ബെംഗളൂരു : ബെംഗളൂരു ഹബ്ബയുടെ ഭാഗമായി തടികൊണ്ട് നിർമിച്ച15 ലന്താന ആനകളെ ബെംഗളൂരുവിലെ വിധാന സൗധയ്ക്ക് പുറത്ത് പ്രദർശിപ്പിച്ചു.
നിയമം, പാർലമെന്ററികാര്യം, നിയമനിർമ്മാണം, ടൂറിസം മന്ത്രി എച്ച്കെ പാട്ടീൽ പ്രദർശനം ഉദ്ഘാടനം ചെയ്തു.
“ഏത് സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും കൂടുതൽ ആനകളുള്ള സംസ്ഥാനം കൂടിയാണ് നമ്മുടെ സംസ്ഥാനം. മനുഷ്യർക്കും ആനകൾക്കും സമാധാനപരമായി ജീവിക്കാൻ കഴിയുന്ന വഴികൾ കണ്ടെത്തുന്നത് വളരെ പ്രധാനമാണ്, ഈ പദ്ധതി വൻ വിജയമാകുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും പാട്ടീൽ പരിപാടിയിൽ പറഞ്ഞു.
കൂടാതെ മനുഷ്യ-വന്യജീവി സഹവർത്തിത്തം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എം.എം. ഹിൽസിലെയും ബി.ആർ. ഹിൽസിലെയും സൊളിഗ സമുദായവുമായി സഹകരിച്ചാണ് ആനകളുടെ പ്രതിമകൾ സ്ഥാപിച്ചത്.
അടുത്ത അഞ്ചുദിവസം പ്രതിമകൾ ഇവിടെയുണ്ടാകും. ആനപ്രതിമകൾക്കു മുന്നിൽനിന്ന് സെൽഫിയെടുക്കാൻ ഒട്ടേറെപ്പേരാണ് എത്തുന്നത്.