രണ്ട് തിയേറ്ററുകൾക്ക് മുദ്രവെച്ചു

ചെന്നൈ : നികുതിയടയ്ക്കാത്തതിന് നങ്കനല്ലൂരിലെ രണ്ട് തിയേറ്ററുകൾക്ക് ചെന്നൈ കോർപ്പറേഷൻ അധികൃതർ സീൽവെച്ചു. വെറ്റിവേൽ, വേലൻ എന്നീതിയേറ്ററുകൾക്കാണ് കോർപ്പറേഷൻ മുദ്രവെച്ചത്. രണ്ടുതിയേറ്ററുകളുടെയും ഉടമകൾ 60 ലക്ഷംരൂപയാണ് നികുതിയടയ്ക്കാനുണ്ടായിരുന്നത്. 2018 മുതൽ നികുതിയടച്ചിരുന്നില്ല.

Read More

ആദ്യദിവസം തന്നെ കരുണാനിധിയുടെ ജന്മശതാബ്ദി നാണയം ഓൺലൈനിൽ വിറ്റുതീർന്നു

ചെന്നൈ : തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ 100 രൂപ നാണയത്തിന്റെ ഓൺലൈൻ വിൽപ്പന ആദ്യദിവസംതന്നെ തീർന്നു. സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റ് കോർപ്പറേഷന്റെ വെബ്സൈറ്റിൽ( www.spmcil.com) കഴിഞ്ഞദിവസമാണ് നാണയം വിൽപ്പനയ്ക്ക് ലഭ്യമാക്കിയത്. 1500 നാണയങ്ങളാണ് വിൽപ്പനയ്ക്കുണ്ടായിരുന്നത്. 4470 രൂപയായിരുന്നു വില. വിൽപ്പന തുടങ്ങി അധികം വൈകാതെ വിറ്റുതീർന്നു. ഇതിനുമുമ്പ് ഈ നാണയം 10,000 രൂപയ്ക്ക് ഡി.എം.കെ. ഓഫീസിൽ വിൽപ്പനയ്ക്ക് വെച്ചപ്പോഴും അതിവേഗം തീർന്നിരുന്നു. ഡി.എം.കെ. നേതാക്കളും പ്രവർത്തകരുമാണ് നാണയം വാങ്ങിയത്. ഓൺലൈൻ മുഖേന വാങ്ങിയതും ഡി.എം.കെ. പ്രവർത്തകർ തന്നെയാണെന്നാണ്…

Read More

സംസ്ഥാനത്ത് ആച്ചി മസാലയുടെ പുതിയ ഭക്ഷ്യസംസ്കരണശാല പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ചെന്നൈ : ആച്ചി മസാലയുടെ പുതിയ ഭക്ഷ്യസംസ്കരണശാല തിരുവള്ളൂർ ജില്ലയിലെ പൺപാക്കത്ത് പ്രവർത്തനം ആരംഭിച്ചു. വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ആച്ചി മസാല ചെയർമാൻ എ.ഡി. പത്മസിങ് ഐസക്, എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ അശ്വിൻ പാണ്ഡ്യൻ, അഭിഷേക് ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു. ആച്ചി മസാലയുടെ മുന്നേറ്റത്തിലെ പ്രധാന ചുവടുവെപ്പുകളിൽ ഒന്നാണ് പുതിയ സംസ്കരണശാലയെന്ന് പത്മസിങ് ഐസക് പറഞ്ഞു. പൺപാക്കത്ത് 1,10,000 ചതുരശ്ര അടി വലുപ്പത്തിൽ നിർമിച്ച ഫാക്ടറി അച്ചാറുകൾ, റെഡി ടു കുക്ക് ഭക്ഷ്യസാധനങ്ങൾ എന്നിവയ്ക്ക് വേണ്ടിയാണ്. പുതിയ ഫാക്ടറി പ്രവർത്തനം ആരംഭിച്ചതോടെ…

Read More