ചെന്നൈ : വടക്ക് -കിഴക്ക് കാലവർഷക്കാലത്ത് വെള്ളം തടസ്സമില്ലാതെ കടലിലേക്ക് ഒഴുകി പോകാനായുള്ള പ്രവൃത്തികൾ ചെന്നൈ കോർപ്പറേഷൻ ആരംഭിച്ചു. 3.5 മീറ്റർ വരെ വീതിയുള്ള കനാലുകളിലെ ചെളി നീക്കാനായി ഗുജറാത്തിൽ നിന്ന് ഡ്രെയിൻ മാസ്റ്റർ യന്ത്രത്തെ ചെന്നൈയിലെത്തിച്ചു. കനാലുകളിൽ അടിഞ്ഞ് കൂടിയ 4.4 മീറ്റർവരെ ആഴത്തിലുള്ള ചെളി ഡ്രെയിൻ മാസ്റ്റർ യന്ത്രം ഉപയോഗിച്ച് നീക്കാൻ കഴിയുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. കനാലുകൾ നികത്തി കുടിലുകൾ നിർമിച്ചിട്ടുണ്ടെങ്കിൽ അവയും നീക്കം ചെയ്യും. യന്ത്രം ഉപയോഗിച്ച് വ്യാഴാഴ്ച മുതൽ എം.കെ.ബി. നഗറിലെ ക്യാപ്റ്റൻ കോട്ടൻ കനാലിലെ ചെളി…
Read MoreMonth: August 2024
ഡിഎംകെ എംപി എസ്. ജഗദ് രക്ഷകന് 908 കോടി രൂപ പിഴ
ഡൽഹി: ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് പ്രകാരം ഡിഎംകെ എംപി എസ്. ജഗദ് രക്ഷകയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് വകുപ്പ് 908 കോടി രൂപ പിഴ ചുമത്തി. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് അതിൻ്റെ ഔദ്യോഗിക എക്‌സ് സൈറ്റ് പേജിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വ്യവസായിയും എംപിയുമായ ജഗദ് രക്ഷകൻ്റെയും കുടുംബത്തിൻ്റെയും ബന്ധുക്കളുടെയും സ്ഥലങ്ങളിൽ അന്വേഷണം നടത്തിയാതായി അറിയിച്ചു. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് പ്രകാരം ഈ റെയ്ഡുകളിൽ 89.19 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തിൽ സ്വീകരിച്ച മേൽപ്പറഞ്ഞ നടപടികൾ പ്രകാരം ജഗദ് രക്ഷകനിൽ നിന്ന്…
Read Moreവിജയ്‌യുടെ പാർട്ടിയുടെ പ്രഥമ സമ്മേളനം 23-ന് വിക്രവാണ്ടിയിൽ
ചെന്നൈ : നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനം വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ സെപ്റ്റംബർ 23-ന് നടക്കും. ഇവിടെയുള്ള വി-ശാലൈ ഗ്രാമത്തിലാണ് സമ്മേളനം നടക്കുകയെന്ന് പാർട്ടി ജനറൽ സെക്രട്ടറി ബുസ്സി ആനന്ദ് പറഞ്ഞു. സമ്മേളനത്തിന് അനുമതിക്കായി ജില്ലാ പോലീസ് സൂപ്രണ്ടിന് അപേക്ഷ സമർപ്പിച്ചു. തടസ്സങ്ങളൊന്നും ഇല്ലാത്തതിനാൽ സമ്മേളനത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ലക്ഷക്കണക്കിന് അനുഭാവികളെ പങ്കെടുപ്പിച്ച് പാർട്ടിയുടെ ശക്തിപ്രകടനമായി സമ്മേളനം മാറ്റാനാണ് വിജയ്‌യുടെ പദ്ധതി. സമ്മേളനത്തിനായി തിരുച്ചിറപ്പള്ളി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദി തേടിയെങ്കിലും…
Read Moreവടക്കൻ ചെന്നൈയിൽ 115 കോടിരൂപയുടെ വികസനപദ്ധതികൾക്ക് മുഖ്യമന്ത്രി തുടക്കംകുറിച്ചു
ചെന്നൈ : അലങ്കാര മത്സ്യമാർക്കറ്റ് ഉൾപ്പെടെ വടക്കൻ ചെന്നൈയിൽ 115 കോടിരൂപയുടെ വികസനപദ്ധതികൾക്ക് മുഖ്യമന്ത്രി തുടക്കംകുറിച്ചു. ചെന്നൈ മെട്രോപോളിറ്റിൻ ഡിവലപ്മെന്റ് അതോറിറ്റി (സി.എം.ഡി.എ.)യുടെ നേതൃത്വത്തിലാണ് വികസനപദ്ധതികൾ നടത്തുന്നത്. കൊളത്തൂരിൽ 3.93 ഏക്കറിൽ 53.50 കോടിരൂപ ചെലവിലാണ് അലങ്കാര മത്സ്യമാർക്കറ്റ് നിർമിക്കുക. 180 അലങ്കാര മത്സ്യ ക്കടകളുണ്ടാകും. വാഹനങ്ങൾക്ക് നിർത്താനുള്ള സൗകര്യമുണ്ടാകും. മൂലകൊത്തളം, റോയപുരം എന്നിവിടങ്ങളിൽ 14.31 കോടി രൂപ ചെലവിൽ കമ്യൂണിറ്റി സെന്ററുകൾ നിർമിക്കും. അലങ്കാര മത്സ്യമാർക്കറ്റ് നിർമിക്കുന്നതുകൂടാതെ റെട്ടേരി, കൊളത്തൂർ, തടാകക്കര ശക്തിപ്പെടുത്താനുള്ള പദ്ധതിക്കും തറക്കല്ലിട്ടു. പുരസവാക്കം കോറൻ സ്മിത് റോഡിൽ 11.43…
Read Moreബെംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ നീട്ടാൻ നടപടി തുടങ്ങി
ബെംഗളൂരു : ബെംഗളൂരുവിന് സമീപത്തെ ബൊമ്മസാന്ദ്രയിൽനിന്ന് തമിഴ്‌നാട്ടിലെ ഹൊസൂരിലേക്ക് മെട്രോ റെയിൽപ്പാത നീട്ടുന്നതിനുള്ള നടപടികളാരംഭിച്ചു. ഇതിന്റെഭാഗമായി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി ചർച്ചനടത്തി. വിശദപദ്ധതി റിപ്പോർട്ട് നടപ്പാക്കുന്നതിന് മുൻപായിട്ടായിരുന്നു ചർച്ച. 23 കിലോമീറ്റർ പാതയാണ് നിർമിക്കാനുദ്ദേശിക്കുന്നത്. ഇതിൽ 12 കിലോമീറ്റർ കർണാടകത്തിലും 11 കിലോമീറ്റർ തമിഴ്‌നാട്ടിലുമായിരിക്കും. ആകെ 12 സ്റ്റേഷനുകളാണ് നിശ്ചയിച്ചിട്ടുള്ളത്.
Read Moreവാഹനങ്ങൾ ദീർഘനേരം റോഡരികിൽ പാർക്ക് ചെയ്‌താൽ പരാതി നൽകാം: ചെന്നൈ കോർപ്പറേഷൻ
ചെന്നൈ: ചെന്നൈ മഹാനഗരത്തിൽ വാഹനങ്ങൾ ഏറെനേരം റോഡരികിൽ പാർക്ക് ചെയ്‌താൽ പൊതുജനങ്ങൾക്ക് കോർപ്പറേഷൻ്റെ എക്‌സ് സൈറ്റിലും 1913 എന്ന പരാതി നമ്പറിലും പരാതി നൽകാമെന്ന് കോർപ്പറേഷൻ കമ്മിഷണർ ജെ.കുമാരഗുരുപരൻ അറിയിച്ചു. ചെന്നൈ മെട്രോപൊളിറ്റൻ ഏരിയയിൽ റോഡരികിൽ കേടായ ഇരുചക്രവാഹനങ്ങളും 4 ചക്രവാഹനങ്ങളും പാർക്ക് ചെയ്യുന്നതിൻ്റെ ദീർഘകാല ചരിത്രമുണ്ട് . എന്നിട്ടും കോർപറേഷനും മുനിസിപ്പൽ ട്രാഫിക് പോലീസും ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ലന്ന ആരോപണം ഉണ്ട്. ഈ സാഹചര്യത്തിൽ, കഴിഞ്ഞ വർഷം 2018 ൽ ചെന്നൈയിൽ ഡെങ്കിപ്പനി വ്യാപനം വർദ്ധിച്ചു. റോഡരികിൽ ആളില്ലാതെ കിടക്കുന്ന പഴയ വാഹനങ്ങളിൽ…
Read Moreസർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ സ്‌കൂൾ ബാഗും ഷൂസും ഉടൻ: മുഖ്യമന്ത്രി രംഗസ്വാമി
പുതുച്ചേരി: പുതുച്ചേരിയിലെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി ബുക്കും ബാഗും ഷൂസും ഉടൻ നൽകും. അതിനായി ഫണ്ട് അനുവദിച്ചതായി മുഖ്യമന്ത്രി രംഗസ്വാമി അറിയിച്ചു. പുതുച്ചേരി കതിർഗാമം ഇന്ദിരാഗാന്ധി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള സൗജന്യ ലാപ്‌ടോപ്പ്, സൈക്കിൾ, റെയിൻകോട്ട് തുടങ്ങിയവ മുഖ്യമന്ത്രി രംഗസാമി വിതരണം ചെയ്തു. സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലാപ്‌ടോപ്പും സൈക്കിളും റെയിൻകോട്ടും സൗജന്യമായി നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാർ ഒന്നും ചെയ്തില്ല. എന്നാൽ ഞങ്ങൾ നിലവിൽ വർഷം തോറും ഇവ വാഗ്ദാനം ചെയ്യുന്നു. അടുത്തതായി, ഞങ്ങൾ…
Read Moreപ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; രഞ്ജിത്തിനെതിരെ യുവാവിന്റെ പരാതി
സംവിധായകന്‍ രഞ്ജിത്തിനെതിരെ ഒരു ലൈംഗിക പീഡന പരാതി കൂടി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ സംവിധായകന്‍ രഞ്ജിത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കോഴിക്കോട് സ്വദേശിയായ യുവാവ് പരാതിയില്‍ പറയുന്നു. രഞ്ജിത്തിനെതിരെ ഡിജിപിക്കാണ് യുവാവ് പരാതി നല്‍കിയത്. 2012 ല്‍ ബംഗളൂരുവിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പ്ലസ്ടുവിനു പഠിക്കുമ്പോള്‍ കോഴിക്കോട് വച്ച് ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമാ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെടുന്നത്. അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നു. ആ നമ്പറില്‍…
Read Moreഅമേരിക്കയിലേക്കുപോയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സഞ്ചരിച്ച വിമാനത്തിന് ബോംബുഭീഷണി
ചെന്നൈ : ചെന്നൈയിൽ നിന്ന് വിദേശ നിക്ഷേപ സമാഹരണത്തിനായി അമേരിക്കയിലേക്കുപോയ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സഞ്ചരിച്ച വിമാനത്തിന് ബോംബുഭീഷണി. ചെന്നൈ വിമാനത്താവളത്തിൽനിന്ന് അമേരിക്കയിലേക്ക് ചൊവ്വാഴ്ച രാത്രി പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിന് ബോംബുവെച്ചതായി അറിയിച്ചാണ് ചെന്നൈ വിമാനത്താവളം ഡയറക്ടർക്ക് ഇ-മെയിൽ വന്നത്. അപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു. ദുബായ് വിമാനത്താവളത്തിൽ എത്തിയശേഷം നടത്തിയ പരിശോധനയിൽ ബോംബുഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.
Read More2023- ൽ ആരംഭിച്ച എഗ്‌മോർ-ബീച്ച് നാലാംപാത: ഒരുമാസത്തിനുള്ളിൽ പൂർത്തിയാകും
ചെന്നൈ : എഗ്‌മോറിൽനിന്ന് ചെന്നൈ ബീച്ചിലേക്കുള്ള നാലാംപാതയുടെ നിർമാണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ചെന്നൈ ഡിവിഷൻ മാനേജർ ബി. വിശ്വനാഥ് ഈര്യ അറിയിച്ചു. നാലാംപാതയുടെ പ്രവൃത്തിക്കായി ചിന്താദിരിപ്പേട്ടയ്ക്കും ചെന്നൈ ബീച്ചിനുമിടയിൽ നിർത്തിവെച്ച മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (എം.ആർ.ടി.എസ്.) സർവീസ് ഒക്‌ടോബർ രണ്ടാംവാരത്തോടെ ആരംഭിക്കുമെന്നും ചെന്നൈ ഡിവിഷൻ മാനേജർ ബി. വിശ്വനാഥ് ഈര്യ പത്രസമ്മേളനത്തിൽ അറിയിച്ചു. 4.50 കിലോമീറ്റർ ദൂരത്തിൽ 292 കോടിരൂപ ചെലവിൽ 2023 ഓഗസ്റ്റിലാണ് നാലാംപാതയുടെ പ്രവൃത്തി ആരംഭിച്ചത്. 2024 മാർച്ചിൽ പ്രവൃത്തികൾ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കുമെന്നാണ് റെയിൽവേ അറിയിച്ചിരുന്നത്. എന്നാൽ, നാലാംപാത കടന്നുപോകുന്ന…
Read More