ഇന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം; വിശദാംശങ്ങൾ
ബെംഗളൂരു : ബെംഗളൂരു : സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിനുള്ളിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകളുടെ വരവിന്റെയും പുറപ്പെടലിന്റെയും പുതിയ സമയക്രമം പരിഷ്ക്കരിച്ചു. ഒക്ടോബർ 1 മുതൽ 314 ട്രെയിനുകളുടെ സമയക്രമം പുതുക്കാനാണ് ഓർഡർ നമ്പർ I പരിഷ്കരിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.
ട്രെയിനുകളുടെ സമയമാറ്റം
കൊച്ചുവേളി – ബയ്യപ്പനഹള്ളി -എസ്.എം.വി.റ്റി ഹംസഫർ എക്സ്പ്രസ്സ് (36319) : ബംഗാർപ്പെട്ട് : രാവിലെ 8.07, കെ.ആര് പുരം : രാവിലെ 9.02
കന്യാകുമാരി – കെ.എസ്.ആർ ബെംഗളൂരു എക്സ്പ്രസ്സ് (16525)
കെ.ആര് പുരം പുലർച്ചെ 4.58 ബെംഗളൂരു ഈസ്റ്റ് 5.13 ബെംഗളൂരു കാന്റോണ്മെന്റ് 5.22
കൊച്ചുവേളി – മൈസൂരു എക്സ്പ്രസ്സ് (16316)
കുപ്പം; രാവിലെ 5.54, ബംഗാർപ്പെട്ട് 6.23, വൈറ്റ് ഫീൽഡ് 7.04, കെ.ആര് പുരം 7.15, കാന്റോണ്മെന്റ് ബെംഗളൂരു 8.30, കെങ്കേരി 8.54, രാമനഗര 9.19, മണ്ഡ്യ 9.59
കെ.എസ്.ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്സ് (16512)
ചന്നരായപട്ടണ – പുലർച്ചെ 3.21, ശ്രാവണ ബെലഗോള 3.53, ബിജി നഗർ 4.19
കെ.എസ്.ആർ ബെംഗളൂരു – എറണാകുളം (12677)
കാന്റോണ്മെന്റ് – രാവിലെ 6.20, കർമലാരാം 6.41, ഹൊസൂർ 7.11, ധർമപുരി 8.40
എറണാകുളം – കെ.എസ്.ആർ ബെംഗളൂരു (12678)
ഹൊസൂർ വൈകിട്ട് 6.03, കർമലാരാം 6.34 കാന്റോണ്മെന്റ് 7.18