0
0
Read Time:1 Minute, 16 Second
ചെന്നൈ : ശ്രീലങ്കൻ നാവികസേനയുടെ കപ്പൽ ബോട്ടിലിടിച്ച് നാല് തമിഴ് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ത്യ- ശ്രീലങ്ക സമുദ്രാതിർത്തിക്കടുത്ത കൊടിയക്കരയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.
നാഗപട്ടണം സെരുത്തൂർ സ്വദേശി ധർമന്റെ ഫൈബർ ബോട്ടാണ് കപ്പലിടിച്ച് മറിഞ്ഞത്. ശക്തിവേൽ, ദേവരാജ്, കാർത്തികേയൻ, സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
തങ്ങളുടെ പരിക്കുകൾ പോലും വകവെക്കാതെ ശ്രീലങ്കൻ നാവികസേനാ ഉദ്യോഗസ്ഥർ വെള്ളത്തിൽനിന്നു പൊക്കിയെടുത്ത് ആറ് മണിക്കൂറോളം ചോദ്യം ചെയ്തുവെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു.
അതിനുശേഷം മറ്റു മത്സ്യത്തൊഴിലാളികൾക്ക് കൈമാറി. 6.50 ലക്ഷം രൂപ വിലമതിപ്പുള്ള യമീൻ വലകൾ, ജി.പി.എസ്. ഉപകരണങ്ങൾ, മൊബൈൽ തുടങ്ങിയവ കടലിൽ നഷ്ടപ്പെട്ടതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.