ഡൽഹി: രാജ്യത്തെ ഐഫോണ്‍, ഐപാഡ് ഉപഭോക്താക്കൾ ഉടന്‍ തന്നെ ഡിവൈസുകള്‍ ഏറ്റവും പുതിയ ഐഒഎസ് 18, ഐപാഡ് ഒഎസ് 18 എന്നിവയിലേക്ക് അപഗ്രേഡ് ചെയ്യണമെന്ന നിർദേശവുമായി സേര്‍ട്ട്-ഇന്‍.
കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ആണ് സേര്‍ട്ട്-ഇന്‍. സുരക്ഷാ സംബന്ധമായ മുന്നറിയിപ്പായാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഐഒഎസ് 18 നും ഐപാഡ് ഒഎസ് 18 ഉം മുമ്പുള്ള ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളിലും, മാക് ഒഎസ് 14.7 ന് മുമ്പുള്ള പതിപ്പുകളില്‍ പ്രവർത്തിക്കുന്ന മാക് കംപ്യുട്ടറുകളിലും നിരവധി പ്രശ്നങ്ങള്‍ സേര്‍ട്ട്ഇന്‍ കണ്ടെത്തിയിട്ടുണ്ട്.
ഡിവൈസുകളിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാൻ കഴിയുന്നതുൾപ്പടെ ഉള്‍പ്പടെ വിവിധ സൈബര്‍ ദുരുപയോഗങ്ങൾ നടത്താന്‍ കുറ്റവാളികളെ പ്രാപ്തരാക്കുന്ന പ്രശ്നങ്ങളാണിവ.
ആപ്പിള്‍ ടിവി, വിഷന്‍ പ്രോ, ആപ്പിള്‍ വാച്ച് ഉള്‍പ്പടെയുള്ള മറ്റ് ആപ്പിള്‍ ഉത്പന്നങ്ങളും അപ്ഡേറ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സേര്‍ട്ട്-ഇന്‍ കണ്ടെത്തിയ പ്രശ്നങ്ങള്‍ ആപ്പിള്‍ ഇതിനകം പരിഹരിക്കുകയും അപ്ഡേറ്റ് അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.