Read Time:52 Second
മുംബൈ :ബോളിവുഡിലെ പ്രശസ്ത നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു. തന്റെ കൈവശം ഉണ്ടായിരുന്ന തോക്ക് വീട്ടിൽ വച്ച് പരിശോധിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട് .ഗോവിന്ദയുടെ കാലിനാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ 4.45 ഓടെ വീട്ടിൽ നിന്ന് പുറത്ത് പോകാനുള്ള തയ്യാറെടുപ്പിലാണ് സംഭവം.പരിക്കേറ്റ ഗോവിന്ദയെ മുംബൈയിലെ ക്രിറ്റി കെയര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.