Read Time:1 Minute, 16 Second
ചെന്നൈ : കേരളത്തിൽ നിപമരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ തമിഴ്‌നാട് ജാഗ്രതാ നിർദേശം നൽകി.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്‌നാട്ടിൽ ആർക്കും നിപ ബാധയില്ലെന്നും നിലവിലുള്ള ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചാൽ മതിയെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കേരള അതിർത്തിയിൽ കോയമ്പത്തൂർ, നീലഗനിരി, തിരുപ്പുർ, തേനി, തെങ്കാശി, കന്യാകുമാരി ചെക്‌പോസ്റ്റുകളിൽ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
നിപയോട് സാമ്യമുള്ള രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
സമാന ലക്ഷണങ്ങളുള്ളവരെ വിദഗ്ധ പരിശോധനയ്ക്കു വിധയമാക്കാൻ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.