ബെംഗളുരു: സഹപാഠിയെ മതപരിവര്‍ത്തനം നടത്താൻ ശ്രമിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്കും പിതാവിനുമെതിരെ പോലീസ് കേസെടുത്തു.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരമാണ് നടപടി.
ചിത്രദുര്‍ഗ ജില്ലയിലെ ചല്ലകെരെ താലൂക്കിലെ പി.യു.സി കോളജിലാണ് സംഭവം.
തന്റെ മകനെ മറ്റൊരു മതത്തില്‍പെട്ട സഹപാഠി മതംമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്ന വിദ്യാര്‍ഥിയുടെ പിതാവിന്റെ പരാതിയിലാണ് പരശുരാംപുര പോലീസ് കേസെടുത്ത്.
കുറച്ചുദിവസങ്ങളായി മകന്റെ പെരുമാറ്റത്തിലും മറ്റും പിതാവിന് സംശയം തോന്നുകയായിരുന്നു.
ഹിന്ദു ആചാരപ്രകാരമുള്ള പൂജ നടത്താനോ ഹൈന്ദവ വിശ്വാസപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യാനോ മകൻ തയാറായില്ല.
മൈസൂരു ദസറ ആേഘാഷങ്ങളിലും പങ്കെടുത്തില്ല.
പിന്നീട് പരിശോധിച്ചപ്പോള്‍ മകന്റെ ബാഗില്‍ നിന്ന് തൊപ്പിയും നമസ്കാരം നിര്‍വഹിക്കുന്ന ഫോട്ടോകളും കിട്ടിയെന്നും പരാതിയില്‍ പറയുന്നു.
സഹപാഠിയായ ഇതര മതവിശ്വാസിയും പിതാവുമാണ് തന്റെ മകനെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതെന്നും പരാതിയിലുണ്ട്.
അന്വേഷണം നടക്കുന്നതായും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായും ചിത്രദുര്‍ഗ എസ്.പി ധര്‍മേന്ദ്ര കുമാര്‍ മീണ പറഞ്ഞു.