0
0
Read Time:53 Second
ചെന്നൈ : ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ (12685/12686) എക്സ്പ്രസ്സിൽ ഒരു എ.സി. ത്രീ ടിയർ ഇക്കോണമി കോച്ച് സ്ഥിരമായി കൂട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
ഇതോടെ, തീവണ്ടിയിൽ ഒരു എ.സി. ഫസ്റ്റ് ക്ലാസ് കോച്ച്, രണ്ട് ടു ടിയർ കോച്ച്, നാല് ത്രീ ടിയർ കോച്ച്, രണ്ട് എ.സി. ത്രീ ടിയർ ഇക്കോണമി കോച്ചുകൾ, എട്ട് സ്ലീപ്പർ കോച്ചുകൾ, മൂന്ന് ജനറൽ കോച്ചുകൾ, ഒരു ലഗേജ് കം ബ്രേക്ക് വാൻ എന്നിവയുണ്ടാകും.
ഈ വണ്ടിയിൽ കൂടുതൽ കോച്ചുകൾ വേണമെന്ന് യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു.