ചെന്നൈ : മധുരയ്ക്കും ദിണ്ടിക്കലിനും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തമിഴ്‌നാട്ടിന്റെ തെക്കൻ ജില്ലകളിലൂടെ പോകുന്ന തീവണ്ടികൾ വഴിതിരിച്ച് വിടും. ഗുരുവായൂർ -എഗ്‌മോർ തീവണ്ടി (16128) ഈ മാസം 23, 25, 26, 27 ഒക്‌ടോബർ രണ്ട്, മൂന്ന് തീയതികളിൽ വിരുദുനഗർ, മാനാമധുര, കരൈക്കുടി എന്നീ റൂട്ട് വഴി തിരിച്ച് വിടും.
Read MoreDay: 18 September 2024
കുടുംബത്തിലെ നാലുപേർ ബൈക്കും ട്രക്കും കൂട്ടിയിടിച്ച് മരിച്ചു
ചെന്നൈ : തിരുനെൽവേലിയിലെ തച്ചാനല്ലൂരിൽ ബൈക്കും ട്രക്കും കൂട്ടിയിടിച്ച് സ്കൂൾ വിദ്യാർഥിനികൾ അടക്കം കുടുംബത്തിലെ നാലുപേർ മരിച്ചു. ഗംഗൈക്കോട്ടം സ്വദേശി കണ്ണൻ(40), മക്കളായ മാരീശ്വരി (14), സമീര (ഏഴ്), ഭാര്യാമാതാവ് ആണ്ടാൾ (56) എന്നിവരാണ് മരിച്ചത്. നാല് പേരും ഒരുമിച്ച് യാത്ര ചെയ്ത ബൈക്ക് എതിരേ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് എതിരേ വന്ന ട്രക്കിടിച്ചത്. നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Read Moreഗണേശോത്സവം; ലഡ്ഡു ലേലംകൊണ്ടത് 30 ലക്ഷം രൂപയ്ക്ക്; തുക മോദിക്ക് സമ്മാനിക്കും
ഹൈദരാബാദ് : ഗണേശോത്സവത്തോടനുബന്ധിച്ച് ഹൈദരാബാദിലെ ബാലാപ്പുർ ഗണേശ് പന്തലിൽനടന്ന ലഡ്ഡു ലേലത്തിൽ ഗണേശ് വിഗ്രഹത്തിലുണ്ടായിരുന്ന കൂറ്റൻ ലഡ്ഡുവിനുലഭിച്ചത് 30 ലക്ഷം രൂപ. ശങ്കർ റെഡ്ഡി എന്നയാൾക്കാണ് ഈ ലഡ്ഡു ലേലത്തിൽ ലഭിച്ചത്. അദ്ദേഹം ലേലത്തിൽക്കിട്ടുന്ന തുക ഡൽഹിയിലെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും കൈമാറുമെന്ന് നേരത്തേ പ്രസ്താവിച്ചിരിക്കുന്നു. റെക്കോഡ് വിലയ്ക്ക് ലഡ്ഡുവാങ്ങിയതുവഴി ഹൈദരാബാദ് ഗണേശോത്സവത്തിന്റെ പ്രാധാന്യം ദേശീയനേതാക്കളെ അറിയിക്കുകകൂടിയാണ് താനെന്ന് റെഡ്ഡി പറഞ്ഞു.
Read Moreപണമിടപാടുകാർ പൊതുസ്ഥലത്ത് അധിക്ഷേപിച്ചു; കടംവാങ്ങിയയാൾ ജീവനൊടുക്കി: പ്രതികൾ അറസ്റ്റിൽ
ചെന്നൈ : കടംനൽകിയവർ പൊതുസ്ഥലത്ത് അധിക്ഷേപിച്ചതിൽ മനംനൊന്ത് 45 കാരൻ ജീവനൊടുക്കി. ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പണമിടപാടുകാരായ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മധുരയിൽ ബേക്കറി നടത്തുന്ന മേലൂർ സ്വദേശി രാജ (45)യാണ് മരിച്ചത്. വിഷംഉള്ളിൽച്ചെന്ന് ഭാര്യ മലൈശെൽവി (38) ആശുപത്രിയിൽ ചികിത്സയിലാണ്. പണമിടപാടുകാരായ വിനോദ് (23), ശിവകുമാർ(21) എന്നിവരാണ് അറസ്റ്റിലായത്. ബേക്കറി നന്നാക്കാനായി രാജ വിനോദിന്റെ പക്കൽനിന്ന് പണം കടം വാങ്ങിയിരുന്നു. എന്നാൽ വ്യാപരം തീരെ കുറവായതോടെ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട തനിക്ക് പണം തൽക്കാലം…
Read Moreജില്ലാഭരണകൂടം ഇടപെട്ടു; 12 വർഷത്തിനുശേഷം ദളിതർക്ക് ക്ഷേത്രപ്രവേശനം
ചെന്നൈ : ജില്ലാഭരണകൂടത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് 12 വർഷത്തിനുശേഷം ദളിതർക്ക് ക്ഷേത്രപ്രവേശനത്തിന് അവസരമൊരുങ്ങി. ചെന്നൈയ്ക്കുസമീപം തിരുവള്ളൂർ ജില്ലയിലെ ഗുമ്മിടിപൂണ്ടി വഴുടമ്പേട് പിടാരി എട്ടിയമ്മൻ ക്ഷേത്രത്തിലാണ് ദളിത് കുടുംബങ്ങൾ ദർശനംനടത്തിയത്. തിരുവള്ളൂർ കളക്ടർ പ്രഭുശങ്കറും പോലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാളും ദീർഘകാലമായി നടത്തിയ സമവായച്ചർച്ചയാണ് ഇതിലേക്കുനയിച്ചത്. ജാതിത്തർക്കം രൂക്ഷമായതിനെത്തുടർന്ന് നേരത്തേ ദേവസ്വംബോർഡ് ക്ഷേത്രം മുദ്രവെച്ചിരുന്നു. പ്രശ്നം പരിഹരിച്ചതോടെ ഇപ്പോൾ എല്ലാവർക്കും പ്രവേശനംലഭിച്ചു. 1958-ൽ ക്ഷേത്രം പണിതപ്പോൾത്തന്നെ ഇതരജാതിക്കാരും ദളിതരുംതമ്മിൽ തർക്കം തുടങ്ങിയിരുന്നു. 1998-ൽ ദേവസ്വംബോർഡ് ക്ഷേത്രഭരണം ഏറ്റെടുത്തപ്പോഴും പ്രശ്നം ഒത്തുതീർപ്പാക്കാൻ സാധിച്ചില്ല. 2002-ൽ നടന്ന കുംഭാഭിഷേകച്ചടങ്ങിൽ…
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74-ാം ജന്മദിനം; ആശംസകൾ നേർന്ന് സ്റ്റാലിനും വിജയ് യും
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 74-ാം ജന്മദിനത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി, തമിഴക വെട്രികഴകം നേതാവും നടനുമായ വിജയ് തുടങ്ങിയവർ ആശംസ നേർന്നു. പ്രധാനമന്ത്രിക്ക് നല്ല ആരോഗ്യവും ദീർഘായുസും ഉണ്ടവട്ടെയെന്ന് സ്റ്റാലിനും വിജയും ആശംസിച്ചു.
Read Moreഅച്ഛന്റെ മെഴുകുപ്രതിമയെ സാക്ഷിയാക്കി വിവാഹം ചെയ്ത് മകൻ
ചെന്നൈ : അഞ്ചുമാസം മുൻപ് മരിച്ച അച്ഛന്റെ പൂർണകായ മെഴുകുപ്രതിമയെ സാക്ഷിയാക്കി മകൻ വധുവിന്റെ കഴുത്തിൽ താലിചാർത്തി. മധുര ഉസിലംപട്ടി വളങ്കാങ്കുളം ഗ്രാമത്തിലുള്ള ശിവരാമനാണ് അച്ഛൻ പിന്നതേവരുടെ പ്രതിമ വിവാഹമണ്ഡപത്തിൽ സ്ഥാപിച്ചത്. തന്റെ വിവാഹം അച്ഛന്റെ വലിയആഗ്രഹമായിരുന്നുവെന്നും മണ്ഡപത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകാനാണ് പ്രതിമ സ്ഥാപിച്ചതെന്നും ശിവരാമൻ പറഞ്ഞു. മൂത്തമകൻ ശിവരാമനുവേണ്ടി വിവാഹാലോചനകൾ നടക്കുന്നതിനിടെയാണ് പച്ചക്കറി വ്യാപാരിയായിരുന്ന പിന്നതേവർ മരിച്ചത്. ഏപ്രിലിൽ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നാണ് മരണം. പിന്നതേവരുടെ മരണശേഷവും ആലോചനകൾ തുടരുകയും ഒട്ടംഛത്രം സ്വദേശിനി ശിവശരണിയുമായി വിവാഹം നിശ്ചയിക്കുകയുമായിരുന്നു. ഒന്നര ലക്ഷം രൂപ മുടക്കിയാണ്…
Read Moreപെരിയാർ രാമസാമിയുടെ 146-ാം ജന്മദിനവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ
ചെന്നൈ : സാമൂഹികപരിഷ്കർത്താവ് പെരിയാർ രാമസാമിയുടെ 146-ാം ജന്മദിനവാർഷികത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് തമിഴ്‌നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ. ഡി.എം.കെ., അണ്ണാ ഡി.എം.കെ., കോൺഗ്രസ്, പി.എം.കെ. പാർട്ടികളെക്കൂടാതെ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകവും (ടി.വി.കെ.) പെരിയാറിനെ അനുസ്മരിച്ചു. പെരിയാർ സ്മാരകം സന്ദർശിച്ച വിജയ് പൂക്കളർപ്പിച്ചു. ടി.വി.കെ. ജനറൽസെക്രട്ടറി ബുസി ആനന്ദ് അടക്കമുള്ള നേതാക്കൾ വിജയ്‌ക്കൊപ്പമുണ്ടായിരുന്നു. യുക്തിചിന്ത, സാമൂഹികനീതി, തുല്യത, സ്ത്രീകളുടെ വിദ്യാഭ്യാസം എന്നിവ പ്രചരിപ്പിക്കുന്നതിൽ പെരിയാറിന്റെ ദർശനങ്ങൾക്ക് വലിയപങ്കുണ്ടായിരുന്നെന്ന് വിജയ് എക്സിൽ കുറിച്ചു. ജാതി, മത ചിന്തകളിലും അന്ധവിശ്വാസങ്ങളിലും കഴിഞ്ഞിരുന്ന തമിഴ്‌നാട്ടിലെ ജനങ്ങളെ ഉണർത്താൻ അദ്ദേഹത്തിനുസാധിച്ചെന്നും വിജയ്…
Read Moreസബർബൻ തീവണ്ടി ഗതാഗതത്തിൽ നിയന്ത്രണം; തീവണ്ടികൾ ഭാഗികമായി റദ്ദാക്കി; വിശദാംശങ്ങൾ
ചെന്നൈ : ചെന്നൈ ബീച്ച്-വിഴുപുരം റൂട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധൻ, വെള്ളി ദിവസങ്ങളിൽ സബർബൻ തീവണ്ടികളുടെ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. ബുധൻ, വെള്ളി ദിവസങ്ങളിൽ ചെന്നൈ ബീച്ചിൽനിന്ന് താംബരത്തേക്ക് രാത്രി 8.25, 8.55, 10.20, എന്നീ സമയങ്ങളിലുള്ള സബർബൻ തീവണ്ടികൾ റദ്ദാക്കി. ഇതേ ദിവസങ്ങളിൽ ചെന്നൈ ബീച്ച്-തിരുവള്ളൂർ റൂട്ടിൽ രാത്രി 8.05, 10.22 എന്നീ സമയങ്ങളിലുള്ള തീവണ്ടികൾ റദ്ദാക്കി. തിരുവള്ളൂർ-ചെന്നൈ ബീച്ചിലേക്ക് രാത്രി 9.35-നുള്ള സർവീസുകൾ റദ്ദാക്കി. ചെന്നൈ ബീച്ചിൽ നിന്ന് ആർക്കോണത്തേക്ക് വ്യാഴാഴ്ച, ശനി ദിവസങ്ങളിൽ രാവിലെ 4.05-നുള്ള തീവണ്ടികൾ റദ്ദാക്കി. ഗുമ്മിടിപൂണ്ടി-ചെന്നൈ…
Read Moreഡി.എം.കെ. വജ്രജൂബിലി ആഘോഷിച്ചു; ആഘോഷത്തിൽ കരുണാനിധിയും
ചെന്നൈ : സംസ്ഥാനങ്ങളുടെ അവകാശത്തിനായുള്ള പോരാട്ടം ശക്തമായി തുടരുമെന്നും അവ സംരക്ഷിക്കാൻ ഭരണഘടനാഭേദഗതി വേണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡി.എം.കെ. വജ്രജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ മാനിക്കുന്ന സർക്കാരല്ല കേന്ദ്രത്തിലുള്ളത്. ക്രീം ബണ്ണിന് എത്രയാണ് നികുതിയെന്ന് ചോദിക്കാൻപോലും കഴിയാത്ത സ്ഥിതിയാണെന്ന് കഴിഞ്ഞദിവസം കോയമ്പത്തൂരിൽനടന്ന സംഭവം ചൂണ്ടിക്കാട്ടി സ്റ്റാലിൻ പരിഹസിച്ചു. ഇനിയും പോരാട്ടം തുടരണം. ഡി.എം.കെ. സ്ഥാപകരായ അണ്ണാദുരൈയും കരുണാനിധിയും പിന്തുടർന്ന മാർഗത്തിൽ മുന്നോട്ടുപോകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി. തമിഴ്‌നാടിനെ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി മാറ്റിയത് ദ്രാവിഡ മാതൃകാ ഭരണമാണ്. പിന്നാക്കവിഭാഗങ്ങളുടെയും…
Read More