്ചിരുന്നു. അവയിലെല്ലാം തമിഴ്നാടിന്റെ ‘അൻപ്’ നിറഞ്ഞു. തമിഴ്‌നാട് കമ്പം ടൗണിലെ സി.ഐ.ടി.യു. യൂണിയനിൽപ്പെട്ട ഓട്ടോറിക്ഷ തൊഴിലാളികൾ ബുധനാഴ്ച ഒാട്ടോ ഓടിച്ചത് വയനാടിന്റെ കണ്ണീരൊപ്പുന്നതിൽ പങ്കാളികളാകാനായിരുന്നു. ബുധനാഴ്ച ഓട്ടോ ഓടി കിട്ടിയ തുക എല്ലാം വയനാട് ദുരിതാശ്വാസത്തിനായി കൊടുക്കും. രാവിലെ എട്ടുമുതലാണ് 140 ഓട്ടോറിക്ഷകൾ സർവീസ് ആരംഭിച്ചത്. ഓട്ടോറിക്ഷയിൽ യാത്രചെയ്യുന്നവർക്ക് ഓട്ടോക്കൂലി ദുരിതാശ്വാസ നിധിക്കായി ഓട്ടോയിൽ സജ്ജീകരിച്ച കുടുക്കയിൽ നിക്ഷേപിക്കാം. നല്ലൊരുകാര്യത്തിനാണ് സർവീസ് നടത്തുന്നതെന്നറിഞ്ഞ യാത്രക്കാർ ഓട്ടോക്കൂലിയേക്കാൾ ഇരട്ടി തുകയാണ് കുടുക്കയിൽ നിക്ഷേപിച്ചത്. കമ്പംമേഖലയിൽ…
Read Moreസൂളൂർ വ്യോമസേനാ താവളത്തിൽ ഇന്ത്യയും നാല് യൂറോപ്യൻരാജ്യങ്ങളും ചേർന്നുള്ള സംയുക്ത വ്യോമാഭ്യാസം ആരംഭിച്ചു
കോയമ്പത്തൂർ : ഇന്ത്യയും നാല് യൂറോപ്യൻരാജ്യങ്ങളും ചേർന്നുള്ള സംയുക്ത വ്യോമാഭ്യാസം ‘തരംഗ് ശക്തി-2024’ സൂളൂർ വ്യോമസേനാ താവളത്തിൽ ആരംഭിച്ചു. ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ, ജർമനി എന്നീ രാജ്യങ്ങളിൽനിന്നുള്ള വ്യോമസേനാംഗങ്ങളും അവരുടെ വിമാനങ്ങളുമാണ് അഭ്യാസത്തിനുള്ളത്. ദ്വിരാജ്യ അഭ്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും 61 വർഷത്തിനുശേഷമാണ് ചരിത്രപരമായ ബഹുരാഷ്ട്ര വ്യോമാഭ്യാസം രാജ്യത്ത് നടക്കുന്നത്. 13-വരെ ഇത് തുടരും. ഓരോ രാജ്യത്തിന്റെയും വ്യോമസേനയുടെ പക്കലുള്ള യുദ്ധവിമാനങ്ങളുടെ അഭ്യാസവും പ്രകടനങ്ങളും ഉണ്ടാകും. ഇന്ത്യയുടെ റാഫേൽ, സുഖോയ് -30 എം.കെ.ഐ, തേജസ്, മിറാഷ്, മിഗ്-29 കെ തുടങ്ങിയ വിമാനങ്ങളും പങ്കെടുക്കുന്നുണ്ട്. ജർമനി, സ്പെയിൻ, ഇംഗ്ലണ്ട്…
Read Moreഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു
ചെന്നൈ : ഫ്രിഡ്ജിൽനിന്ന് ഷോക്കേറ്റ് അഞ്ചുവയസ്സുകാരി മരിച്ചു. ആവഡിയിൽ താമസിക്കുന്ന ഗൗതം-പ്രിയമണി ദമ്പതിമാരുടെ മകൾ രൂപാവതിയാണ് മരിച്ചത്. കുട്ടി ഫ്രിഡ്ജ് തുറന്നപ്പോൾ ഷോക്കേറ്റ് താഴെവീഴുകയായിരുന്നു. മാതാപിതാക്കൾ ഉടനെ ആവഡി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആവഡി പോലീസ് കേസെടുത്തു.
Read Moreബാലാജിയുടെ ഹർജി: ഇ.ഡി.ക്ക് ഹൈ ക്കോടതി നോട്ടീസ്
ചെന്നൈ : നിയമനക്കോഴയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി സെന്തിൽ ബാലാജി നൽകിയ റിവിഷൻ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇ.ഡി.ക്ക് നോട്ടീസയച്ചു. 14-ന് ഹർജിയിൽ വാദം തുടരും. കേസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് ബാലാജി നൽകിയ വിടുതൽഹർജി ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. സെഷൻസ് കോടതി വിധിയെ ചോദ്യംചെയ്താണ് ഹൈക്കോടതിയിൽ റിവിഷൻഹർജി നൽകിയത്. ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യനും ജസ്റ്റിസ് വി. ശിവജ്ഞാനവുമടങ്ങുന്ന ബെഞ്ചാണ് ബുധനാഴ്ച ഹർജി പരിഗണിച്ചത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിയമനത്തിന് കോഴവാങ്ങിയെന്ന കേസിന്റെ തുടർച്ചയായാണ് ബാലാജിയുടെപേരിൽ ഇ.ഡി.…
Read Moreവന്ദേ ഭാരത് ഉൾപ്പെടെ ദക്ഷിണ ജില്ലയിലേക്കുള്ള ട്രെയിനുകളുടെ സർവീസിൽ മാറ്റം; വിശദാംശങ്ങൾ
ചെന്നൈ: താംബരം റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. ഇതുമൂലം ഇലക്ട്രിക് ട്രെയിനുകളുടെ സർവീസ് ഗണ്യമായി കുറഞ്ഞു. അതുപോലെ താംബരത്തുനിന്ന് നാഗർകോവിലിലേക്കുള്ള റിസർവ് ചെയ്യാത്ത അന്തോഡിയ സ്‌പെഷ്യൽ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വന്ദേ ഭാരത് ഉൾപ്പെടെയുള്ള ചില ട്രെയിനുകൾ നിശ്ചിത ദിവസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ദക്ഷിണ റെയിൽവേ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്:- താംബരം വർക്ക്ഷോപ്പിലെ അറ്റകുറ്റപ്പണികൾ 14 വരെ നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നിലവിൽ ചില അധിക ജോലികൾ ഉള്ളതിനാൽ അറ്റകുറ്റപ്പണികൾ 18 വരെ നീട്ടാൻ ചെന്നൈ ഡിവിഷൻ അനുമതി നൽകിയിട്ടുണ്ട്. *…
Read Moreപ്രധാനമന്ത്രി മോദി വയനാട്ടിലെത്തും; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും
ഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലകളിൽ സന്ദർശനം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. ശനിയാഴ്‌ചയാണ് പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനം. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ ശേഷം അദ്ദേഹം ഹെലികോപ്‌റ്ററിൽ വയനാട്ടിലേക്ക് പോകും. ദുരന്തഭൂമി സന്ദർശിച്ചതിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. ശനിയാഴ്‌ച ഉച്ചയോടെയാകും മോദി മേപ്പാടി പഞ്ചായത്തിൽ എത്തുക എന്നാണ് സൂചനകൾ. എന്നാൽസന്ദർശനത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പൊലീസ് മേധാവിയുമായും ചീഫ് സെക്രട്ടറിയുമായും സന്ദർശനത്തിൽ പ്രാഥമിക ചർച്ച നടന്നിട്ടുണ്ടെന്നാണ് വിവരം. അന്തിമവിവരം പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുമാണ് ഉണ്ടാകുക.
Read Moreവിനേഷ് നിങ്ങൾ എല്ലാ അർത്ഥത്തിലും ഒരു യഥാർത്ഥ ചാമ്പ്യനാണ്; മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
ഡൽഹി: ഒളിമ്പിക്‌സ് ഗുസ്തിയിൽ ഫൈനൽ വരെ മുന്നേറി രാജ്യത്തിന് അഭിമാനമായ വിനേഷ് ഫോഗട്ട് 100 ഗ്രാം അമിതഭാരമുള്ളതിനാൽ അയോഗ്യനാക്കപ്പെട്ടു. വിനേഷ് ഫോഗട്ടിനെ അയോഗ്യനാക്കിയതോടെ ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ നഷ്ടമായിരിക്കുകയാണ്. വിനേഷ് ഫോഗട്ടിന് മെഡൽ നഷ്ടമായെങ്കിലും തൻ്റെ നിശ്ചയദാർഢ്യം കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കിയതായി വിനേഷ് ഫോഗട്ടിനെ ആശ്വസിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. വിനീഷ്, ‘എല്ലാത്തിലും’ നിങ്ങളാണ് യഥാർത്ഥ ചാമ്പ്യൻ. നിങ്ങളുടെ പ്രതിരോധവും കരുത്തും ഫൈനലുകളിലേക്കുള്ള ശ്രദ്ധേയമായ യാത്രയും ദശലക്ഷക്കണക്കിന് ഇന്ത്യൻ പെൺകുട്ടികളെ പ്രചോദിപ്പിച്ചു. ഏതാനും ഗ്രാം ഭാരത്താൽ അയോഗ്യരാക്കപ്പെടുന്നത് നിങ്ങളുടെ ആത്മാവിൽ നിന്നും…
Read Moreവഖഫ് നിയമം പാടേ ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: വഖഫ് നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്ലുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. വഖഫ് ആക്ടിന്റെ പേരും മാറ്റും. ഇതു സംബന്ധിച്ച ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്തു. വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന നിയമത്തില്‍ വന്‍ ഭേദഗതികളാണ് പുതിയ ബില്ലില്‍ നിര്‍ദേശിക്കുന്നത്. വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന സമിതികളില്‍ മുസ്ലീം സ്ത്രീകളുടെയും മുസ്ലിം ഇതര മതവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പാക്കുന്നത് അടക്കം മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന വഖഫ് (ഭേദഗതി) ബില്ലില്‍, 1995ലെ വഖഫ് നിയമത്തെ ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം –…
Read Moreകോയമ്പത്തൂർ ഉക്കടം-ആത്തുപാലം മേൽപ്പാലം നാളെ മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും
കോയമ്പത്തൂർ: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ വെള്ളിയാഴ്ച (ഓഗസ്റ്റ് 9) കോയമ്പത്തൂർ പുതിയ ഉക്കടം-ആത്തുപാലം മേൽപ്പാലത്തിൻ്റെയും വിവിധ സർക്കാർ ക്ഷേമപദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കും. ഉക്കടം മുതൽ പൊള്ളാച്ചി പാലക്കാട്, പേരൂർ, ശെൽവപുരം വരെയുള്ള യാത്ര വേഗത്തിലാക്കാൻ ഹൈവേ വകുപ്പ് 470 കോടി രൂപ ചെലവിൽ ആത്തുപാലം മുതൽ ഉക്കടം ജംക്‌ഷൻ വരെ നിർമിച്ച 3.8 കിലോമീറ്റർ മേൽപ്പാലമാണ് മുഖ്യമന്ത്രി സ്റ്റാലിൻ ഉദ്ഘാടനം ചെയ്യുന്നത്. തുടർന്ന് 12.30ന് കണ്ണൂരിലെ പ്രതിമ അനാച്ഛാദന ചടങ്ങിലും പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. ‘തമിഴ് പുറ്റുലവൻ’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം വെള്ളിയാഴ്ച…
Read More